SCERT ക്ലാസ് 10 -സോഷ്യൽ സയൻസ് - കാറ്റിന്റെ ഉറവിടം തേടി



അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്തുണ്ടാകാൻ കാരണമാകുന്നു 

കാറ്റുകൾ


ചതുരശ്ര സെന്റി മീറ്ററിന് എത്ര മില്ലിഗ്രാം എന്ന തോതിലാണ് ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം 

1034 മില്ലിഗ്രാം 


അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം 

രസബാരോമീറ്റർ 


അന്തരീക്ഷ മർദ്ദം രേഖപ്പെടുത്തുന്ന ഏകകങ്ങളാണ് 

മില്ലിബാർ , ഹെക്ടോപാസ്കൽ 


ശരാശരി അന്തരീക്ഷ മർദ്ദത്തിൽ രസത്തിന്റെ നിരപ്പ് അത് നിറച്ചിട്ടുള്ള സ്ഫടികക്കുഴലിൽ 76 സെന്റിമീറ്റർ ആയിരിക്കുമ്പോൾ അന്തരീക്ഷ മർദ്ദം എത്രയായിരിക്കും 

1013 .2 മില്ലിബാർ അല്ലെങ്കിൽ 1013 .2 ഹെക്ടോപാസ്കൽ 


ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദത്തിനെന്ത് സംഭവിക്കുന്നു 

അന്തരീക്ഷ മർദ്ദം കുറയുന്നു 


10 മീറ്ററിന് എത്ര മില്ലിബാർ എന്ന തോതിലാണ് മർദ്ദം കുറയുന്നത് 


താപം കൂടുമ്പോൾ അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കുന്നു 

അന്തരീക്ഷ മർദ്ദം കുറയുന്നു 


അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവാണ് 

ആർദ്രത 


അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം 

ഭൂപ്രദേശത്തിന്റെ ഉയരം , അന്തരീക്ഷത്തിലെ ആർദ്രത , താപം 


ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്ത് അന്തരീക്ഷ മർദ്ദം കൂടുതലാണെങ്കിൽ അവിടെ അനുഭവപ്പെടുന്ന മർദ്ദത്തിന് പൊതുവെ പറയുന്ന പേര് 

ഉച്ചമർദ്ദം 


ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്ത് അന്തരീക്ഷ മർദ്ദം കുറവാണെങ്കിൽ അവിടെ അനുഭവപ്പെടുന്ന മർദ്ദത്തിന് പൊതുവെ പറയുന്ന പേര് 

ന്യൂനമർദ്ദം 


ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് 

സമമർദ്ദരേഖകൾ 


ഭൗമോപരിതലത്തെ എത്ര മർദ്ദമേഖലകളായി തിരിച്ചിരിക്കുന്നു.ഏതെല്ലാം 

നാലായി

മധ്യരേഖാ ന്യൂനമർദ്ദമേഖല , ഉപോഷ്ണ ഉച്ചമർദ്ദ മേഖല , ഉപധ്രുവീയ ന്യൂനമർദ്ദ മേഖല , ധ്രുവീയ ഉച്ചമർദ്ദ മേഖല 


വർഷം മുഴുവൻ സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന മർദ്ദ മേഖല 

മധ്യരേഖാ ന്യൂനമർദ്ദ മേഖല 


മധ്യരേഖാ ന്യൂനമർദ്ദ മേഖലയുടെ സ്ഥാനം 

മധ്യരേഖയ്ക്ക് തെക്ക് 5 ഡിഗ്രി മുതൽ വടക്ക് 5 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിൽ 


കാറ്റുകൾ തീരെ ദുർബലമായതിനാൽ മധ്യരേഖാ ന്യൂനമർദ്ദമേഖല അറിയപ്പെടുന്ന പേര് 

നിർവാത മേഖല 


പഴയ പായ്ക്കപ്പൽ യാത്രികരുടെ പേടിസ്വപ്നം എന്നറിയപ്പെടുന്ന മേഖല 

മധ്യരേഖാ ന്യൂനമർദ്ദ മേഖല 


കുതിര അക്ഷാംശം എന്നറിയപ്പെടുന്ന മർദ്ദമേഖല 

ഉപോഷ്ണ ഉച്ചമർദ്ദ മേഖല 


വർഷം മുഴുവൻ കൊടും തണുപ്പ് അനുഭവപ്പെടുന്ന മർദ്ദ മേഖല 

ധ്രുവീയ ഉച്ചമർദ്ദ മേഖല 


ഉച്ച മർദ്ദ മേഖലയിൽ നിന്ന് ന്യൂന മർദ്ദ മേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് 

കാറ്റുകൾ 


കാറ്റുകൾക്ക് പേര് നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് 

ഏത് ദിശയിൽ നിന്നും വീശുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ 


കാറ്റിന്റെ വേഗവും ദിശയും എന്തിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു 

മർദ്ദ ചരിവ് , കോറിയോലിസ് പ്രഭാവം , ഘർഷണം 


തിരശ്ചീന തലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനമാണ് 

മർദ്ദ ചരിവ് 


ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർദ്ധഗോളത്തിൽ സഞ്ചാര ദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു.ഇതിനു കാരണമാകുന്ന ബലം ഏത് പേരിൽ അറിയപ്പെടുന്നു 

കോറിയോലിസ് ബലം 


മധ്യരേഖാ പ്രദേശങ്ങളിൽ നിന്നും ധ്രുവങ്ങളിലേക്ക് പോകും തോറും കോറിയോലിസ് ബലത്തിന് എന്ത് സംഭവിക്കുന്നു 

കോറിയോലിസ് ബലം കൂടുന്നു 


കോറിയോലിസ് ബലത്തിന്റെ പ്രഭാവത്താൽ ഉത്തരാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് വലത് വശത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാര ദിശയ്ക്ക് ഇടതു വശത്തേക്കും വ്യതിചലിക്കുമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ 

അഡ്മിറൽ ഫെറൽ 


ഘർഷണം കുറവുള്ള പ്രദേശങ്ങളിൽ [സമുദ്രോപരിതലം , നിരപ്പായ ഭൂപ്രദേശങ്ങൾ] കാറ്റിന് വേഗത .......

കൂടുതലായിരിക്കും 


ഘർഷണം കൂടുതലുള്ള പ്രദേശങ്ങളിൽ [ ദുർഘടമായ ഭൂപ്രകൃതി , മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ] കാറ്റിന് വേഗത ........

കുറവായിരിക്കും 


ആഗോള മർദ്ദ മേഖലകൾക്കിടയിൽ രൂപപ്പെടുന്ന കാറ്റുകളാണ്

ആഗോളവാതങ്ങൾ 


ഉപോഷ്ണ ഉച്ചമർദ്ദ മേഖലകളിൽ നിന്നും മധ്യരേഖാ ന്യൂന മർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് 

വാണിജ്യ വാതങ്ങൾ


ഉത്തരാർദ്ധ ഗോളത്തിൽ വടക്കു കിഴക്ക് ദിശയിൽ വീശുന്ന വാണിജ്യ വാതങ്ങളാണ്

വടക്ക് കിഴക്കൻ വാണിജ്യ വാതങ്ങൾ 


ഇരു അർദ്ധഗോളങ്ങളിൽ നിന്നും വീശുന്ന വാണിജ്യ വാതങ്ങൾ സംഗമിക്കുന്നതിനാൽ മധ്യരേഖാ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന പേര് 

ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോൺ അഥവാ അന്തർ ഉഷ്ണ മേഖല സംക്രമണ മേഖല 


ബ്രസീലിൽ നിന്നും ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദക്ഷിണാഫ്രിക്കയിലെത്താൻ വാസ്കോഡഗാമയെ സഹായിച്ച കാറ്റ് 

പശ്ചിമ വാതങ്ങൾ 


ദക്ഷിണാർദ്ധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞുവീശുന്ന പശ്ചിമ വാതങ്ങളാണ് 

റോറിങ് ഫോർട്ടീസ് [40 ഡിഗ്രി അക്ഷാംശങ്ങളിൽ] , ഫ്യൂരിയസ് ഫിഫ്റ്റീസ് [50 ഡിഗ്രി അക്ഷാംശങ്ങളിൽ] , ഷ്റീക്കിങ് സിക്സ്റ്റീസ് [60 ഡിഗ്രി അക്ഷാംശങ്ങളിൽ]


ധ്രുവങ്ങളിൽ നിന്ന് ഉപോഷ്ണ മേഖലയെ ലക്ഷ്യമാക്കി വീശുന്ന ഹിമക്കാറ്റുകളാണ്

ധ്രുവീയ വാതങ്ങൾ 


കോറിയോലിസ് ബലം നിമിത്തം രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും കിഴക്ക് ദിശയിൽ വീശുന്നതിനാൽ ധ്രുവീയ വാതങ്ങൾ അറിയപ്പെടുന്ന പേര് 

ധ്രുവീയ പൂർവ്വ വാതങ്ങൾ 


വടക്കേ അമേരിക്ക , വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ , റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കാറ്റുകൾ 

ധ്രുവീയ പൂർവ വാതങ്ങൾ 


നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകളാണ് 

കാലികവാതങ്ങൾ 


മൺസൂൺ എന്ന പദം രൂപംകൊണ്ടത് 

മൗസിം എന്ന അറബി പദത്തിൽ നിന്നും 


മൺസൂൺ എന്ന വാക്കിന്റെ അർഥം 

കാലത്തിനൊത്ത് ദിശാമാറുന്ന കാറ്റുകൾ 


ഒരു വർഷക്കാലയളവിനുള്ളിൽ കാറ്റിന്റെ ഗതി വിപരീതമാകുന്ന പ്രതിഭാസമാണ് 

മൺസൂൺ 


മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് 

ഹിപ്പാലസ് 


മൺസൂണിന്റെ രൂപംകൊള്ളലിന് കാരണമാകുന്ന ഘടകങ്ങൾ 

സൂര്യന്റെ അയനം , കോറിയോലിസ് പ്രഭാവം , തപനത്തിലെ വ്യത്യാസങ്ങൾ 


പകൽ സമയം കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന്റെ ഫലമായി കരയോട് ചേർന്ന് കിടക്കുന്ന വായു ചൂടായി ഉയരുന്നു.ഇത് ആ പ്രദേശത്തിന് മുകളിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നതിനു കാരണമാകുന്നു.അപ്പോൾ താരതമ്യേനെ തണുത്ത വായു കടലിനു മുകളിൽ നിന്ന് തീരത്തേക്ക് വീശുന്നു.

ഈ കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു 

കടൽക്കാറ്റ്


രാത്രി കാലങ്ങളിൽ കര കടലിനെ അപേക്ഷിച്ച് പെട്ടെന്ന് തണുക്കുന്നത് മൂലം കരയുടെ മുകളിൽ ഉച്ചമർദ്ദവും കടലിനു മുകളിൽ ന്യൂസ് മർദ്ദവും അനുഭവപ്പെടുന്നു.ഈ സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റാണ്

കരക്കാറ്റ്


പകൽ സമയത്ത് പർവ്വതമുകളിലെ വായു ചൂടുപിടിച്ച് ഉയരുന്നതിനാൽ താരതമ്യേനെ ചൂടുകുറഞ്ഞ താഴ്‌വരയിൽ നിന്നും മുകളിലേക്ക് പർവ്വതചരിവുകളിലൂടെ വീശുന്ന കാറ്റുകളാണ് 

താഴ്വരക്കാറ്റ്


രാത്രി കാലങ്ങളിൽ പർവ്വതപ്രദേശങ്ങളിലെ തണുപ്പ് മൂലം വായു തണുക്കുന്നു.ഈ തണുത്ത വായു ഭാരക്കൂടുതലായതിനാൽ താഴ്വാരത്തേക്ക് വീശുമ്പോൾ അറിയപ്പെടുന്ന പേര് 

പർവ്വതക്കാറ്റ്


മറ്റ് കാറ്റുകളെ അപേക്ഷിച്ച് താരതമ്യേനെ ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ് 

പ്രാദേശിക വാതങ്ങൾ 


ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രധാനപ്പെട്ട പ്രാദേശികവാതങ്ങൾ 

ലൂ , മാംഗോഷവർ , കാൽബൈശാഖി 


വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് 

ചിനൂക്ക് 


ചിനൂക്ക് എന്ന വാക്കിന്റെ അർഥം 

മഞ്ഞുതീനി 


കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാറ്റ് 

ചിനൂക്ക് 


ആൽപ്സ് പർവ്വതനിര കടന്ന് വടക്കൻ താഴ്വാരത്തേക്ക് വീശുന്ന കാറ്റാണ് 

ഫൊൻ


ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശിക വാതം

ഹർമാറ്റൻ


പൊതുവെ ഈർപ്പം നിറഞ്ഞു അസുഖകരമായ കാലാവസ്ഥ നിലനിൽക്കുന്ന പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് ഹർമാറ്റൻ എത്തുമ്പോൾ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനാൽ ഹർമാറ്റൻ അറിയപ്പെടുന്ന പേര് 

ഡോക്ടർ 


ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് 

ലൂ 


ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതം 

മാംഗോഷവർ 


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്ത സ്വഭാവസവിശേഷതകളോട് കൂടിയതുമായ കാറ്റുകളാണ്

അസ്ഥിരവാതങ്ങൾ


അസ്ഥിര വാതങ്ങൾക്ക് ഉദാഹരണങ്ങളാണ് 

ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും 


അന്തരീക്ഷത്തിൽ ഒരു ന്യൂന മർദ്ദ പ്രദേശവും അതിനു ചുറ്റുമായി ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നത് എന്ത് രൂപപ്പെടാൻ കാരണമാകുന്നു 

ചക്രവാതങ്ങൾ 


ഉച്ചമര്ദ്ദകേന്ദ്രങ്ങളിൽ നിന്നും ചുറ്റുമുള്ള ന്യൂന മർദ്ദ പ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ് ചുഴറ്റി വീശുന്ന പ്രതിഭാസമാണ് 

പ്രതിചക്രവാതങ്ങൾ 




Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]