സ്‌കൂൾ പാഠപുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ - കേരള പി എസ് സി

ഒരു കോശത്തിൽ നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധർമം നിര്വഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് 

കലകൾ 


ഏത് കോശത്തിൽ നിന്നും രൂപം പ്രാപിച്ചതാണ് നമ്മുടെ ശരീരം 

സിക്താണ്ഡം 


സിക്താണ്ഡം തുടർച്ചയായി വിഭജിച്ച് ആകൃതിയിലും വലിപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായ കോശങ്ങൾ ചേർന്ന ഭ്രൂണമായി മാറുകയും ഈ ഭ്രൂണകോശങ്ങൾ ക്രമാനുഗതമായി ഘടനയിലും ധർമ്മത്തിലും വൈവിധ്യം കൈവരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് 

കോശവൈവിധ്യവൽക്കരണം 


ഏത് കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് 

വിത്തുകോശങ്ങൾ [മൂലകോശങ്ങൾ]


ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ജന്തുകലകളാണ്

ആവരണകല


അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്തിരിക്കുന്ന കലകൾ 

ആവരണ കലകൾ 


ആവരണകലയുടെ ധർമങ്ങൾ ഏതെല്ലാം 

സംരക്ഷണം , ആഗീരണം , സ്രവങ്ങളുടെ ഉൽപ്പാദനം 


ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകളാണ് 

നാഡീകല 


ഏത് കലകളാണ് ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ സഹായിക്കുന്നത് 

നാഡീകല 


സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന കലകളാണ് 

പേശീകല 


ശരീരചലനത്തിന് സഹായിക്കുന്ന കലയാണ് 

പേശീകല 


മറ്റ് കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്ന കലകളാണ് 

യോജകകലകൾ 


ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകളാണ് 

യോജകകലകൾ 


യോജക കലകൾക്ക് ഉദാഹരണങ്ങളാണ് 

അസ്ഥി , തരുണാസ്ഥി , നാരുകല , രക്തം 


ഇതര കലകളെ ബന്ധിപ്പിക്കുന്ന യോജക കല 

നാരുകല


പദാർത്ഥ സംവഹനം , രോഗപ്രതിരോധം മുതലായ ധർമങ്ങൾ നിർവഹിക്കുന്ന യോജകകല 

രക്തം 


ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്ന യോജക കലകളാണ് 

അസ്ഥി , തരുണാസ്ഥി 


സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേറിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് 

മെരിസ്റ്റമിക കോശങ്ങൾ 


ഏത് കോശങ്ങളുടെ ത്വരിത ഗതിയിലുള്ള വിഭജനമാണ് സസ്യവളർച്ചയ്ക്ക് സഹായിക്കുന്നത് 

മെരിസ്റ്റമിക കോശങ്ങൾ 


സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന ലഘുഘടനയുള്ള കോശങ്ങൾ ചേർന്ന് രൂപപ്പെട്ട സസ്യകലകളാണ് 

പാരൻകൈമ


പ്രകാശ സംശ്ലേഷണത്തിനും ആഹാര സംഭരണത്തിനും സഹായിക്കുന്ന സസ്യകലകൾ 

പാരൻകൈമ


കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണപ്പെടുന്ന കട്ടികൂടിയ തരം കോശങ്ങൾ ചേർന്ന് രൂപപ്പെട്ടിരിക്കുന്നു സസ്യകലകൾ 

 കോളൻകൈമ 


കോശഭിത്തിയുടെ എല്ലാ ഭാഗത്തിലും ഒരുപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്ന് രൂപപ്പെടുന്ന കലകൾ 

സ്ക്ളീറൻകൈമ


സസ്യങ്ങൾക്ക് താങ്ങും ബലവും നൽകുന്ന സസ്യകലകൾ 

  സ്ക്ളീറൻകൈമ


സസ്യങ്ങളിൽ വേര് ആഗീരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലേക്കും ഇലകളിൽ നിർമിക്കപ്പെടുന്ന ആഹാരം വിവിധ ഭാഗങ്ങളിലേക്കും സംവഹനം ചെയ്യപ്പെടുന്നതിനായി അനുയോജ്യമായ കോശങ്ങൾ ചേർന്ന് രൂപപ്പെട്ട പ്രത്യേകതരം കലകളാണ് 

സംവഹനകലകൾ


പലതരം കോശങ്ങൾ ചേർന്ന് രൂപപ്പെട്ടതിനാൽ സംവാഹനകലകൾ അറിയപ്പെടുന്ന മറ്റൊരു പേര് 

സങ്കീർണ്ണ കലകൾ 


പ്രധാനപ്പെട്ട സംവഹന കലകളാണ് 

സൈലം , ഫ്ലോയം 


നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി രൂപ്പപ്പെട്ടിരിക്കുന്ന സംവഹന കലകളാണ് 

സൈലം 


വേര് ആഗീരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സംവഹന കല 

സൈലം 


കുഴലുകളായി രൂപ്പപ്പെട്ട പരസ്പരബന്ധിത കോശങ്ങൾ ചേർന്ന് രൂപപ്പെട്ട സംവഹനകല 

ഫ്ലോയം 


ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സംവഹനകല

ഫ്ലോയം 


 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]