SCERT - ക്ലാസ് 8 - ഭൂമിയുടെ പുതപ്പ്

അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ് 

78 .08 %


അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ് 

20 .95 %


നൈട്രജനും ഓക്സിജനും കഴിഞ്ഞാൽ അന്തരീക്ഷ വായുവിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന വാതകം 

ആർഗൺ


പ്രകാശസംശ്ലേഷണത്തിനു സസ്യങ്ങൾ ഉപയോഗപ്പെടുത്തുന്ന വാതകം 

കാർബൺ ഡൈ ഓക്സൈഡ് 


ശ്വസനത്തിനായി ജീവജാലങ്ങൾ ഉപയോഗിക്കുന്ന വാതകം 

ഓക്സിജൻ 


ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണത്തോത് ------

കൂടുതലായിരിക്കും 


മേഘരൂപീകരണത്തിന് സഹായിക്കുന്നതിനായി അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ അറിയപ്പെടുന്ന പേര് 

ഘനീകരണമർമ്മം


കാർബൺ ഡയോക്സൈഡ്  , ഓസോൺ , മീഥെയ്ൻ , നീരാവി എന്നിവ ഭൂമിയിൽ നിന്നുയരുന്ന ഭൗമവികിരണത്തെ ആഗീരണം ചെയ്ത് ഭൂമിയോടടുത്തുള്ള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്ന പ്രതിഭാസം അറിയപ്പെടുന്ന പേര് 

ഹരിതഗൃഹപ്രഭാവം 


ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ അറിയപ്പെടുന്ന പേര് 

ഹരിതഗൃഹവാതകങ്ങൾ 


ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും കൂടുതലുള്ളത് 

കാർബൺ ഡയോക്സൈഡ് 


ഇരുപതാംനൂറ്റാണ്ടിൽ ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷത്തിന്റെ ശരാശരി താപനിലയിൽ എത്ര ഡിഗ്രി സെൽഷ്യസ് വർധനവാണ് ഉണ്ടാക്കിയത് 

0 .4 %


ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വർദ്ധനവ് അറിയപ്പെടുന്ന പേര് 

ആഗോളതാപനം 


ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവ് 

ക്യോട്ടോപ്രോട്ടോക്കോൾ


ക്യോട്ടോ പ്രോട്ടോക്കോൾ വിളംബരം ചെയ്യപ്പെട്ട ഉച്ചകോടി 

1997 -ൽ ജപ്പാനിലെ ക്യോട്ടോയിൽ 


ക്യോട്ടോ ഉത്തരവ് നിലവിൽ വന്ന വർഷം

2005 


എത്ര രാജ്യങ്ങളുടെ അംഗീകാരത്തോടെയാണ് ക്യോട്ടോ ഉത്തരവ് നിലവിൽ വന്നത് 

141 


സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്യുകയും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത് 

ഓസോൺപാളി


എത്ര ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഒരു ഓസോൺ വാതകം രൂപംകൊള്ളുന്നത് 


ഏക അറ്റോമിക ഓക്സിജൻ തന്മാത്രകൾ സാധാരണ ഓക്സിജൻ തന്മാത്രകളോട് ചേർന്ന് മൂന്ന് ആറ്റമുളള ഓക്സിജൻ വാതകം രൂപംകൊള്ളുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു 

ഓസോണീകരണം 


അന്തരീക്ഷത്തിലെ ഓസോൺ പാളിയിലുണ്ടാകുന്ന ശോഷണം ഏത് പേരിലറിയപ്പെടുന്നു 

ഓസോൺ സുഷിരം 


ഓസോൺ ശോഷണത്തിനു കാരണമാകുന്ന ഉൽപ്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി 

മോണ്ട്രിയൽ പ്രോട്ടോക്കോൾ 


ഏത് ഉച്ചകോടിയുടെ ഭാഗമായാണ് മോണ്ട്രിയൽ പ്രോട്ടോക്കോൾ അവതരിപ്പിക്കപ്പെട്ടത് 

1987 -ൽ വിയന്നയിൽ നടന്ന ഉച്ചകോടി 


ലോക ഓസോൺ ദിനമായി ആചരിക്കുന്നത് 

സെപ്റ്റംബർ 16 


ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ വാതകസംരചന ഏറക്കുറെ ഒരുപോലെയുള്ള ഭാഗം അറിയപ്പെടുന്ന പേര് 

ഹോമോസ്ഫിയർ 


90 കിലോമീറ്ററിന് മുകളിലായി കാണപ്പെടുന്ന അന്തരീക്ഷഭാഗം അറിയപ്പെടുന്ന പേര് 

ഹെറ്ററോസ്‌ഫിയർ 


ഭൂമിയോട് ചേർന്ന് ഏകദേശം 13 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലം 

ട്രോപ്പോസ്ഫിയർ 


മധ്യരേഖാ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ ഉയരം 

ഏകദേശം 18 കിലോമീറ്റർ വരെ 


 മേഘ രൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ കാണപ്പെടുന്ന മണ്ഡലം 

ട്രോപ്പോസ്ഫിയർ 


ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരം കൂടും തോറും എത്ര ഡിഗ്രി സെൽഷ്യസ് എന്ന തോതിലാണ് താപം കുറയുന്നത് 

1 ഡിഗ്രി സെൽഷ്യസ് 


ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരം കൂടും തോറും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറയുന്നതിനെ അറിയപ്പെടുന്ന പേര് 

താപനഷ്ടനിരക്ക്


ട്രോപ്പോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖല 

ട്രോപ്പോപാസ് 


പ്രധാന അന്തരീക്ഷ മണ്ഡലങ്ങളെത്തമ്മിൽ വേർതിരിക്കുന്ന അന്തരീക്ഷഭാഗങ്ങളാണ് 

സംക്രമണ മേഖലകൾ 


ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയിലുള്ള സംക്രമണ മേഖല 

ട്രോപ്പോപാസ് 


ട്രോപ്പോപാസിൽ തുടങ്ങി ഭൂമിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലം 

സ്ട്രാറ്റോസ്ഫിയർ 


സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതിനനുസരിച് താപനിലയിൽ മാറ്റം അനുഭവപ്പെടാത്തതിനാൽ ഈ മേഖല ഏത് പേരിൽ അറിയപ്പെടുന്നു 

സമതാപമേഖല


ഓസോൺ പാലി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം 

സ്ട്രാറ്റോസ്ഫിയർ 


ജറ്റ് വിമാനങ്ങൾ  സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം 

സ്ട്രാറ്റോസ്ഫിയർ 


സ്ട്രാറ്റോസ്ഫിയറിനു മുകളിലുള്ള അന്തരീക്ഷ മണ്ഡലം 

സ്ട്രാറ്റോപാസ് 


ഭൂമിയിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലം 

മിസോസ്ഫിയർ 


ഘർഷണത്താൽ ഉൽക്കകൾ കത്തിച്ചാരമാകുന്നത് ഏത് അന്തരീക്ഷ മണ്ഡലത്തിൽ പ്രവേശിക്കുമ്പോഴാണ് 

മിസോസ്ഫിയർ 


മിസോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖല 

മിസോപാസ് 


അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത് എവിടെയാണ് 

മിസോപാസ് [- 80 ഡിഗ്രി സെൽഷ്യസ് മുതൽ - 100 ഡിഗ്രി സെൽഷ്യസ് വരെ ]


ഏകദേശം 80 മുതൽ 600 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ മണ്ഡലം 

തെർമോസ്ഫിയർ 


ഉയരംകൂടുംതോറും താപനില ഗണ്യമായി വർധിക്കുന്ന അന്തരീക്ഷ മണ്ഡലം 

തെർമോസ്ഫിയർ 


തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം 

അയണോസ്ഫിയർ 


റേഡിയോ പരിപാടികളുടെ പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ മണ്ഡലം 

അയണോസ്ഫിയർ 


അൾട്രാവയലറ്റ് , എക്സ്റേ തുടങ്ങിയ തീവ്ര സൂര്യരശ്മികൾ വാതകതന്മാത്രകളെ അയോണുകളാക്കിമാറ്റുന്ന പ്രക്രിയ അറിയപ്പെടുന്ന പേര് 

അയോണീകരണം 




Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]