ക്ലാസ് 7 - ബേസിക് സയൻസ് - താപമൊഴുകുന്ന വഴികൾ
താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ പൊതുവെ ഏത് പേരിൽ അറിയപ്പെടുന്നു
താപപ്രേഷണം
താപപ്രസരണം നടക്കുന്ന 3 രീതികൾ ഏതെല്ലാം
ചാലനം , സംവഹനം , വികിരണം
തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ ഒരു വസ്തുവിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
ചാലനം [Conduction ]
ഖര പദാർത്ഥങ്ങളിൽ ഏത് മാർഗ്ഗത്തിലൂടെയാണ് താപം പ്രേഷണം ചെയ്യപ്പെടുന്നത്
ചാലനം
ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കൾ ഏത് പേരിൽ അറിയപ്പെടുന്നു
സുചാലകങ്ങൾ [Good Conductors ]
താപത്തെ കടത്തി വിടാത്ത വസ്തുക്കളാണ്
കുചാലകങ്ങൾ [Poor Conductors ]
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
സംവഹനം [Convection ]
ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രേഷണം ചെയ്യപ്പെടുന്നത് ഏത് മാർഗ്ഗത്തിലൂടെയാണ്
സംവഹനം
മാധ്യമത്തിന്റെ സഹായം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
വികിരണം
താപം ലഭിക്കുമ്പോൾ ഖര , ദ്രാവക , വാതക വസ്തുക്കൾക്ക് എന്ത് സംഭവിക്കുന്നു
വികസിക്കുന്നു
കടൽക്കാറ്റിനും കരക്കാറ്റിനും കാരണമാകുന്ന താപപ്രേഷണ രീതി
സംവഹനം
ഏത് താപപ്രേഷണ മാർഗ്ഗത്തിലൂടെയാണ് സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്നത്
വികിരണം
പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റാണ്
കടൽക്കാറ്റ്
രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റാണ്
കരക്കാറ്റ്
Comments
Post a Comment