Posts

Showing posts from May, 2021

സ്‌കൂൾ പാഠപുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ - കേരള പി എസ് സി

ഒരു കോശത്തിൽ നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധർമം നിര്വഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ്  കലകൾ  ഏത് കോശത്തിൽ നിന്നും രൂപം പ്രാപിച്ചതാണ് നമ്മുടെ ശരീരം  സിക്താണ്ഡം  സിക്താണ്ഡം തുടർച്ചയായി വിഭജിച്ച് ആകൃതിയിലും വലിപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായ കോശങ്ങൾ ചേർന്ന ഭ്രൂണമായി മാറുകയും ഈ ഭ്രൂണകോശങ്ങൾ ക്രമാനുഗതമായി ഘടനയിലും ധർമ്മത്തിലും വൈവിധ്യം കൈവരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്  കോശവൈവിധ്യവൽക്കരണം  ഏത് കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ്  വിത്തുകോശങ്ങൾ [മൂലകോശങ്ങൾ] ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ജന്തുകലകളാണ് ആവരണകല അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്തിരിക്കുന്ന കലകൾ  ആവരണ കലകൾ  ആവരണകലയുടെ ധർമങ്ങൾ ഏതെല്ലാം  സംരക്ഷണം , ആഗീരണം , സ്രവങ്ങളുടെ ഉൽപ്പാദനം  ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലകളാണ്  നാഡീകല  ഏത് കലകളാണ് ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ സഹായിക്കുന്നത്  നാഡീകല  സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ ...

ക്ലാസ് 7 - ബേസിക് സയൻസ് - താപമൊഴുകുന്ന വഴികൾ

  താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ പൊതുവെ ഏത് പേരിൽ അറിയപ്പെടുന്നു  താപപ്രേഷണം  താപപ്രസരണം നടക്കുന്ന 3 രീതികൾ ഏതെല്ലാം  ചാലനം , സംവഹനം , വികിരണം   തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ ഒരു വസ്തുവിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്  ചാലനം [Conduction ] ഖര പദാർത്ഥങ്ങളിൽ ഏത് മാർഗ്ഗത്തിലൂടെയാണ് താപം പ്രേഷണം ചെയ്യപ്പെടുന്നത്  ചാലനം  ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കൾ ഏത് പേരിൽ അറിയപ്പെടുന്നു  സുചാലകങ്ങൾ [Good Conductors ] താപത്തെ കടത്തി വിടാത്ത വസ്തുക്കളാണ്  കുചാലകങ്ങൾ [Poor Conductors ] തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേനെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്  സംവഹനം [Convection ] ദ്രാവകങ്ങളിലും വാതകങ്ങളിലും താപപ്രേഷണം ചെയ്യപ്പെടുന്നത് ഏത് മാർഗ്ഗത്തിലൂടെയാണ്  സംവഹനം  മാധ്യമത്തിന്റെ സഹായം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്  വികിരണം  താപം ലഭിക്കുമ്പോൾ ഖര , ദ്രാവക , വാതക  വസ്തുക്കൾക്ക് എന്ത് സംഭവിക്കുന്നു  വി...

2021 - ഫെബ്രുവരി - മുഴുവൻ ആനുകാലിക സംഭവങ്ങളും

 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത് കൊൽക്കത്ത (ഹൂഗ്ലി നദിയിൽ) ഭാവികേരളത്തിന്റെ സ്യഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കുന്നതിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം  കേരള ലുക്സ് എഹെഡ്  2021 ജനുവരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ്  ഭാഷാസാഹിത്യ പുരസ്കാരത്തിന് അർഹനായത്  കെ. ജയകുമാർ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി 2021 -ൽ  നിയമിതനായത്  ജെയ്ഷാ അയൽ രാജ്യങ്ങളിൽ കോവിഡ്- 19 വാക്സിൻ വിതരണം ചെയ്യുന്നതിന് ഇന്ത്യ ആരംഭിച്ച പദ്ധതി  വാക്‌സിൻ  മൈത്രി   സംസ്ഥാന സംസ്കാരിക വകുപ്പിന്റെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരത്തിന് അർഹനായത്  അഭിലാഷ് വെങ്കിടാചലം 2021 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച ഇ -മാഗസിൻ  ശൗര്യവാൻ   2021 ജനുവരിയിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം Mount Merapi  2021 ഫെബ്രുവരിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേത്യത്വത്തിൽ ...