ആനുകാലിക സംഭവങ്ങൾ 2019 - 2020

 ശ്രീനാരായണ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 2019- ലെ ശ്രീനാരായണ അവാർഡ് ജേതാവ്

 ഡോ. പി. വി. ഗംഗാധരൻ 


108 മണിക്കുർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയ മലയാളി മുരളീ നാരായണൻ  



രണ്ടാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിച്ചത് 

ആരിഫ് മുഹമ്മദ് ഖാൻ  


ഗംഗാനദിയുടെ ശുചീകരണത്തിനുള്ള പദ്ധതി

 നമാമി ഗംഗ


2019 -ലെ തകഴി പുരസ്കാരത്തിന് അർഹനായത്

 ശ്രീകുമാരൻ തമ്പി 


റെയിൽവേയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ഏകീകൃത നമ്പർ

 139 


കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ

 തമ്പാനൂർ പോലീസ് സ്റ്റേഷൻ 


ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത്

 21.67%


ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത എന്ന റെക്കോഡ് കരസ്ഥാമാക്കിയത്

 ക്രിസ്റ്റീന കോച്ച്


The Cuckoo's Nest എന്ന നോവലിന്റെ രചയിതാവ്

 എ. സേതുമാധവൻ (സേതു)


2019- ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി പ്രരോദനം  


2019- ലെ ഓടക്കുഴൽ അവാർഡ് ജേതാവ്- എൻ. പ്രഭാകരൻ

കൃതി

 മായാമനുഷ്യൻ


ഹിമാചൽ പ്രദേശിന്റെ റോഹ്താംഗ് ടണലിന്റെ പുതിയ പേര്

 അടൽ ടണൽ


2019 -ലെ യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ സംസാരിച്ച ഇന്ത്യൻ ബാലിക

 ലിസിപ്രിയ കൻഗുജം


ചന്ദ്രയാൻ 3 പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ

 പി.വീരമുത്തുവേൽ


കേന്ദ്രസർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി

 ആദിത്യ.കെ


കേരളത്തിൽ ഏതു നിയമം നടപ്പിലായതിൻറ അൻപതാം വാർഷികമാണ് 2020 ജനുവരി ഒന്നിന് ആഘോഷിച്ചത്

 ഭൂപരിഷ്കരണ നിയമം


രണ്ടാം ലോക കേരള സഭയുടെ മുദ്രാവാക്യം 

'ഒന്നിക്കാം, സംവദിക്കാം, മുന്നേറാം' 


ആരുടെ ജീവിതം ആധാരമാക്കിയ ഹിന്ദി-ഉർദു ചലച്ചിത്രമാണ് ഗുൽ മകായി 

മലാല യൂസഫ് സായി 


മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാർക്ക് 10% സംവരണം  ശുപാർശ ചെയ്ത കമ്മിറ്റി

 കെ ശശിധരൻ നായർ



കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര്

 ശ്യാമപ്രസാദ് മുഖർജി തുറമുഖം


2020 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മീഷൻ

 ജസ്റ്റിസ് ഹേമ കമ്മീഷൻ


 2020- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്

 കേരളം 


റഷ്യൻ പ്രധാനമന്ത്രി

 മിഖായേൽ മിഷുസ്തിൻ


സംസ്ഥാന സർക്കാർ 2020- ൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം

 അസൻഡ് കേരള 2020 


ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് നേടിയ താരം

 മാഗ്നസ് കാൾസൺ


2020 ജനുവരി 26 മുതൽ സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് നിയമം പാസാക്കിയ സംസ്ഥാനം

 മഹാരാഷ്ട്ര 


2020- ലെ പ്രേം നസീർ പുരസ്കാര ജേതാവ്

 നെടുമുടി വേണു 


മുല്ലപ്പെരിയാർ അണക്കെട്ടിന് ശില്പി എന്നറിയപ്പെടുന്ന ഏത് വ്യക്തിയുടെ ജന്മദിനമാണ് തമിഴ്നാടിൽ പൊതു അവധിയായി പ്രഖ്യാപിച്ചത് 

ജോൺ പെന്നിക്വിക്ക്


അടുത്തിടെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച അമേരിക്കൻ ബാസ്കറ്റ്ബോൾ താരം

 കോബ് ബ്രയന്റ് 


ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2020-ൽ നടന്നത്

 71-ാമത് 


അസം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധസ്മാരകം നിലവിൽ വന്ന സംസ്ഥാനം

 നാഗാലാന്റ് 


'പുഴകടന്ന് പൂക്കളുടെ താഴ്വരയിലേക്ക്'- എന്ന പുസ്തകത്തിന്റെ രചയിതാവ്

 മോഹൻലാൽ


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള 2019- ലെ പുരസ്കാരം നേടിയത്

 പി.പി.കെ.പൊതുവാൾ 


മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റിന്റെ സമയത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ

 ഓപ്പറേഷൻ വാനില


ദേശീയ ജല കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം

 ഭോപ്പാൽ


ഡോ.സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം 2020 ജേതാവ് 

എൻ .കെ.പ്രേമചന്ദ്രൻ


പ്രഥമ ഭക്ഷ്യസംസ്കരണ ഉച്ചകോടിയ്ക്ക് വേദിയായത്

 ലഡാക്ക്


2020 ഫെബ്രുവരിയിൽ കേരള സംസ്ഥാന സർക്കാർ മികച്ച ടി.വി. ന്യൂസ് റീഡറായി തിരഞ്ഞെടുത്തത്

എൻ. ശ്രീജ (മാതൃഭൂമി ന്യൂസ്)


 'റോഡ് സുരക്ഷ', പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

 കേരളം


ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം

 യു.എ.ഇ 


ഇന്ത്യയിലെ മൂന്നാമത്തെ കോർപ്പറേറ്റ് പാസഞ്ചർ ട്രെയിൻ

 കാശി മഹാകാൽ എക്സ്പ്രസ്


മലയാളം സർവകലാശാലയുടെ ആദ്യ ഡി-ലിറ്റ് ബഹുമതി ലഭിക്കുന്ന കവി

 അക്കിത്തം


2020- ലെ അക്ബർ കക്കട്ടിൽ പുരസ്കാര ജേതാവ്

 സാറാ ജോസഫ്


ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി

 ശ്രീകർ പ്രസാദ് 


ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2020- ൽ മികച്ച നടനായി തെരഞ്ഞെടുത്തത്

 ഋതിക് റോഷൻ 


ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്

 മയ്യിൽ ഗ്രാമപഞ്ചായത്ത്


2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം

 തിരുവനന്തപുരം 



2019-20 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ

 മോഹൻ ബഗാൻ  


മഹാരാഷ്ട്രയിലുള്ള ഔറംഗബാദ് എയർപോർട്ടിന്റെ പുതിയ പേര്

 ഛത്രപതി സാംബജി മഹാരാജ് എയർപോർട്ട്.


മൈക്കൽ ഷൂമാക്കറെ മറികടന്ന് കൂടുതൽ ഗ്രാൻഡ് പ്രിക്സ് വിജയങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ആരാണ് 

 ലൂയി ഹാമിൽട്ടൺ


പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചത്

 കേരളം


2020- ലെ വയലാർ അവാർഡ് ജേതാവ്

 ഏഴാച്ചേരി രാമചന്ദ്രൻ


രാജ്യത്തെ ആദ്യ വാട്ടർ നിലവിൽ വന്നത് എവിടെയാണ് 

 ആലപ്പുഴ 


ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം

 കൊല്ലം 


  കേരളത്തിലാദ്യമായി ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി

 അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 


സംസ്ഥാനത്ത് വ്യവസായം പ്രാത്സാഹിപ്പിക്കുന്നതിനും സമയ ബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

 ഇൻവെസ്റ്റ് കേരള 2020 


2020 -ലെ കെ ജി സുബ്രഹ്മണ്യൻ അവാർഡ് ജേതാവ് 

പിണറായി വിജയൻ 


കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് 

അന്തിക്കാട് 


ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത് 

 ഡോക്ടർ മുബാറക് പാഷ  


2020- ലെ സാഹിത്യ നൊബേലിന് അർഹയായത്

 ലൂയിസ് ഗ്ലിക്ക്


ഇന്ത്യയിലെ ഏത് ഐ. ടി. പാർക്ക് രൂപം കൊണ്ട് തിന്റെ 30-ാം വാർഷികമാണ് 2020 -ൽ ആഘോഷിച്ചത്

 ടെക്നോപാർക്ക്


തുടർച്ചയായി 8 മണിക്കുർ പറന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം

 റുസ്തം - 2 


മോസ്കോയിൽ നടന്ന ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടത്

 കനി കുസൃതി


 കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ജില്ല 

തിരുവനന്തപുരം 


2020 -ലെ ഡോ.പൽപ്പു ഫൗണ്ടേഷൻ അവാർഡ് ജേതാവ് ഡോ.ജി.വിജയരാഘവൻ


പുന്നപ്ര - വയലാർ സമരത്തിന്റെ എത്രാമത്തെ വാർഷികമാണ് 2020 ഒക്ടോബറിൽ ആഘോഷിച്ചത് 

74 


നേപ്പാളിൽ നടന്ന ഓൾഡ് മോങ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020- ൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ 

ജലസമാധി [സംവിധാനം- വേണു നായർ]


കേരള പോലീസിലെ Circle Inspector (CI) പദവിയുടെ പുതിയ പേര്

 Inspector of Police



Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]