SCERT - ക്ലാസ് 10 - സോഷ്യൽ സയൻസ് പൊതുചെലവും പൊതുവരുമാനവും

 സർക്കാരിന്റെ ചെലവുകളാണ് 

പൊതുചെലവ് 


പൊതുചെലവുകളെ പൊതുവെ എത്രയായി തിരിച്ചിരിക്കുന്നു ? ഏതെല്ലാം ?

രണ്ടായി.വികസന ചെലവുകൾ , വികസനേതര ചെലവുകൾ 


റോഡ് , പാലം , തുറമുഖം തുടങ്ങിയവ നിർമിക്കുക , പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് 

വികസനച്ചെലവുകൾ 


യുദ്ധം , പലിശ , പെൻഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകളാണ് 

വികസനേതര ചെലവുകൾ 


സർക്കാരിന്റെ വരുമാനമാണ് 

പൊതുവരുമാനം 


സർക്കാരിന്റെ  പൊതുവരുമാനത്തിനെ പ്രധാനമായും എത്രയായി തിരിച്ചിരിക്കുന്നു  

നികുതിവരുമാനം , നികുതിയേതരവരുമാനം 


സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ് 

നികുതികൾ 


ക്ഷേമപ്രവർത്തനങ്ങൾ , വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാൽപ്പര്യത്തിനു വേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് 

നികുതി 


നികുതി നൽകുന്ന വ്യക്തിയാണ് 

നികുതിദായകൻ


നികുതികൾ പ്രധാനമായും എത്ര വിധം ? ഏതെല്ലാം ?

രണ്ട് തരം.

പ്രത്യക്ഷ നികുതി , പരോക്ഷ നികുതി 


നികുതി ചുമത്തപ്പെടുന്നതും നികുതിമൂലമുള്ള സാമ്പത്തികഭാരം അനുഭവിക്കുന്നതും ഒരാൾ തന്നെ ആണെങ്കിൽ ആ നികുതിയാണ് 

പ്രത്യക്ഷ നികുതി 


നികുതിഭാരം നികുതിദായകൻ തന്നെ വഹിക്കുന്നു എന്നത് ഏത് നികുതിയുടെ പ്രത്യേകതയാണ് 

പ്രത്യക്ഷ നികുതി 


ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികൾ 

വ്യക്തിഗത ആദായ നികുതി , കോർപ്പറേറ്റ് നികുതി 


വ്യക്തികളുടെ ആദായത്തിന്മേൽ ചുമത്തുന്ന നികുതിയാണ് 

വ്യക്തിഗത ആദായ നികുതി 


ഇന്ത്യയിൽ ആദായ നികുതി പിരിക്കുന്നത് ഏത് നിയമപ്രകാരമാണ് 

1961 -ലെ ആദായനികുതിനിയമം 


കമ്പനികളുടെ അറ്റ വരുമാനത്തിന്മേൽ അഥവാ ലാഭത്തിന്മേൽ ചുമത്തുന്ന നികുതിയാണ് 

കോർപ്പറേറ്റ് നികുതി 


ഒരാളിൽ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് 

പരോക്ഷ നികുതി 


വിൽപ്പന നികുതി ഏത് തരം നികുതിക്ക് ഉദാഹരണമാണ് 

പരോക്ഷനികുതി 


നികുതി സമ്പ്രദായം ലക്ഷ്യമിട്ട് ഒരു രാജ്യത്ത് ഒറ്റ നികുതി എന്ന തത്വം നടപ്പാക്കുന്നതിനായി ഇന്ത്യയിൽ നിലവിലുള്ള പരോക്ഷ നികുതികളുടെ നല്ലൊരു ഭാഗം ഉൾപ്പെടുത്തി നടപ്പിലാക്കിയ നികുതിയാണ് 

ചരക്ക് സേവനനികുതി 


ചരക്കുസേവന നികുതിയൊരു......

പരോക്ഷ നികുതിയാണ് 


കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ 1 മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് 

ചരക്ക് സേവന നികുതി 


ജി എസ് ടി -യിൽ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികൾ 

കേന്ദ്ര എക്സൈസ് ഡ്യൂട്ടി , സേവന നികുതി , കേന്ദ്ര വിൽപ്പന നികുതി , സംസ്ഥാന മൂല്യവർധിത നികുതി , ആഡംബര നികുതി , പരസ്യ നികുതി , പ്രവേശന നികുതി , വിനോദ നികുതി 


അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി എസ് ടി ചുമത്തുന്നതും പിരിക്കുന്നതും കേന്ദ്രഗവണ്മെന്റാണ്.ഇത് ഏത് പേരിൽ അറിയപ്പെടുന്നു 

ഇന്റഗ്രെറ്റഡ് ജി എസ് ടി [IGST ]


ജി എസ് ടി -യിലെ പ്രധാന നികുതി നിരക്കുകൾ 

5% , 12% , 18% , 28% 


ജി എസ് ടി കൗൺസിലിന്റെ ചെയർമാൻ 

കേന്ദ്രധനകാര്യ മന്ത്രി 


ജി എസ് ടി കൗൺസിലിലെ അംഗങ്ങൾ 

കേന്ദ്ര ധനകാര്യമന്ത്രി [ചെയർമാൻ] 

മറ്റ് അംഗങ്ങൾ - സംസ്ഥാന ചുമതലയുള്ള കേന്ദ്ര ധനകാര്യ സഹ മന്ത്രി , സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ 


ജി എസ് ടി കൗൺസിൽ എന്തൊക്കെ കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് 

ജി എസ് ടി -യിൽ ലയിപ്പിക്കേണ്ട നികുതികൾ , സെസ്സുകൾ , സർ ചാർജുകൾ 

ജി എസ് ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും 

നികുതി നിരക്കുകൾ നിശ്ചയിക്കൽ 

ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി എസ് ടി -യിൽ ഉൾപ്പെടുത്തേണ്ട സമയം 

മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിന്റെ പരിധി നിശ്ചയിക്കൽ 


നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയാണ് 

സർചാർജ് 


സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതിയാണ് 

സെസ്സ് 


കോർപ്പറേറ്റ് നികുതി , വ്യക്തിഗത ആദായ നികുതി , കേന്ദ്ര ജി എസ് ടി , സംയോജിത ജി എസ് ടി എന്നീ നികുതികൾ ചുമത്താൻ അധികാരമുള്ളതാർക്കാണ് 

കേന്ദ്രസർക്കാർ 


സംസ്ഥാന സർക്കാരിന് ഏതൊക്കെ നികുതികൾ ചുമത്താനാണ് അധികാരമുള്ളത് 

ഭൂനികുതി , സ്റ്റാമ്പ് ഡ്യൂട്ടി , സംസ്ഥാന ജി എസ് ടി 


വസ്തു നികുതി , തൊഴിൽ നികുതി എന്നിവ ചുമത്താൻ അധികാരമുള്ളതാർക്കാണ് 

തദ്ദേശ സ്വയംഭരണ സർക്കാർ 


നികുതിയിതര വരുമാന സ്രോതസ്സുകൾക്ക് ഉദാഹരണങ്ങളാണ് 

ഫീസ് , ഫൈനുകളും പെനാൽറ്റികളും , ഗ്രാന്റ് , പലിശ , ലാഭം 


സർക്കാർ സേവനങ്ങൾക്കുള്ള പ്രതിഫലമായി ഈടാക്കുന്ന തുകയാണ് 

ഫീസ് 


നിയമം ലംഘിക്കുന്നതിന് നൽകുന്ന ശിക്ഷയാണ് 

ഫൈനുകളും പെനാൽറ്റികളും 


ഒരു പ്രത്യേക ലക്‌ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമാണ് 

ഗ്രാന്റുകൾ 


സർക്കാർ വിവിധ സംരംഭങ്ങൾക്കും ഏജൻസികൾക്കും രാജ്യങ്ങൾക്കും നൽകുന്ന വായ്പകൾക്ക് ലഭിക്കുന്ന വരുമാനമാണ് 

പലിശ 


സർക്കാർ നടത്തുന്ന സംരംഭങ്ങളിൽ നിന്നുള്ള അറ്റ വരുമാനമാണ് 

ലാഭം 


സർക്കാർ വാങ്ങുന്ന വായ്പകളാണ് 

പൊതുകടം 


രാജ്യത്തിനകത്തുനിന്നുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  സർക്കാർ വാങ്ങുന്ന വായ്പകളാണ് 

ആഭ്യന്തരകടം 


വിദേശ ഗവണ്മെന്റുകളിൽ നിന്നും അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും  സർക്കാർ വാങ്ങുന്ന വായ്പകളാണ് 

വിദേശകടം 


പൊതുവരുമാനം , പൊതുചെലവ് , പൊതുകടം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സാമ്പത്തിക ശാസ്ത്രശാഖയാണ് 

പൊതുധനകാര്യം 


പൊതുധനകാര്യ സംബന്ധമായ കാര്യങ്ങൾ ഏതിലൂടെയാണ് പ്രതിപാദിക്കുന്നത് 

ബജറ്റ് 


ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യരേഖയാണ് 

ബജറ്റ് 


ഇന്ത്യയിൽ ഒരു സാമ്പത്തികവര്ഷമായി കണക്കാക്കുന്നത് 

ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ 


വരുമാനവും ചെലവും തുല്യമായി വരുന്ന ബജറ്റാണ് 

സന്തുലിത ബജറ്റ് 


വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റാണ് 

മിച്ച ബജറ്റ് 


ചെലവ് വരവിനേക്കാൾ കൂടുതലുള്ള ബജറ്റാണ് 

കമ്മി ബജറ്റ് 


പൊതുവരുമാനം , പൊതുചെലവ് , പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് 

ധനനയം 





Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]