SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് സമ്പദ് ശാസ്ത്ര ചിന്തകൾ
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ആഡം സ്മിത്ത്
നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത് ഓഫ് നേഷൻസ് എന്ന ഗ്രന്ഥം രചിച്ചത്
ആഡം സ്മിത്ത്
ഏത് ഗ്രന്ഥത്തിലൂടെയാണ് ആഡം സ്മിത്ത് അദ്ദേഹത്തിന്റെ സാമ്പത്തികശയങ്ങൾ പങ്കുവെച്ചത്
നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത്
സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം എന്നഭിപ്രായപ്പെട്ടത്
ആഡം സ്മിത്ത്
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവണ്മെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നുമുള്ള ആശയം മുന്നോട്ട് വെച്ചത്
ആഡം സ്മിത്ത്
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവണ്മെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും പറയുന്ന സിദ്ധാന്തം
ലെസെഫെയർ സിന്ധാന്തം
ഉൽപ്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകണമെന്ന് അഭിപ്രായപ്പെട്ടത്
കാൾ മാർക്സ്
ഉൽപ്പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളുടെ അധ്വാനമാണ്.തൊഴിലാളികളുടെ അധ്വാനത്തിന്റെ പ്രതിഫലമാണ് ഉൽപ്പന്നത്തിന്റെ വില.എന്നാൽ ഇതിന്റെ ഒരു ഭാഗം മാത്രമേ തൊഴിലാളിക്ക് പ്രതിഫലമായി ലഭിക്കുന്നുള്ളൂ.ബാക്കി സിംഹ ഭാഗം മുതലാളി ലാഭമാക്കി മാറ്റുന്നു.ഈ സിംഹഭാഗത്തെ ഏത് പേരിലാണ് കാൾ മാർക്സ് വിശേഷിപ്പിച്ചത്
മിച്ചമൂല്യം
കാൾ മാർക്സ് അദ്ദേഹത്തിന്റെ ആശയങ്ങൾ ഏത് കൃതിയിലൂടെയാണ് പ്രചരിപ്പിച്ചത്
മൂലധനം
സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിനു പ്രാധാന്യം നല്കുന്നതായിരിക്കണമെന്നും ''സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ'' എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ
ആൽഫ്രെഡ് മാർഷൽ
പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കണം എന്ന് അഭിപ്രായപ്പെട്ട സാമ്പത്തികശാസ്ത്രജ്ഞൻ
ലയണൽ റോബിൻസ്
ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവ വിനിയോഗത്തിന്റെയും ഫലമാണെന്ന് പറഞ്ഞ സാമ്പത്തികശാസ്ത്രജ്ഞൻ
പോൾ എ സാമുവൽസൺ
ചന്ദ്രഗുപ്ത മൗര്യന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നത്
ചാണക്യൻ
അർത്ഥശാസ്ത്രം എന്ന ഗ്രന്ഥം രചിച്ചത്
ചാണക്യൻ
ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചത്
ദാദാഭായ് നവറോജി
ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും അത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചു എന്നും പ്രസ്താവിക്കുന്ന സിദ്ധാന്തം
ചോർച്ച സിദ്ധാന്തം
''ഇന്ത്യക്ക് ആവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല , 1900 മൈൽ നീളവും 1500 മൈൽ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴരലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാനാവുന്ന വിധത്തിൽ വിതരണം ചെയ്യലാണ്'' ഇതാരുടെ വാക്കുകളാണ്
മഹാത്മാഗാന്ധി
ഗാന്ധിജിയുടെ ആദ്യ പുസ്തകം
ഹിന്ദ് സ്വരാജ്
ഹിന്ദ് സ്വരാജ് രചിക്കപ്പെട്ട വർഷം
1909
ഏത് പുസ്തകത്തിലൂടെയാണ് ഗാന്ധിജി അദ്ദേഹത്തിന്റെ സാമ്പത്തിക ആശയങ്ങൾ അവതരിപ്പിച്ചത്
ഹിന്ദ് സ്വരാജ്
സമ്പദ് ശാസ്ത്ര ചിന്തകൾക്ക് പുതിയ വഴിതെളിച്ച ഗാന്ധിജിയുടെ മഹത്തായ ആശയമാണ്
ട്രസ്റ്റീഷിപ്പ്
1998 -ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
അമർത്യാസെൻ
Comments
Post a Comment