SCERT - ക്ലാസ് 10 - സോഷ്യൽ സയൻസ് പൊതുചെലവും പൊതുവരുമാനവും
സർക്കാരിന്റെ ചെലവുകളാണ് പൊതുചെലവ് പൊതുചെലവുകളെ പൊതുവെ എത്രയായി തിരിച്ചിരിക്കുന്നു ? ഏതെല്ലാം ? രണ്ടായി.വികസന ചെലവുകൾ , വികസനേതര ചെലവുകൾ റോഡ് , പാലം , തുറമുഖം തുടങ്ങിയവ നിർമിക്കുക , പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് വികസനച്ചെലവുകൾ യുദ്ധം , പലിശ , പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകളാണ് വികസനേതര ചെലവുകൾ സർക്കാരിന്റെ വരുമാനമാണ് പൊതുവരുമാനം സർക്കാരിന്റെ പൊതുവരുമാനത്തിനെ പ്രധാനമായും എത്രയായി തിരിച്ചിരിക്കുന്നു 2 നികുതിവരുമാനം , നികുതിയേതരവരുമാനം സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ് നികുതികൾ ക്ഷേമപ്രവർത്തനങ്ങൾ , വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാൽപ്പര്യത്തിനു വേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് നികുതി നികുതി നൽകുന്ന വ്യക്തിയാണ് നികുതിദായകൻ നികുതികൾ പ്രധാനമായും എത്ര വിധം ? ഏതെല്ലാം ? രണ്ട് തരം. പ്രത്യക്ഷ നികുതി , പരോക്ഷ നികുതി നികുതി ചുമത്തപ്പെടുന്നതും നികുതിമൂലമു...