2020 -ലെ ആനുകാലിക സംഭവങ്ങൾ

 ബാംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉംപുൻ ചുഴലികാറ്റിനു  പേര് നിർദ്ദേശിച്ച രാജ്യം

തായ്‌ലൻഡ്


കലാപാനി വിഷയത്തിൽ തർക്കത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ

 ഇന്ത്യ, നേപ്പാൾ


'സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്

 എം. എസ്. സാബു


2020- ലെ ഫോർബ്സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരം

 നവോമി ഒസാക്ക 


2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത്

 പത്മശാലി 


ന്യൂയോർക്ക് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ അസോസിയേഷന്റെ 2020- ലെ 'ഇൻവെന്റർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചത്

 രാജീവ് ജോഷി 


ബഹിരാകാശത്ത് യാത്രികരെ എത്തിക്കുന്ന ആദ്യ സ്വകാര്യ  സ്ഥാപനമെന്ന റെക്കോർഡ് സ്വന്തമാക്കിയത് 

 സ്പേസ് എക്സ്  


മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ച ആദ്യ സ്വകാര്യ റോക്കറ്റ് ഫാൽക്കൺ 9 


ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്നത് 

കൊച്ചാലുംമൂട് (മാവേലിക്കര) 


കോവിഡ്- 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അധ്യയന ദിനങ്ങൾ ഓൺലൈൻ ആയി നൽകുന്ന പദ്ധതി

 ഫസ്റ്റ് ബെൽ 


രാജ്യത്തെ മുഴുവൻ പൗരൻമാരുടെയും ആരോഗ്യ വിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ പദ്ധതി 

 ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിൻറ് 


കോവിഡ്- 19 പശ്ചാത്തലത്തിൽ കേരളത്തിലെ കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്തത്

 ഡോ. കെ. ടി. ജലീൽ


കേരളാ പോലീസിന്റെ എല്ലാ സേവനങ്ങൾക്കുമായി തയ്യാറാക്കിയ ആപ്പ് 

(POL - App) 


ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് കരിയറിൽ 100 കോടി ഡോളർ സമ്പാദ്യം നേടുന്ന ആദ്യ ഫുട്ബോൾ താരം

 ക്രിസ്റ്റ്യാനോ റൊണാൾഡോ


ഡി.ജി.പി. പദവിയിലെത്തിയ സംസ്ഥാനത്തെ ആദ്യ വനിത

 ആർ. ശ്രീലേഖ 


ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമേത്

 ഗൈർസൈൺ


ഒഡീഷയുടെ സംസ്ഥാന ഗീതമായി തിരഞ്ഞെടുത്ത ഗാനം 

 വന്ദേ ഉത്കല ജനനീ


ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധ്യയനം നഷ്ടപ്പെടാതിരിക്കാൻ സമഗ്ര ശിക്ഷ കേരള നടത്തുന്ന ഓൺലൈൻ പദ്ധതി

 വൈറ്റ് ബോർഡ്


ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ ഇന്ത്യയിൽ നിർത്തലാക്കിയ ഡാറ്റാ ഷയറിംഗ് പ്ലാറ്റ്ഫോം

 വീ ട്രാൻസ്ഫർ 


കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് മാടപ്പള്ളി (കോട്ടയം)


കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ല

തിരുവനന്തപുരം


യു.എസ് ബഹിരാകാശ സംഘടനയായ നാസയുടെ വിശിഷ്ട സേവന മെഡലിന് അർഹനായ അമേരിക്കൻ മലയാളി

 ഡോ. രഞ്ജിത് കുമാർ 


ഏത് സംസ്ഥാനമാണ് 1018- ഓളം സ്ഥലങ്ങളുടെ നിലവിലുള്ള പേരുകൾ മാറ്റി ഉത്തരവിറക്കിയത്

 തമിഴ്നാട് 


ഗോവധം ചെയ്യുന്നവർക്ക് 10- വർഷം തടവും 5- ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസാക്കിയ സംസ്ഥാനം ഉത്തർപ്രദേശ്


2020ലെ ലോക ഭക്ഷ്യ സമ്മാനം നേടിയ ഇന്തോ അമേരിക്കൻ ശാസ്ത്രജ്ഞനാര്

ഡോ. രത്തൻലാൽ


ഇന്ത്യയിൽ പൂർണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ നിർമ്മാണ കമ്പനി ഏത്

 നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ  


കേരളത്തിന്റെ അതിവേഗ റെയിൽവേ പദ്ധതി

സിൽവർ ലൈൻ 


നാസ ബഹിരാകാശ പദ്ധതിയുടെ ആദ്യ വനിതാ മേധാവി

 കാത്തി ലീഡേർസ് 


ഐ.എസ്.എൽ ടീമായ എ.റ്റി.കെ കൊൽക്കത്തയും ഐലീഗ് ടീമായ  മോഹൻബഗാനും ലയിച്ചുണ്ടായ പുതിയ ക്ലബ്

 എ.റ്റി.കെ മോഹൻബഗാൻ


ബാലവേല, ബാല ചൂഷണ മുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി

 ശരണബാല്യം


ഇന്ത്യയിലെ ആദ്യ ഓൺലൈൻ പ്രകൃതി വാതക വിപണന പ്ലാറ്റ്ഫോം   ഇന്ത്യൻ ഗാസ് എക്സ്ചേഞ്ച്


കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത് മാരാരിക്കുളം (ആലപ്പുഴ)


'എസ്തേർ' എന്ന മലയാളം നോവൽ രചിച്ചതാര്

 സാറാ ജോസഫ് 


ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്

 ജി വി രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം



പ്രമേഹ നിയന്ത്രണത്തിന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അംഗീകാരം നേടിയ പഴം

 ചക്ക


ചൈനീസ് ആക്രമണത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ച ഗൽവാൻ പ്രദേശം എവിടെ സ്ഥിതി ചെയ്യുന്നു

 ലഡാക്ക്


2021 - 22 വർഷത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിലേക്ക് ഏഷ്യ - പസഫിക് മേഖലയിൽ നിന്നുള്ള പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജ്യം

 ഇന്ത്യ 


ജർമൻ ബുക്ക് ട്രേഡിന്റെ 2020- ലെ സമാധാന പുരസ്കാരത്തിന് അർഹനായ വ്യക്തി

 അമർത്യസെൻ 


കോവിഡ്- 19 പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷ്യവിഭവങ്ങൾ കിറ്റുകളായി നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം

 കേരളം


മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി ജൂൺ 18 'മാസ്ക് ഡേ' ആയി ആചരിച്ച സംസ്ഥാനം കർണ്ണാടക 

 

സംസ്ഥാനത്തെ ആദ്യ വിർച്വൽ കോടതി പ്രവർത്തനം ആരംഭിച്ചത് എറണാകുളം


തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റ് സ്ഥാപിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി

 നിലാവ്


യു.എസിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ

 ഡോ. സേതുരാമൻ പഞ്ചനാഥൻ  


സ്വാതന്ത്ര്യ സമരസേനാനികളുടെ ക്ഷേമത്തെപ്പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 9 അംഗ കമ്മിറ്റിയുടെ തലവൻ

 ജി. കിഷൻ റെഡ്ഡി


ഓൺലൈൻ റിലീസ് നടത്തിയ ആദ്യ മലയാള സിനിമ

 സൂഫിയും സുജാതയും 


ലോക പബ്ലിക് സർവ്വീസ് ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പാനൽ ചർച്ചയിലേക്ക് ക്ഷണം ലഭിച്ചത് ഏത് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്കാണ്

 കേരളം 


വാഷിങ്ടൺ ഡി സി- യിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ആസ്ഥാനമന്ദിരത്തെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്

 മേരി ഡബ്ല്യൂ ജാക്സൺ  


നേപ്പാളിൽ നടന്ന ഓൾഡ് മോങ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ  2020- ൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ

 ജലസമാധി 


2020- ലെ 'ബഷീർ അമ്മ മലയാളം' പുരസ്കാരം ലഭിച്ചത് ഡോ.വി.പി.ഗംഗാധരൻ 


കുട്ടികളുടെ അശ്ലീല ദൃശ്യ പ്രചരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന സൈബർ ഓപ്പറേഷൻ അറിയപ്പെടുന്നത്

 ഓപ്പറേഷൻ.പി.ഹണ്ട് 


 



Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]