SCERT - ക്ലാസ് 8 - ഇന്ത്യയും സാമ്പത്തികാസൂത്രണവും
ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തികലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കത്തെ ഏത് പേരിൽ അറിയപ്പെടുന്നു
സാമ്പത്തികാസൂത്രണം
ബ്രിട്ടീഷ് ചൂഷണവും വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നത് പ്രധാന ചർച്ച വിഷയമായ INC സമ്മേളനം
1931 ലെ കറാച്ചി സമ്മേളനം
ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ദേശീയ ആസൂത്രണ സമിതി സമിതി രൂപീകൃതമായ വർഷം
1938
1944 -ൽ ഇന്ത്യയിലെ ഒരു സംഘം വ്യവസായികൾ ബോംബൈ നഗരത്തിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടി തയ്യാറാക്കിയ പദ്ധതി
ബോംബൈ പദ്ധതി
ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി
ജോൺ മത്തായി
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി ജനകീയ പദ്ധതി ആവിഷ്കരിച്ചത്
എം എൻ റോയ്
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായിക നയം ആവിഷ്കരിച്ച വർഷം
1948
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
എം വിശ്വേശരയ്യ
ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത്
എം വിശ്വേശരയ്യ
ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഏതെല്ലാം
തുല്യത , വളർച്ച , സ്വാശ്രയത്വം , ആധുനികവൽക്കരണം
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവർധനവാണ്
വളർച്ച
ഉൽപ്പാദന വർദ്ധനവിന് നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തലാണ്
ആധുനികവൽക്കരണം
ആസൂത്രണ കമ്മീഷൻ രൂപീകൃതമായത്
1950 മാർച്ച് 15
ആസൂത്രണ കമ്മീഷനിലെ അംഗങ്ങൾ
പ്രധാനമന്ത്രി അധ്യക്ഷൻ , ഒരു മുഴുവൻ സമയ ഉപാധ്യക്ഷൻ , കേന്ദ്ര കാബിനറ്റ് നിയമിക്കുന്ന കമ്മീഷൻ അംഗങ്ങൾ
ഒരു പ്രത്യേക മേഖലയ്ക്ക് മുൻഗണന നൽകി അഞ്ച് വർഷം കൊണ്ട് ലക്ഷ്യം നേടുക എന്ന ഉദ്ദേശ്യത്തോടു കൂടി ആരംഭിച്ചതാണ്
പഞ്ചവത്സര പദ്ധതികൾ
അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടത്
ജവഹർലാൽ നെഹ്റു
ഏത് അണക്കെട്ടിന്റെ ഉദ്ഘാടന വേളയിലാണ് അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ് എന്ന് ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടത്
ഭക്രാനംഗൽ
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്
1951 -56
ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല
കാർഷിക മേഖല
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്
1956 -61
രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം കൊടുത്തത്
വ്യാവസായിക മേഖല
മൂന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം കൊടുത്തത്
ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്ക്
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്
1961 -66
1960 മുതൽ 1970 വരെയുള്ള ഒന്നാം ഘട്ടത്തിലും 1970 മുതൽ 1980 വരെയുള്ള രണ്ടാം ഘട്ടത്തിലുമായി നടന്ന കാർഷിക രംഗത്തെ മാറ്റം ഏത് പേരിൽ അറിയപ്പെടുന്നു
ഹരിതവിപ്ലവം
അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ , ജലസേചനസൗകര്യങ്ങൾ , രാസവളം , കീടനാശിനികൾ , കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയാണ്
ഹരിതവിപ്ലവം
ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പാലുൽപ്പാദനം
മത്സ്യോൽപ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കിയ പദ്ധതി
നീലവിപ്ലവം
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്
1969 -74
നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
സ്ഥിരതയോട് കൂടിയ വളർച്ച , സ്വാശ്രയത്വം
ദാരിദ്ര്യ നിർമാർജ്ജനം പ്രധാന ലക്ഷ്യമായിരുന്നു പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി [1974 -79 ]
കാർഷിക - വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമായിരുന്നു
ആറാം പഞ്ചവത്സര പദ്ധതി [ 1980 -85 ]
1985 -1990 വരെ കാലാവധിയുണ്ടായിരുന്ന ഏഴാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ
ആധുനിക വൽക്കരണം , തൊഴിലവസരങ്ങളുടെ വർദ്ധനവ്
എട്ടാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ്
1992 -97
എട്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം
മാനവശേഷീ വികസനം
ഒൻപതാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെച്ചത്
ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും
ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്
1997 -2002
മൂലധന നിക്ഷേപം വർധിപ്പിക്കുക ഏത് പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു
പത്താം പഞ്ചവത്സര പദ്ധതി [2002 -2007 ]
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം
പതിനൊന്നാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ്
2007 -2012
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി [2012 -2017 ]യുടെ ലക്ഷ്യം
സുസ്ഥിര വികസനം
പഞ്ചായത്തീരാജ് നഗരപാലിക സംവിധാനങ്ങൾ നിലവിൽ വന്ന വർഷം
1993 [1992 -ൽ പാര്ലമെന്റ് നിയമം പാസ്സാക്കി 1993 -ൽ നിലവിൽ വന്നു]
പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വരൻ കാരണമായ ഭരണഘടനാ ഭേദഗതി
73 ആം ഭേദഗതി
നഗരപാലികാ സംവിധാനം നിലവിൽ വരാൻ ഇടയാക്കിയ ഭരണഘടനാ ഭേദഗതി
74 ആം ഭേദഗതി
ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ് സംവിധാനം നിലവിൽ വന്ന വർഷം
2015 ജനുവരി 1
NITI ആയോഗിന്റെ പൂർണ രൂപം
National Institution For Transforming India
നീതി ആയോഗിന്റെ അധ്യക്ഷൻ
പ്രധാനമന്ത്രി
Comments
Post a Comment