SCERT - ക്ലാസ് 10 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും

 


രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 

പാശ്ചാത്യ ചിന്തകനായ നിക്കോളോ മാക്യവല്ലി 


ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവണ്മെന്റോടുകൂടിയതുമായ ഒരു ജനതയാണ്......

രാഷ്ട്രം 


ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ 

ജനങ്ങൾ , ഭൂപ്രദേശം , ഗവണ്മെന്റ് , പരമാധികാരം 


സമുദ്ര സാമീപ്യമുള്ള രാജ്യങ്ങളുടെ തീരത്തു നിന്നും എത്ര നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗമാണ് ആ രാജ്യത്തിൻറെ അതിർത്തിയായി കണക്കാക്കാറുള്ളത് 

12  നോട്ടിക്കൽ മൈൽ [22 കിലോമീറ്റർ]


സമുദ്ര സാമീപ്യമുള്ള രാജ്യങ്ങളുടെ തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ   വരെയുള്ള മേഖല ഏത് പേരിൽ അറിയപ്പെടുന്നു 

ടെറിട്ടോറിയൽ വാട്ടേഴ്സ് 


ബാഹ്യ നിയന്ത്രണമില്ലാതെ ആഭ്യന്തര വിഷയങ്ങളിൽ തീരുമാനമെടുക്കാനും അന്തർദേശീയ വിഷയങ്ങളിൽ സ്വന്തമായ നിലപാടെടുക്കാനുമുള്ള ഒരു രാഷ്ട്രത്തിന്റെ അധികാരമാണ് 

പരമാധികാരം 


ഒരു രാഷ്ട്രത്തിന്റെ പരമാധികാര വിഭജനം എന്തിലേക്ക് നയിക്കും 

പുതിയ രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് 


സുഡാൻ വിഭജിച്ച് 2011 -ൽ രൂപീകൃതമായ രാജ്യം 

ദക്ഷിണ സുഡാൻ 


ഐക്യരാഷ്ട്ര സഭയിലെ 193 -മത് അംഗരാജ്യം 

ദക്ഷിണ സുഡാൻ 


ഭൂപ്രദേശ പരിധിക്കുള്ളിൽ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കാനുള്ള പരമാധികാരം ഏത് പേരിൽ അറിയപ്പെടുന്നു 

ആഭ്യന്തരതലം 


അന്തർദേശീയ വിഷയങ്ങളിൽ സ്വന്തമായ തീരുമാനമെടുക്കാനുള്ള അധികാരമാണ് 

ബാഹ്യതലം 


രാഷ്ടത്തിന്റെ ലക്‌ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ് എന്ന് അഭിപ്രായപ്പെട്ട പാശ്ചാത്യ ചിന്തകൻ 

ജെർമി ബൻതാം


ഒരു രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹിക്കേണ്ട ചുമതലകളാണ് 

നിർബന്ധിത ചുമതലകൾ 


രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവഹിക്കേണ്ട ചുമതലകളാണ് 

വിവേചനപരമായ ചുമതല 


പുരോഗമനപരമായ ചുമതലകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന രാഷ്ട്രമാണ് 

ക്ഷേമരാഷ്ട്രം 


''രാഷ്ട്രം ദൈവസൃഷ്ടിയാണ്.രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ്.ദൈവത്തോട് മാത്രമേ രാജാവിന് കടപ്പാടുള്ളൂ'' എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം 

ദൈവദത്ത സിദ്ധാന്തം 


രാഷ്ട്രം ചരിത്ര സൃഷ്ടിയാണ്.സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടു എന്ന് പറയുന്ന സിദ്ധാന്തമാണ് 

പരിണാമ സിദ്ധാന്തം 


''ജനങ്ങൾ രൂപം നൽകിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവിൽ വന്നു.മനുഷ്യന്റെ ആവശ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി അവർ രാഷ്ട്രത്തിനു രൂപം നൽകി'' എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം 

സാമൂഹിക ഉടമ്പടി സിദ്ധാന്തം 


ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ചതിലൂടെ രാഷ്ട്രം രൂപീകരിക്കപ്പെട്ടു എന്ന് പറയുന്ന സിദ്ധാന്തം 

ശക്തി സിദ്ധാന്തം 


പൊതുവായ ദേശീയ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി രൂപം കൊള്ളുന്നതിനാല് ഇന്നത്തെ രാഷ്ട്രങ്ങൾ അറിയപ്പെടുന്ന പേര് 

ദേശരാഷ്ട്രം 


ഒരു രാഷ്ട്രത്തിന്റെo നിയമനിർമാണ നടപടികളിലും നീതിനിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതൊരു വ്യക്തിയെയും ആ രാഷ്ടത്തിലെ പൗരൻ എന്ന് വിളിക്കാം എന്ന് അഭിപ്രായപ്പെട്ട ഗ്രീക്ക് ചിന്തകൻ 

അരിസ്റ്റോട്ടിൽ 


ഒരു രാജ്യത്തെ പൂർണ്ണവും തുല്യവുമായ അംഗത്വമാണ് ............

പൗരത്വം 


ജന്മനാലഭിക്കുന്ന പൗരത്വമാണ് 

സ്വാഭാവിക പൗരത്വം 


ഒരു രാജ്യത്ത് നിലവിലുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വമാണ് 

ആർജിത പൗരത്വം 


വോട്ട് ചെയ്യാനുള്ള അവകാശം , തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള അവകാശം , സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം , ഗവണ്മെന്റിനെ വിമർശിക്കാനുള്ള അവകാശം , ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം തുടങ്ങിയവയെ പൊതുവെ ഏത് പേരിൽ അറിയപ്പെടുന്നു 

രാഷ്ട്രീയാവകാശങ്ങൾ 


രാഷ്ട്രത്തെക്കുറിച്ചും ഗവണ്മെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം എന്ന് പറഞ്ഞ ചിന്തകൻ 

അരിസ്റ്റോട്ടിൽ 


രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിന്റെ കൃതി 

പൊളിറ്റിക്സ് 


രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് 

അരിസ്റ്റോട്ടിൽ 


പൊളിറ്റിക്സ് എന്ന പദം രൂപംകൊണ്ടത് 

നഗര രാഷ്ട്രം എന്നർത്ഥം വരുന്ന പോളിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നും 


നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ് എന്ന് അഭിപ്രയപ്പെട്ടത് 

പ്ളേറ്റോ 








Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]