മധ്യകാല ഇന്ത്യ - 4 തുഗ്ലക് - സയ്യിദ് - ലോദി രാജവംശങ്ങൾ
ഖിൽജി വംശത്തിനു ശേഷം ഡൽഹിയിൽ അധികാരത്തിൽ വന്നത്
തുഗ്ലക് വംശം
ഡൽഹി സുൽത്താനേറ്റിലെ മൂന്നാമത്തെ രാജവംശം
തുഗ്ലക് വംശം
തുഗ്ലക് വംശ സ്ഥാപകൻ
ഗിയാസുദ്ദീൻ തുഗ്ലക്
തുഗ്ലക് വംശം സ്ഥാപിതമായ വർഷം
1320
ഗിയാസുദ്ദീൻ തുഗ്ലക് ആരെ വധിച്ചാണ് തുഗ്ലക് വംശം സ്ഥാപിച്ചത്
ഖുസ്രു ഖാൻ
ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം
തുഗ്ലക് വംശം
ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്
ഗാസി മാലിക്
കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക് ഭരണാധികാരി
ഗിയാസുദ്ദീൻ തുഗ്ലക്
കാകതീയ രാജാക്കന്മാരുമായി യുദ്ധത്തിലേർപ്പെട്ട തുഗ്ലക് ഭരണാധികാരി
ഗിയാസുദ്ദീൻ തുഗ്ലക്
കാകതീയ രാജാക്കന്മാരുമായുള്ള യുദ്ധത്തിൽ തുഗ്ലക് സേനയെ നയിച്ചത്
മുഹമ്മദ് ബിൻ തുഗ്ലക്
ഗിയാസുദ്ദീൻ തുഗ്ലക് ഏത് നഗരത്തിന്റെ പേരാണ് സുൽത്താൻപൂർ എന്നാക്കി മാറ്റിയത്
വാറംഗൽ
ഗിയാസുദ്ദീൻ തുഗ്ലക് പണികഴിപ്പിച്ച നഗരം
തുഗ്ലക്കാബാദ്
ഡൽഹിയിൽ ഗിയാസുദ്ദീൻ തുഗ്ലക് നിർമ്മിച്ച കോട്ട
തുഗ്ലക്കാബാദ് കോട്ട
ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ഭരണത്തെക്കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയിരിക്കുന്ന തുഗ്ലക് നാമ എന്ന കൃതി രചിച്ചത്
അമീർ ഖുസ്രു
പന്തൽ [പവലിയൻ] തകർന്ന് വീണു മരിച്ച തുഗ്ലക് സുൽത്താൻ
ഗിയാസുദ്ദീൻ തുഗ്ലക്
ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
തുഗ്ലക്കാബാദ് കോട്ട
ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ ശവകുടീരം നിർമിച്ച ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
തുഗ്ലക് വംശത്തിലെ പ്രശസ്തനായ ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്
ജൂനാഖാൻ
തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും [ദൗലത്താബാദ്] തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
ഭരണ സൗകര്യത്തിനായി രാജ്യത്തെ 23 പ്രവിശ്യകളായി തിരിച്ച ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
ഏറ്റവും കൂടുതൽ അധികാര പരിധി ഉണ്ടായിരുന്ന ഡൽഹി സുൽത്താൻ
മുഹമ്മ്ദ് ബിൻ തുഗ്ലക്
മുഹമ്മദ് ബിൻ തുഗ്ലക് രാജ്യ തലസ്ഥാനം ദേവഗിരിയിലേക്ക് മാറ്റിയ വർഷം
1327
മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം
ജഹൻപന
കൃഷി വകുപ്പ് [ദിവാൻ ഇ കോഹി] സ്ഥാപിച്ച തുഗ്ലക് ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
നാണയ നിർമ്മിതിയുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്
മുഹമ്മദ് ബിൻ തുഗ്ലക്
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി
ഇബ്ൻ ബത്തൂത്ത
നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്
ഇബ്ൻ ബത്തൂത്ത
വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്
ലെയ്ൻ പൂൾ
നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്
എഡ്വേർഡ് തനാസ്
ബുദ്ധിമാനായ വിഡ്ഢി , പിശാചിന്റെ ഹൃദയമുള്ള പുണ്യവാൻ , പാഗൽ പാദുഷ ,ഒരു യുദ്ധത്തിലും തോൽക്കാത്ത ഭരണാധികാരി എന്നീ വിശേഷണങ്ങളിൽ അറിയപ്പെട്ട ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
ഇബ്ൻ ബത്തൂത്തയെ ചൈനയിലെ അംബാസിഡറായി നിയമിച്ച ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഇബ്ൻ ബത്തൂത്ത അന്നത്തെ കാർഷിക പുരോഗതിയെക്കുറിച്ച് ഏത് ഗ്രന്ഥത്തിലാണ് വിവരിക്കുന്നത്
കിത്താബുൽ രിഹ്ല
മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് ഇബ്ൻ ബത്തൂത്ത എഴുതിയ പുസ്തകം
സഫർനാമ
വിജയ നഗര സാമ്രാജ്യം ബാഹ്മനി സാമ്രാജ്യം എന്നിവ സ്ഥാപിതമായത് ഏത് ഡൽഹി സുൽത്താന്റെ കാലത്താണ്
മുഹമ്മദ് ബിൻ തുഗ്ലക്
ഡക്കാൻ കലാപ സമയത്തെ തുഗ്ലക് ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
1351 -ൽ സിന്ധിൽ വച്ച് ജ്വര ബാധയെത്തുടർന്ന് അന്തരിച്ച തുഗ്ലക് ഭരണാധികാരി
മുഹമ്മദ് ബിൻ തുഗ്ലക്
ഏറ്റവും കൂടുതൽ കാലം ഭരിച്ച തുഗ്ലക് സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
ഖലീഫയുടെ പ്രതിപുരുഷനെന്ന് സ്വയം വിശേഷിപ്പിച്ച സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
സർക്കാർ നിർമ്മിച്ച കനാലുകളിൽ നിന്നും കൃഷിയാവശ്യങ്ങൾക്ക് വെള്ളമെടുക്കുന്നതിന് ജല നികുതി [ഹക് - ഇ - ശരാബ്] ചുമത്തിയ സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
കാർഷിക പുരോഗതിക്ക് വേണ്ടി ജലസേചന പദ്ധതികൾ തുടങ്ങിയ തുഗ്ലക് ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
യമുനാ നദിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കാൻ യമുനാ കനാൽ പണി കഴിപ്പിച്ച ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
ഇന്ത്യയിൽ വിപുലമായ കനാൽ സംവിധാനം ആരംഭിച്ച ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
കുത്തബ് മിനാറിൻറെ മിന്നലേറ്റ് തകർന്ന നാലാം നില പുനർനിർമ്മിച്ച ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
ഹിന്ദുക്കളുടെ മേൽ ജസിയ എന്ന മത നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
ഫിറോസാബാദ് , ഹിസാർ - ഇ - ഫിറോസാ [ഹിസ്സർ] , ഫത്തേഹാബാദ് എന്നീ പട്ടണങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരി
ഫിറോസ് ഷാ തുഗ്ലക്
ഫിറോസാബാദിനെ സംരക്ഷിക്കുന്നതിനായി ഫിറോസ് ഷാ തുഗ്ലക്ക് പണി കഴിപ്പിച്ച കോട്ട
ഫിറോസ് ഷാ കോട്ട്ല
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സ്മരണയ്ക്കായി ഫിറോസ് ഷാ തുഗ്ലക് പണി കഴിപ്പിച്ച നഗരം
ജൗൻപൂർ
ദരിദ്ര ജനങ്ങൾക്ക് വേണ്ടി ദാർ - ഉൽ - ഷിഫ എന്ന പേരിൽ ധർമ്മാശുപത്രികൾ ആരംഭിച്ചത്
ഫിറോസ് ഷാ തുഗ്ലക്
അടിമകൾക്ക് വേണ്ടി ഫിറോസ് ഷാ തുഗ്ലക് ആരംഭിച്ച വകുപ്പ്
ദിവാൻ - ഇ - ബന്ദ്ഗൻ
ദരിദ്രരായ മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിനായി ഫിറോസ് ഷാ തുഗ്ലക് ആരംഭിച്ച വകുപ്പ്
ദിവാൻ - ഇ - ഖയറാത്ത്
തൊഴിൽ രഹിതർക്കു വേണ്ടി തൊഴിൽദാന കാര്യാലയം ആരംഭിച്ച സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
മീററ്റിൽ നിന്നും തോപ്രയിൽ നിന്നും രണ്ട് അശോക സ്തംഭങ്ങൾ ഡൽഹിയിലേക്കെത്തിച്ച സുൽത്താൻ
ഫിറോസ് ഷാ തുഗ്ലക്
ഫത്തുഹത്ത് - ഇ - ഫിറോസ്‌ഷാഹി എന്ന ആത്മകഥ രചിച്ചത്
ഫിറോസ് ഷാ തുഗ്ലക്
ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് എഴുതപ്പെട്ട ഡൽഹി സുൽത്താന്മാരുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥം
താരിഖ് - ഇ - ഫിറോസ്‌ഷാഹി
താരിഖ് - ഇ - ഫിറോസ്‌ഷാഹി രചിച്ചത്
സിയാവുദ്ദീൻ ബറാനി
ഇന്ത്യയിൽ പഴയ കാലത്ത് നിലനിന്നിരുന്ന പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം
വിഷ്ടി
തുഗ്ലക് രാജവംശത്തിന്റെ തകർച്ചയ്ക്ക് കാരണമായത്
തിമൂറിന്റെ ഇന്ത്യ ആക്രമണം
മംഗോളിയൻ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി
നസറുദ്ദീൻ മുഹമ്മദ്
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം
1398
തിമൂറിന്റെ തലസ്ഥാനം
സമർഖണ്ഡ്
തുഗ്ലക് വംശത്തിലെ അവസാന ഭരണാധികാരി
നസറുദ്ദീൻ മുഹമ്മദ്
ഡൽഹി സുൽത്താനേറ്റിലെ നാലാമത്തെ രാജവംശം
സയ്യിദ് വംശം [സെയ്ദ് വംശം]
സയ്യിദ് വംശ സ്ഥാപകൻ
കിസർഖാൻ
തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ
കിസർഖാൻ
കിസർഖാൻ ഡൽഹിയുടെ ഭരണം പിടിച്ചെടുത്തത്
1414
സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വീകരിക്കാത്ത രാജവംശം
സയ്യിദ് വംശം
നാണയങ്ങളിൽ പേര് മുദ്രണം ചെയ്യാത്ത രാജവംശം
സയ്യിദ് വംശം
പ്രവാചകന്റെ വംശപരമ്പരയിൽപ്പെട്ടതാണ് കിസർഖാൻ എന്ന് പറയുന്ന പുസ്തകം
താരിഖ് - ഇ - മുബാരക് ഷാഹി
താരിഖ് - ഇ - മുബാരക് - ഷാഹി എന്ന പ്രസിദ്ധ കൃതിയുടെ കർത്താവ്
യാഹ്യ സർഹിങ്
കിസർഖാന് ശേഷം സുൽത്താനായത്
മുബാരക് ഷാ
ഏറ്റവും കൂടുതൽ കാലം ഭരിച്ച സയ്യിദ് ഭരണാധികാരി
മുബാരക് ഷാ
സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി
അലാവുദ്ദീൻ ആലം ഷാ
ബഹലൂൽ ലോദിക്ക് കീഴടങ്ങി സ്ഥാനത്യാഗം ചെയ്ത സുൽത്താൻ
അലാവുദ്ദീൻ ആലംഷാ
ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശം
ലോദി വംശം
ഇന്ത്യ ഭരിച്ച അഫ്ഗാൻ വംശം / പത്താൻ വംശം
ലോദി വംശം
ലോദി വംശ സ്ഥാപകൻ
ബഹലൂൽ ലോദി
ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താൻ
ബഹലൂൽ ലോദി
ലോദി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി
സിക്കന്ദർ ലോദി
കരം പിരിക്കുന്നതിനായി ഭൂമി അളക്കാൻ സിക്കന്ദർ ലോദി ആവിഷ്കരിച്ച യൂണിറ്റ്
ഗസ് - ഇ - സിക്കന്ദരി
ആഗ്ര പട്ടണത്തിന്റെ ശില്പി
സിക്കന്ദർ ലോദി
തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയ ലോദി ഭരണാധികാരി
സിക്കന്ദർ ലോദി
ഗുൽറൂഖി എന്ന തൂലിക നാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി
സിക്കന്ദർ ലോദി
ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലാഹോറിലെ ലോദി ഗവർണർ
ദൗലത്ത് ഖാൻ ലോദി
ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ
ഇബ്രാഹിം ലോദി
ഇബ്രാഹിം ലോദിയെ 1526 -ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തിയത്
ബാബർ
Comments
Post a Comment