മധ്യകാല ഇന്ത്യ - 3 - ഡൽഹി സുൽത്താനേറ്റ് - ഖിൽജി വംശം

ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം 

ഖിൽജി വംശം 


ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം 

ഖിൽജി വംശം 


ഖിൽജി രാജവംശം സ്ഥാപിച്ചത് 

ജലാലുദ്ദീൻ ഖിൽജി 


ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം 

ഡൽഹി 


മാലിക് ഫിറോസ് എന്നറിയപ്പെട്ട ഖിൽജി രാജാവ് 

ജലാലുദ്ദീൻ ഖിൽജി 


ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം നടത്തേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച ആദ്യ ഡൽഹി സുൽത്താൻ 

ജലാലുദ്ദീൻ ഖിൽജി 


ജലാലുദ്ദീൻ ഖിൽജി ഖിൽജിവംശം സ്ഥാപിച്ചത് ആരെ കൊലപ്പെടുത്തിയാണ് 

കൈക്കോബാദ് 


ജലാലുദ്ദീൻ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ച സന്യാസി 

സിദ്ധി മൗലാ 


ജലാലുദ്ദീൻ ഖില്ജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ 

അലാവുദ്ദീൻ ഖിൽജി 


ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച ഖിൽജി സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


അലാവുദ്ദീൻ ഖില്ജിയുടെ യഥാർത്ഥ പേര് 

അലി ഗർഷെപ്പ്


രണ്ടാം അലക്‌സാണ്ടർ [സിക്കന്ദർ ആയ് സയ്‌നി] എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


മുസ്ലിം ഇന്ത്യയുടെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നത് 

അലാവുദ്ദീൻ ഖിൽജി 


തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


ഞാനാണ് ഖലീഫ എന്ന് സ്വയം വിശേഷിപ്പിച്ച ഖിൽജി ഭരണാധികാരി 

 അലാവുദ്ദീൻ ഖിൽജി 


മദ്യവും ലഹരി പദാർത്ഥങ്ങളും നിരോധിച്ച ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


രാജ്യഭരണത്തിൽ വ്യക്തിബന്ധങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


അലാവുദ്ദീൻ ഖില്ജിയുടെ കാലത്ത് ചാരപ്രവൃത്തി നടത്തുന്നതിന് വേണ്ടി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ 

ബരീദ് , മുണ്ടി 


കുറഞ്ഞ ചെലവിൽ വലിയ സൈന്യത്തെ നില നിർത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി അലാവുദ്ദീൻ ഖിൽജി നടപ്പിലാക്കിയ പരിഷ്‌കാരം 

കമ്പോള നിയന്ത്രണം 


 കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിന് വേണ്ടി അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ 

ഷാഹ്‌ന [ഷഹാന ഇ മൻഡി]


മധ്യകാല ഇന്ത്യയിലെ തപാൽ സമ്പ്രദായം പരിഷ്കരിച്ച സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


കരംപിരിവ് കൃത്യമാക്കാൻ അലാവുദ്ദീൻ ഖിൽജി ആരംഭിച്ച വകുപ്പ് 

ദിവാൻ ഇ മുഷ്‌താഖ്‌രാജ്


കൃഷി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട ആദ്യ ഡൽഹി സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


ഭൂമി അളവിനായി ഉപയോഗിച്ചിരുന്ന അടിസ്ഥാന യൂണിറ്റ് 

ബിശ്വ 


ഭൂനികുതി നേരിട്ട് പണമായി നല്കാൻ ഉത്തരവിട്ട സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


കുത്തബ് മിനാറിന്റെ കവാടമായ അലൈ ദർവാസ പണി കഴിപ്പിച്ച ഭരണാധികാരി 

അലാവുദീൻ ഖിൽജി 


സിറി പട്ടണം , സിറി കോട്ട എന്നിവ പണി കഴിപ്പിച്ച ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


ഡൽഹിയിൽ ജമായത്ത് ഖാനാ പള്ളി പണി കഴിപ്പിച്ചത് 

അലാവുദ്ദീൻ ഖിൽജി 


ആയിരം തൂണുകളുടെ കൊട്ടാരം [പാലസ് ഓഫ് തൗസൻഡ് പില്ലെഴ്സ്] പണി കഴിപ്പിച്ച ഡൽഹി സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


ഇന്ത്യയിൽ ഒരു മുസ്ലിം ഭരണാധികാരിയും ഹിന്ദു രാജകുമാരിയും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ വിവാഹം നടന്നത് 

അലാവുദ്ദീൻ ഖില്ജിയും ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാദേവിയും തമ്മിൽ 


അലാവുദ്ദീൻ ഖിൽജി ചിറ്റോർ ആക്രമിച്ചത് 

1303 


ചിറ്റോർ രാജാവ് രത്തൻസിങ്ങിന്റെ ഭാര്യ പദ്മാവതിയും അലാവുദ്ദീൻ ഖില്ജിയും കഥാപാത്രങ്ങളാവുന്ന ഇതിഹാസ കാവ്യം 

പത്മാവദ്


പത്മാവത് എന്ന  ഹിന്ദുസ്ഥാനി ഭാഷയിലെ കാവ്യം രചിച്ച സൂഫി സന്യാസി 

മാലിക് മുഹമ്മ്ദ് ജായ്‌സി 


അലാവുദ്ദീൻ ഖില്ജിയുടെ ഗുജറാത്ത് ആക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത തുറമുഖം 

കാംബേ


ഇന്ത്യയിൽ ആദ്യമായി സ്ഥിരം സൈന്യത്തെ നില നിർത്തിയ മുസ്ലിം ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


സൈനികർക്ക് ശമ്പളമായി ഭൂമിക്ക് പകരം പണം നൽകാൻ തീരുമാനിച്ചത് 

അലാവുദ്ദീൻ ഖിൽജി 


ഓരോ സൈനികന്റെയും വിവരങ്ങൾ ശേഖരിച്ച് വച്ചിരുന്ന സമ്പ്രദായം 

ഷെഹ്‌റ 


ഒട്ടകങ്ങളെ ഉപയോഗിച്ച് പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


രാജ്യകാര്യങ്ങളിൽ കുടുംബ ബന്ധങ്ങൾക്ക് സ്ഥാനമില്ല എന്ന് പ്രഖ്യാപിച്ച ഡൽഹി സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 

 

ഇറാഖിൽ നിന്ന് തുറമുഖങ്ങൾ വഴി മികച്ചയിനം കുതിരകളെ ഇറക്കുമതി ചെയ്ത ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


കുതിരകൾക്ക് ചാപ്പ കുത്തുന്ന ദാഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് 

അലാവുദ്ദീൻ ഖിൽജി 


പൂഴ്ത്തി വെയ്പ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് കഠിനശിക്ഷ നൽകിയ ഡൽഹി സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


അലാവുദ്ദീൻ ഖില്ജിയുടെ ആസ്ഥാന കവി 

അമീർ ഖുസ്രു 


അമീർ ഖുസ്രുവിന്റെ യഥാർത്ഥ പേര് 

അബുൾ ഹസൻ 


ഉറുദു ഭാഷയുടെ പിതാവ് 

അമീർ ഖുസ്രു 


ഉറുദു ഹോമർ എന്നറിയപ്പെടുന്നത് 

അമീർ ഖുസ്രു 


ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് 

അമീർ ഖുസ്രു 


സിത്താർ , തബല എന്നിവ കണ്ടുപിടിച്ചത് 

അമീർ ഖുസ്രു 


അമീർ ഖുസ്രുവിന്റെ പ്രധാന കൃതികൾ 

ലൈല മജ്നു , അയൻ ഇ സിക്കന്ദരി , തുഗ്ലക് നാമ , താരിഖ് ഇ അല ,ആശിഖ


സൂഫി ഭക്തി ഗാനമായ ഖവ്വാലിയുടെ പിതാവ് 

അമീർ ഖുസ്രു 


സംഗീതോപകരണങ്ങൾ വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന സൂഫി ആചാരമായ സാമയ്ക്ക് സവിശേഷമായ രൂപം നൽകിയത് 

അമീർ ഖുസ്രു 


ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ 

ഉറുദു 


ഇൽത്തുമിഷ് ആരംഭിച്ച  ഇഖ്‌ത സമ്പ്രദായം അവസാനിപ്പിച്ചത് 

അലാവുദ്ദീൻ ഖിൽജി 


ജാഗിർദാരി സമ്പ്രദായം നിർത്തലാക്കിയ ആദ്യ ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


ഡെക്കാൻ പ്രദേശം കീഴടക്കിയ ആദ്യ മുസ്ലിം ഭരണാധികാരി 

അലാവുദ്ദീൻ ഖിൽജി 


തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ സുൽത്താൻ 

അലാവുദ്ദീൻ ഖിൽജി 


അലാവുദ്ദീൻ ഖില്ജിയുടെ സർവ്വ സൈന്യാധിപൻ 

മാലിക് കഫൂർ


അലാവുദ്ദീൻ ഖില്ജിക്ക് വേണ്ടി തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ സൈന്യാധിപൻ 

മാലിക് കഫൂർ 


മാലിക് കഫൂർ ആക്രമിച്ച് കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം 

ദേവഗിരി 


അലാവുദ്ദീൻ ഖില്ജിയെ വധിച്ച അദ്ദേഹത്തിന്റെ സൈന്യാധിപൻ 

മാലിക് കഫൂർ 


ഖിൽജി വംശത്തിലെ അവസാനത്തെ പ്രധാന ഭരണാധികാരി 

മുബാറക് ഷാ 


മുബാറക് ഷായെ വധിച്ച് ഡൽഹിയുടെ സിംഹാസനം പിടിച്ചെടുത്തത് 

ഖുസ്രുഖാൻ 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]