SCERT - ക്ലാസ് 9 - സോഷ്യൽ സയൻസ് - സമ്പദ്വ്യവസ്ഥകളും സാമ്പത്തികനയങ്ങളും
ഭൂമി , മൂലധനം , അസംസ്കൃതവസ്തുക്കൾ മുതലായ ഉൽപ്പാദനോപാദികളുടെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥകളെ എത്രയായി തിരിക്കുന്നു.ഏതെല്ലാം
3
മുതലാളിത്ത സമ്പദ് വ്യവസ്ഥ , സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ , മിശ്ര സമ്പദ് വ്യവസ്ഥ
ഉൽപ്പാദനോപാദികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതുമായ സമ്പദ്വ്യവസ്ഥ
മുതലാളിത്ത സമ്പദ്വ്യവസ്ഥ
സംരംഭകർക്ക് ഏത് ഉല്പന്നവും ഉൽപാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം , സ്വകാര്യ സ്വത്തവകാശം , പാരമ്പര്യ സ്വത്ത് കൈമാറ്റ രീതി , വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം , ഉപഭോക്താക്കളുടെ പരമാധികാരം , ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പര മത്സരം എന്നിവ ഏത് സമ്പദ്വ്യവസ്ഥയുടെ സവിശേഷതകളാണ്
മുതലാളിത്ത സമ്പദ്വ്യവസ്ഥ
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലുകൾ വളരെ കുറവുള്ള സാമ്പത്തികവ്യവസ്ഥ
മുതലാളിത്ത സമ്പദ്വ്യവസ്ഥ
ക്രമാസമാധാനപാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമായിരുന്ന രാഷ്ട്രങ്ങൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്
പോലീസ് സ്റ്റേറ്റ്
ഉൽപ്പാദനോപാദികൾ പൊതു ഉടമസ്ഥതയിലുള്ളതും കേന്ദ്രീകൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സമ്പദ് വ്യവസ്ഥ
സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം , സ്വകാര്യ സംരംഭകരുടെ അഭാവം , സ്വകാര്യ സ്വത്തവകാശം , പാരമ്പര്യ സ്വത്തുകൈമാറ്റ രീതി എന്നിവയുടെ അഭാവം , സാമ്പത്തിക സമത്വം എന്നിവ ഏത് സാമ്പത്തികവ്യവസ്ഥയുടെ സവിശേഷതകളാണ്
സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് എന്തിലൂടെയാണ്
ആസൂത്രണം
മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയുടെയും ചില സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള സമ്പദ്വ്യവസ്ഥ
മിശ്രസമ്പദ്വ്യവസ്ഥ
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്വ്യവസ്ഥ
മിശ്രസമ്പദ്വ്യവസ്ഥ
ആസൂത്രണത്തിലധിഷ്ഠിതമായ പ്രവർത്തനം , ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകൽ , സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരു പോലെ നില നിൽക്കൽ , പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ നിലനിർത്തിക്കൊണ്ടുപോകൽ നിലനിർത്തിക്കൊണ്ടുപോകൽ എന്നിവ ഏത് സമ്പദ്വ്യവസ്ഥയുടെ സവിശേഷതയാണ്
മിശ്രസമ്പദ്വ്യവസ്ഥ
രാഷ്ട്രത്തിന്റെ സാമ്പത്തികപ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനങ്ങളും പരിമിതപ്പെടുത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
ഉദാരവൽക്കരണം
ഏത് വർഷമാണ് ഇന്ത്യയിൽ ഉദാരവൽക്കരണ നടപടികൾക്ക് തുടക്കം കുറിച്ചത്
1985
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരി വിപണനവും കൈകാര്യം ചെയ്യുന്ന സ്ഥാപനം
ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ് ഇൻവെസ്റ്റ്മെന്റ്
സർക്കാരും സ്വകാര്യ സംരംഭകരും സംയുക്തമായി ആരംഭിക്കുകയും മുതല്മുടക്കിനനുസരിച്ച് ലാഭം പങ്കുവെക്കുകയും ചെയ്യുന്ന സംവിധാനം
PPP [പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്]
പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പിനു ഉദാഹരണം
കൊച്ചി രാജ്യാന്തര വിമാനത്താവളം [CIAL ]
റോഡ് , പാലം മുതലായവ സ്വകാര്യ സംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയ്യുന്ന സംവിധാനം
BOT [Build Operate and Transfer ]
രാജ്യത്തിൻറെ അതിർത്തികൾ കടന്നുളള മൂലധന പ്രവാഹം , തൊഴിലാളികളുടെ ഒഴുക്ക് , സാങ്കേതികവിദ്യയുടെ കടന്നുകയറ്റം , സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ മൂലം രാജ്യങ്ങൾ തമ്മിലുണ്ടായ പരസ്പര സാമ്പത്തിക ഏകോപനവും ആശ്രയത്വവും ഏത് പേരിൽ അറിയപ്പെടുന്നു
ആഗോളവൽക്കരണം
ഒരു രാജ്യത്തെ മൂലധനം മറ്റൊരു രാജ്യത്തെ കമ്പനികൾ , ഭൂമി , ഓഹരികൾ , ബോണ്ടുകൾ , ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
വിദേശമൂലധന നിക്ഷേപം
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻസാമ്പത്തിക നയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു
നവഉദാരവൽക്കരണം
ലോകവ്യാപാര സംഘടന [വേൾഡ് ട്രേഡ് ഓർഗനൈസേഷൻ] നിലവിൽ വന്ന വർഷം
1995 ജനുവരി 1
ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം
ജനീവ
ഏത് സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിലവിൽ വന്നത്
1944 ലെ ബ്രട്ടൺവുഡ്സ് സമ്മേളനം
ലോകബാങ്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ
വാഷിംഗ്ടൺ
അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം
വാഷിംഗ്ടൺ
പുതിയ സാങ്കേതികവിദ്യയോ ഉൽപ്പന്നമോ ഉൽപ്പാദനരീതിയോ കണ്ടുപിടിക്കുന്നവർക്ക് നിശ്ചിതകാലത്തേക്ക് അവയുടെ അവകാശം സംരക്ഷിക്കുന്നതിനായി നൽകുന്നതാണ്
പേറ്റന്റ്
ഒരു രാജ്യത്ത് രെജിസ്റ്റർ ചെയ്ത് നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ്
ബഹുരാഷ്ട്രകമ്പനികൾ
Comments
Post a Comment