SCERT ക്ലാസ് 10 - സോഷ്യൽ സയൻസ് - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

 

ആദ്യകാല വിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകം

നവോത്ഥാനം

 

അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മുഴങ്ങിക്കേട്ട മുദ്രാവാക്യം

പ്രാതിനിധ്യമില്ലാതെ നികുതിയില്ല

 

പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്

ജെയിംസ് ഓട്ടിസ്

 

ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ എത്ര കോളനികളാണ് സ്ഥാപിച്ചത്

13

 

ഇംഗ്ലണ്ടിലെ മതപീഡനത്തെത്തുടർന്ന് മേഫ്ലവർ എന്ന കപ്പലിൽ അമേരിക്കയിലെത്തിയ ഇംഗ്ലീഷുകാർ ഏത് പേരിലാണ് അറിയപ്പെട്ടത്

തീർത്ഥാടക പിതാക്കൾ

 

മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കയിലെ കോളനികളിൽ നടപ്പിലാക്കിയ നിയമങ്ങൾ ഏത് പേരിലാണ് അറിയപ്പെട്ടത്

മെർക്കന്റലിസം

 

ഇംഗ്ലീഷ് ഗവണ്മെന്റ് തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരേ അമേരിക്കയിൽ ഉയർന്ന പ്രതിഷേധം ഏത് പേരിലറിയപ്പെടുന്നു

ബോസ്റ്റൺ ടീ പാർട്ടി

 

ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം

1773 ഡിസംബർ 16

 

മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്.അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല എന്ന് അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്

ജോൺ ലോക്ക്

 

ഏതെങ്കിലും വിദേശ ശക്തിക്ക് [ഇംഗ്ലണ്ട്] വൻകര [വടക്കേഅമേരിക്ക] ദീർഘകാലം കീഴടക്കിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്ന് അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്

തോമസ് പെയ്ൻ

 

ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്ന വർഷം

1774

 

ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്നതെവിടെ വെച്ചാണ്

ഫിലാഡൽഫിയ

 

രണ്ടാം കോണ്ടിനെന്റൽ സമ്മേളനം നടന്ന വർഷം

1775

 

രണ്ടാം കോണ്ടിനെന്റൽ സമ്മേളനം നടന്ന സ്ഥലം

ഫിലാഡൽഫിയ

 

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ് കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തത് ആരെയാണ്

ജോർജ്ജ് വാഷിംഗ്ടൺ

 

കോമൺസെൻസ് എന്ന ലഘുലേഖയിലൂടെ ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയുകയാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേകപൂർവ്വമായ പ്രവൃത്തിയെന്ന് പ്രഖ്യാപിച്ചത്

തോമസ് പെയ്ൻ

 

മൂനാം കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്ന വർഷം

1776 ജൂലൈ 4

 

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് ലോക പ്രശസ്തമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്

1776 ജൂലൈ 4

 

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയ്യാറാക്കിയത്

തോമസ് ജെഫേഴ്സൺ , ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

 

ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ച വർഷം

1781

 

ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടമ്പടി

പാരീസ് ഉടമ്പടി [1783 ]

 

ആരുടെ നേതൃത്വത്തിലാണ് അമേരിക്കൻ ഭരണഘടന എഴുതിത്തയ്യാറാക്കിയത്

ജെയിംസ് മാഡിസൺ

 

അമേരിക്കൻ ഭരണഘടനയുടെ പിതാവ്

ജെയിംസ് മാഡിസൺ

 

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ്

ജോർജ്ജ് വാഷിംഗ്ടൺ

 

ആദ്യത്തെ എഴുതപ്പെട്ട [ലിഖിത] ഭരണഘടന

അമേരിക്കൻ ഭരണഘടന

 

റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവെച്ച വിപ്ലവം

അമേരിക്കൻ സ്വാതന്ത്ര്യ സമരം

 

വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം

ഫ്രഞ്ച് വിപ്ലവം

 

ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത്

ലൂയി പതിനാലാമൻ

 

''രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നൽകിയതാണ്. അതിനാൽ രാജാവിനെ ചോദ്യം ചെയ്യാൻ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ'' എന്ന് പ്രഖ്യാപിച്ചത്

ലൂയി പതിനാലാമൻ

 

എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചത്

ലൂയി പതിനഞ്ചാമൻ

 

നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നുകൂടെ എന്ന് പറഞ്ഞത്

മേരി അന്റോയിന്റ്റ്

 

പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ ഭരണം നടത്തിയിരുന്ന രാജവംശം

ബൂർബൻ വംശം

 

ബൂർബൻ രാജാക്കന്മാരുടെ അധികാര കേന്ദ്രം

വേഴ്സായ് കൊട്ടാരം

 

ഫ്രഞ്ച് സമൂഹത്തെ എത്ര തട്ടുകളായിട്ടാണ് തിരിച്ചിരുന്നത്

3

 

ഫ്രഞ്ച്  സമൂഹത്തെ തരംതിരിച്ചിരുന്ന തട്ടുകൾ അറിയപ്പെട്ടിരുന്ന പേര്

എസ്റ്റേറ്റുകൾ

 

ഒന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ

പുരോഹിതന്മാർ

 

രണ്ടാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ

പ്രഭുക്കന്മാർ

 

മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ

കച്ചവടക്കാർ , എഴുത്തുകാർ , അഭിഭാഷകർ , ഉദ്യോഗസ്ഥർ തുടങ്ങിയ മധ്യവർഗ്ഗവും കർഷകരും കൈത്തൊഴിലുകാരും

 

മൂന്നാമത്തെ എസ്റ്റേറ്റിൽ ഉള്ളവർ അറിയപ്പെട്ട മറ്റൊരു പേര്

കോമൺസ്

 

ഫ്രാൻസിലെ ദേശീയ അസംബ്ലി തങ്ങളാണെന്ന് പ്രഖ്യാപിച്ചത്

മൂന്നാമത്തെ എസ്റേറ്റിലുള്ളവർ

 

ഒന്നമത്തെ എസ്റേറ്റിലുള്ളവരിൽ നിന്നും പുരോഹിതന്മാർ പിരിച്ചെടുത്ത നികുതി

തിഥെ

 

ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ വഹിച്ചിരുന്നവർ ഏത് എസ്റ്റേറ്റിൽ ഉള്ളവരാണ്

ഒന്നാമത്തെ എസ്റ്റേറ്റ്

 

മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ സർക്കാരിന് നൽകി വന്ന ഭൂനികുതി

തൈലേ

 

ഏത് എസ്റേറ്റിലുള്ളവരാണ് സമൂഹത്തിൽ താഴ്ന്ന പദവി വഹിച്ചിരുന്നത്

മൂന്നാമത്തെ എസ്റ്റേറ്റ്

 

പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിക്കുകയും യുക്തിചിന്ത , സമത്വം , മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകൻ

വോൾട്ടയർ

 

സ്വതന്ത്രരായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവിച്ചത്

റൂസ്സോ

 

ജനങ്ങളാണ് പരമാധികാരി എന്ന് പ്രഖ്യാപിച്ച ചിന്തകൻ

റൂസ്സോ  

 

സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥം രചിച്ചത്

റൂസ്സോ

 

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം എന്ന് അഭിപ്രായപ്പെട്ടത്

റൂസ്സോ

 

ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ചിന്തകൻ

മൊണ്ടസ്ക്യൂ

 

ഗവണ്മെന്റിനെ നിയമനിർമാണം , കാര്യനിർവഹണം , നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ച ചിന്തകൻ

മൊണ്ടസ്ക്യൂ

 

ഫ്രഞ്ച് പാർലമെന്റ് അറിയപ്പെട്ടിരുന്ന പേര്

സ്റ്റേറ്റ്സ് ജനറൽ

 

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫ്രഞ്ച് വിപ്ലവം

 

ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം

1789 ജൂൺ 20

 

സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്നീ എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട വിപ്ലവം

ഫ്രഞ്ച് വിപ്ലവം

 

ബൂർബൻ രാജവാഴ്ചയുടെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നത്

ബാസ്റ്റിൽ ജയിൽ

 

ബാസ്റ്റിൽ ജയിൽ തകർത്തത്

1789 ജൂലൈ 14

 

ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്

1789 ഓഗസ്റ്റ് 12

 

ഏത് ചിന്തകന്റെ ആശയങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി തയ്യാറാക്കിയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത്

റൂസ്സോ

 

പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വേഴ്സായ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയത്

1789 ഒക്ടോബർ

 

പുതിയതതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടത് ദേശീയ കൺവൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം

1792 സെപ്തംബർ

 

1793 ജൂലൈയിൽ ഫ്രാൻസിന്റെ ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബസ്പിയറുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റി

പൊതുസുരക്ഷാ കമ്മിറ്റി

 

പൊതുസുരക്ഷാ കമ്മിറ്റിയിലെ അംഗങ്ങൾ

റോബസ്പിയർ , മിറാബോ , ഡാൻടൻ

 

ഫ്രഞ്ച് വിപ്ലവ സമയത്ത് ശത്രുക്കളെ വധിക്കാനുപയോഗിക്കുന്ന ആയുധം

ഗില്ലറ്റിൻ

 

ഫ്രഞ്ച് ചരിത്രത്തിലെ ഭീകരവാഴ്ചക്കാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്

റോബസ്പിയർ [1793 - 1794 ]

 

ഗില്ലറ്റിനാൽ വധിക്കപ്പെട്ട രസതന്ത്രജ്ഞൻ

ലാവോസിയെ

 

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്നഭിപ്രായപ്പെട്ടത്

മെറ്റേർണിക് [ഓസ്ട്രിയൻ ഭരണാധികാരി]

 

യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ച വിപ്ലവം

ഫ്രഞ്ച് വിപ്ലവം

 

രാജ്യമെന്നാൽ പ്രദേശമല്ല ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ച വിപ്ലവം

ഫ്രഞ്ച് വിപ്ലവം

 

ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി

ടിപ്പു സുൽത്താൻ

 

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമയ്ക്കായി സ്വാതന്ത്ര്യത്തിന്റെ മരം നട്ട മൈസൂരിലെ ഭരണാധികാരി

ടിപ്പു സുൽത്താൻ

 

ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത്

നെപ്പോളിയൻ ബോണപ്പാർട്ട് 

 

നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം

1799

 

ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി

നെപ്പോളിയൻ ബോണപ്പാർട്ട്

 

നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച വർഷം

1804

 

ഫ്രാൻസിൽ ദേശീയത രൂപപ്പെട്ടത് ആരുടെ കാലത്താണ്

നെപ്പോളിയൻ

 

നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം

വാട്ടർലൂ യുദ്ധം

 

വാട്ടർലൂ യുദ്ധം നടന്ന വർഷം

1815

 

വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത്

ആർതർ വെല്ലസ്ലി

 

പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ പ്രത്യേക ഫണ്ട് രൂപീകരിച്ചത്

നെപ്പോളിയൻ

 

സാമ്പത്തിക പ്രവർത്തനനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരുടെ കാലത്താണ്

നെപ്പോളിയൻ ബോണപ്പാർട്ട്

 

നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഫ്രാൻസിൽ പുതിയ നിയമസംഹിതയുണ്ടാക്കിയത്

നെപ്പോളിയൻ ബോണപ്പാർട്ട്

 

പതിനാറു പതിനേഴ് നൂറ്റാണ്ടുകളിൽ സ്പെയിന്കാരുടെയും പോർച്ചുഗീസുകാരുടെയും കടന്നു കയറ്റത്തിനെതിരെ തെക്കേ അമേരിക്ക മധ്യ അമേരിക്ക വെസ്റ്റ് ഇൻഡീസ് എന്നീ പ്രദേശനങ്ങളിൽ നടന്ന വിപ്ലവം

ലാറ്റിനമേരിക്കൻ വിപ്ലവം

 

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കൾ

സൈമൺ ബൊളിവർ , ഫ്രാൻസിസ്കോ മിറാൻഡ , ജോസെഡി സാൻ മാർട്ടിൻ

 

ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം

റഷ്യൻ വിപ്ലവം

 

റഷ്യൻ ചക്രവർത്തിമാരുടെ വംശം /സർ ചക്രവർത്തിമാരുടെ വംശം

റൊമാനോവ് വംശം

 

കാൾ മാർക്സും ഫ്രഡറിക് ഏംഗൽസും ചേർന്ന് രൂപം നൽകിയ ആശയ സംഹിത

മാർക്സിസം

 

ഉൽപ്പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളാണെന്നും അതിനാൽ തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിനായി പ്രവർത്തിക്കണമെന്നതും എന്തിന്റെ ആശയങ്ങളാണ്

മാർക്സിസം

 

മാർക്സിസ്റ് ആശയങ്ങളിൽ അധിഷ്ഠിതമായി റഷ്യയിലെ ഏകാധിപത്യ ഭരണത്തിനെതിരെ രൂപംകൊണ്ട പ്രസ്ഥാനം

സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി

 

സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രണ്ട് വിഭാഗങ്ങൾ

മെൻഷെവിക്കുകൾ , ബോൾഷെവിക്കുകൾ

 

ബോൾഷെവിക്ക് പാർട്ടിക്ക് നേതൃത്വം കൊടുത്തത്

ലെനിൻ , ട്രോട്സ്കി

 

മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത്

അലക്സാണ്ടർ കെരൻസ്കി

 

രക്ത രൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

റഷ്യൻ വിപ്ലവം

 

രക്ത രൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നത്

1905 ജനുവരി 9

 

റഷ്യൻ വിപ്ലവ കാലഘട്ടത്തിൽ സമരങ്ങൾ നടത്താനായി രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘങ്ങൾ അറിയപ്പെട്ട പേര്

സോവിയറ്റുകൾ

 

സമരം ശക്തമായതിനെ തുടർന്ന് റഷ്യൻ ചക്രവർത്തി രൂപീകരിച്ച നിയമനിർമാണ സഭ

ദ്യൂമ

 

റഷ്യൻ വിപ്ലവം നടന്ന വർഷം

1917

 

റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി

നിക്കോളാസ് രണ്ടാമൻ

 

നിക്കോളാസ് രണ്ടാമന് അധികാരം നഷ്ടമായ യുദ്ധം

ഫെബ്രുവരി വിപ്ലവം

 

ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് ആരുടെ നേതൃത്വത്തിലാണ് റഷ്യയിൽ താൽക്കാലിക ഗവണ്മെന്റ് അധികാരത്തിൽ വന്നത്

അലക്സാണ്ടർ കെരൻസ്കി

 

ഫെബ്രുവരി വിപ്ലവം നടന്ന മാസം  

മാർച്ച്

 

വിപ്ലവം അതിന്റെ ലക്ഷ്യം നേടണമെങ്കിൽ മുഴുവൻ അധികാരവും  സോവിയറ്റുകൾക്ക് കൈമാറണമെന്ന് അഭിപ്രായപ്പെട്ട റഷ്യൻ നേതാവ്

ലെനിൻ

 

1917 ഒക്ടബാറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവണ്മെന്റിനെതിരെ നടത്തിയ സായുധ കലാപം ഏത് പേരിലറിയപ്പെടുന്നു

ഒക്ടോബർ വിപ്ലവം

 

ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര്

ബോൾഷെവിക്ക് വിപ്ലവം

 

ബോൾഷെവിക്ക് വിപ്ലവത്തെത്തുടർന്ന് അധികാരത്തിൽ വന്ന നേതാവ്

ലെനിൻ

 

റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് എന്നറിയപ്പെടുന്നത്

ലെനിൻ

 

സോവിയറ്റ് യൂണിയന്റെ ശില്പി

ലെനിൻ

 

സോവിയറ്റ് യൂണിയൻ നിലവിൽ വന്നത്

1922

 

കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്

 ചൈനയും ബ്രിട്ടനും

 

അമേരിക്കയ്ക്ക് ചൈനയിൽ ഇടപെടാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഹേയ് പ്രഖ്യാപിച്ച നയം

തുറന്ന വാതിൽ നയം

 

ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം

മഞ്ചു വംശം

 

ബോക്സർ കലാപം നടന്ന വർഷം

1900

 

മഞ്ചു രാജവംശത്തിനു അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം

1911 -ലെ ചൈനീസ് വിപ്ലവം

 

ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയത്

സൻയാത്സൺ

 

ചൈനീസ് റിപ്പബ്ലിക് നിലവിൽ വന്ന വർഷം

1912

 

ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ്

സൻയാത്സൺ

 

 ദേശീയത , ജനാധിപത്യം , സോഷ്യലിസം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകിയ നേതാവ്

സൻയാത്സൺ

 

ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെ നേതാവ്

മാവോ സെ തുങ്

 

1934 - ചൈനയിൽ ലോങ്ങ് മാർച്ച് നടത്തിയത്

മാവോ സെ തുങ്

 

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്ന വർഷം

1949 ഒക്ടോബർ 1

 

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചത്

മാവോ സെ തുങ്

 

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]