SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾ 

നിയമ നിർമ്മാണ വിഭാഗം , കാര്യ നിർവഹണ വിഭാഗം , നീതിന്യായ വിഭാഗം 


നിയമങ്ങൾ നിർമിക്കുവാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റിന്റെ ഘടകം 

നിയമ നിർമാണ വിഭാഗം 


ഇന്ത്യയിലെ നിയമ നിർമ്മാണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ 

രാഷ്‌ട്രപതി , ലോകസഭാ , രാജ്യസഭ


നിയമങ്ങൾ നാപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റിന്റെ ഘടകം 

കാര്യനിർവഹണ വിഭാഗം 


കാര്യനിർവഹണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ 

രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , പ്രധാനമന്ത്രി , മന്ത്രിസഭ , ഉദ്യോഗസ്ഥവൃന്ദം 


നിയമങ്ങൾ വ്യാഖാനിക്കാൻ ഉത്തരവാദിത്വമുള്ള ഗവണ്മെന്റ് ഘടകം 

നീതിന്യായ വിഭാഗം 


നീതിന്യായ വിഭാഗത്തിന്റെ ഭാഗമായ സ്ഥാപനങ്ങൾ 

സുപ്രിം കോടതി , ഹൈക്കോടതികൾ , ജില്ലാ കോടതികൾ , സബ് കോടതികൾ , മുൻസിഫ് കോടതികൾ , മജിസ്‌ട്രേറ്റ് കോടതികൾ 


ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം ഏത് പേരിൽ അറിയപ്പെടുന്നു 

പാർലമെന്റ് 


രാഷ്ട്രപതിയും ലോകസഭയും രാജ്യസഭയും ചേരുന്നതാണ് ......

പാർലമെന്റ് 


പാർലമെന്റിന്റെ ഉപരിസഭ 

രാജ്യസഭ 


പാർലമെന്റിന്റെ അധോസഭ 

ലോകസഭ


രണ്ട് സഭകൾ ഉള്ളതിനാൽ ഇന്ത്യയിലെ നിയമ നിർമാണ സഭ ഏത് പേരിൽ അറിയപ്പെടുന്നു 

ദ്വിമണ്ഡല സഭ 


രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം 

238 


രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് 

12 


സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നത് 

രാജ്യസഭ


രാജ്യസഭയുടെ കാലാവധി 

രാജ്യസഭ ഒരു സ്ഥിരം സഭയാണ് 


രാജ്യസഭയുടെ അധ്യക്ഷൻ 

ഉപരാഷ്ട്രപതി 


ലോകസഭയിലേക്ക് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ എണ്ണം 

543 


ലോകസഭയിലേക്ക് എത്ര പേരെയാണ് നാമനിർദ്ദേശം ചെയ്യുന്നത് 


ജനപ്രതിനിധി സഭ എന്നറിയപ്പെടുന്നത് 

ലോകസഭ


ലോകസഭയുടെ കാലാവധി എത്ര വർഷമാണ് 


ലോകസഭയുടെ അധ്യക്ഷൻ 

ലോകസഭ സ്പീക്കർ


പാർലമെന്റ് സമ്മേളനം വിളിക്കുക , സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക , ബില്ലുകൾക്ക് അംഗീകാരം നൽകുക എന്നിവ ആരുടെ ഉത്തരവാദിത്വമാണ് 

രാഷ്‌ട്രപതി 


പാർലമെന്റിന്റെ പ്രധാന ചുമതല 

നിയമനിർമ്മാണം 


നിയമത്തിന്റെ കരട് രൂപമാണ്  

ബിൽ 


ഒരു സാധാരണ ബിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന സഭയാണ് 

ഒന്നാം സഭ 


ഒരു സാധാരണ ബിൽ രണ്ടാമത് പരിഗണിക്കുന്ന സഭയാണ് 

രണ്ടാം സഭ 


ഒരു ബിൽ നിയമമായി മാറുന്നത് എപ്പോഴാണ് 

രാഷ്‌ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ 


പാര്ലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ എത്ര മാസത്തിൽ കൂടുതൽ ഇടവേള ഉണ്ടാകരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത് 

6 മാസം 


എല്ലാ വർഷവും പാർലമെന്റ് എത്ര തവണ സമ്മേളിക്കുന്നു 

3 [വർഷകാല സമ്മേളനം , ശീത കാല സമ്മേളനം , വേനൽക്കാല സമ്മേളനം]


പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.......

ചോദ്യോത്തരവേളയോടെയാണ്


എല്ലാ ദിവസവും എത്ര മണിക്കാണ് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത് 

11 മണിക്ക് 


പാർലമെന്റിലെ ചോദ്യോത്തര വേള 12 മണിക്ക് അവസാനിച്ച ശേഷം മുൻകൂട്ടി നിശ്ചയിച്ച അജണ്ടയിലേക്ക് പ്രവേശിക്കുന്നതിനിടയിലുള്ള ചെറിയ സമയമാണ് 

ശൂന്യവേള 


പൊതുഖജനാവിലേക്കുള്ള ധനസമാഹരണം , പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളാണ് 

ധനബിൽ


ഒരു ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് 

ലോകസഭയിൽ 


രാജ്യസഭയ്ക്ക് ധനബിൽ എത്ര ദിവസം കൈവശം വെക്കാൻ അവകാശമുണ്ട് 

14 ദിവസം 


രാഷ്‌ട്രപതി , ഉപരാഷ്ട്രപതി എന്നായിവരുടെ തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്നത് 

പാർലമെന്റ് 


ഒരു സഭ മാത്രമുള്ള നിയമനിർമാണ സഭയാണ് 

ഏക മണ്ഡല നിയമനിർമാണ സഭ 


ദ്വിമണ്ഡല നിയമനിർമ്മാണ സഭകളുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം 

ബീഹാർ ഉത്തർപ്രദേശ് മഹാരാഷ്ട്ര കർണാടക തെലുങ്കാന 


അധോസഭ എന്നറിയപ്പെടുന്ന സംസ്ഥാന നിയമനിർമാണ സഭ 

നിയമസഭ [Legislative Assembly ]


ഉപരിസഭ എന്നറിയപ്പെടുന്ന സംസ്ഥാന നിയമനിർമ്മാണ സഭ 

നിയമസമിതി [Legislative Council ]


നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നടത്തുകയും ചെയ്യുന്ന ഗവണ്മെന്റിന്റെ ഘടകം 

കാര്യനിർവ്വഹണ വിഭാഗം 


ഇന്ത്യയിൽ എത്ര തലങ്ങളിലുള്ള കാര്യാ നിർവ്വഹണ വിഭാഗമാണുള്ളത് 

കേന്ദ്ര കാര്യനിർവ്വഹണ വിഭാഗം , സംസ്ഥാന കാര്യ നിർവഹണ വിഭാഗം 


രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും അടങ്ങുന്നതാണ് 

കേന്ദ്രകാര്യനിർവഹണ വിഭാഗം 


രാഷ്‌ട്രപതി കേന്ദ്രമന്ത്രിമാർ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന കാര്യനിർവ്വഹണ വിഭാഗമാണ് 

രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗം 


യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കാര്യനിർവ്വഹണ വിഭാഗമാണ് 

സ്ഥിര കാര്യനിർവ്വഹണ വിഭാഗം 


ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ 

രാഷ്‌ട്രപതി 


രാഷ്ട്രപതിയുടെ കാലാവധി 

5 വർഷം


രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജിലെ അംഗങ്ങൾ ആരൊക്കെ 

ലോകസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ , രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ , സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 


രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായം 

35 വയസ്സ് 


ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി 

ഡോ രാജേന്ദ്രപ്രസാദ് 


കേന്ദ്രമന്ത്രിസഭയുടെ എല്ലാ കാര്യനിർവ്വഹണ അധികാരങ്ങളും ആരിൽ നിക്ഷിപ്തമാണ് 

രാഷ്‌ട്രപതി 


രാഷ്ട്രപതിയുടെ ചുമതലകൾ എന്തെല്ലാം 

പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കൽ

സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും നിയമിക്കൽ 

സർവ്വ സൈന്യാധിപനായി പ്രവർത്തിക്കൽ

രാജ്യസഭയിലേക്ക് 12 അംഗങ്ങളെയും ലോകസഭയിലേക്ക് 2 അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുക 

പാർലമെന്റ് പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുക 

ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ

ദയാഹർജിയിൽ തീർപ്പ് കൽപ്പിക്കൽ 


ഉപരാഷ്ട്രപതിയുടെ കാലാവധി എത്ര വർഷമാണ് 


ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി 

ഡോ എസ് രാധാകൃഷ്ണൻ 


ഉപരാഷ്ട്രപതിയുടെ ചുമതലകൾ എന്തെല്ലാം 

രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതല വഹിക്കുക 

രാജ്യസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുക 


ആരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രി സഭ പ്രവർത്തിക്കുന്നത് 

പ്രധാനമന്ത്രി 


പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉപമന്ത്രിമാരും അടങ്ങുന്നതാണ് .........

കേന്ദ്രമന്ത്രിസഭ


ലോകസഭയുടെ നേതാവാണ് 

പ്രധാനമന്ത്രി 


ക്യാബിനറ്റ് മീറ്റിങ്ങുകളുടെ അധ്യക്ഷൻ 

പ്രധാനമന്ത്രി 


ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 

ജവഹർലാൽ നെഹ്‌റു 


സംസ്ഥാനതല കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ എന്നറിയപ്പെടുന്നത് 

ഗവർണ്ണർ 


രാജ്യത്തെ വ്യക്തികൾ തമ്മിലും വ്യക്തിയും ഗവണ്മെന്റും തമ്മിലും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും വിവിധ വിഷയങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന വിഭാഗമാണ് 

നീതിന്യായ വിഭാഗം 


നിയമ നിർവഹണ വിഭാഗം പാസ്സാക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കുന്ന വിഭാഗമാണ് 

നീതിന്യായ വിഭാഗം 


രാജ്യത്തെ പരമോന്നത കോടതി 

സുപ്രിം കോടതി 


നിലവിലെ സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 

ചീഫ് ജസ്റ്റിസ് ഉൾപ്പടെ 34 


ഏതൊക്കെ കേസുകളാണ് സുപ്രിം കോടതി പരിഗണിക്കുന്നത് 

മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ 

കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ 

സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ 

ഭരണഘടനാ വകുപ്പുകളുടെ വ്യാഖ്യാനം ആവശ്യമായ കേസുകൾ 

സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ 


സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതിയാണ് 

ഹൈക്കോടതി 


ഹൈക്കോടതിയുടെ അധികാരങ്ങൾ എന്തെല്ലാം 

മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കൽ

സിവിലും ക്രിമിനലുമായ കേസുകളിൽ കീഴ്‌ക്കോടതികളിൽ നിന്നുള്ള അപ്പീൽ പരിഗണിക്കൽ

സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കൽ 


ലോക് അദാലത്ത് എന്ന വാക്കിന്റെ അർത്ഥമെന്ത് 

ജനങ്ങളുടെ കോടതി 


സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അധികം പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ള നടപടികളിൽ പ്രധാനപ്പെട്ടതാണ് 

ലോക് അദാലത്ത് 


ജില്ലാ കോടതികൾ , സബ്‌കോടതികൾ , മുൻസിഫ് കോടതികൾ , മജിസ്‌ട്രേറ്റ് കോടതികൾ എന്നിവ ഉൾക്കൊള്ളുന്നതാണ് 

കീഴ്‌ക്കോടതികൾ 







Comments

Post a Comment

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

കുണ്ടറ വിളംബരം [1809]