സ്‌കൂൾ പാഠപുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ - കേരള പി എസ് സി
ഒരു കോശത്തിൽ നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധർമം നിര്വഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ ഏത് കോശത്തിൽ നിന്നും രൂപം പ്രാപിച്ചതാണ് നമ്മുടെ ശരീരം സിക്താണ്ഡം സിക്താണ്ഡം തുടർച്ചയായി വിഭജിച്ച് ആകൃതിയിലും വലിപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായ കോശങ്ങൾ ചേർന്ന ഭ്രൂണമായി മാറുകയും ഈ ഭ്രൂണകോശങ്ങൾ ക്രമാനുഗതമായി ഘടനയിലും ധർമ്മത്തിലും വൈവിധ്യം കൈവരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കോശവൈവിധ്യവൽക്കരണം ഏത് കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് വിത്തുകോശങ്ങൾ [മൂലകോശങ്ങൾ] ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ജന്തുകലകളാണ് ആവരണകല അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്തിരിക്കുന്ന കലകൾ ആവരണ കലകൾ ആവരണകലയുടെ ധർമങ്ങൾ ഏതെല്ലാം സംരക്ഷണം , ആഗീരണം , സ്രവങ്ങളുടെ ഉൽപ്പാദനം ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകളാണ് നാഡീകല ഏത് കലകളാണ് ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ സഹായിക്കുന്നത് നാഡീകല സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ ...