മധ്യകാല ഇന്ത്യ 2 - ഡൽഹി സുൽത്താനേറ്റ് - അടിമവംശം

തുർക്കികളുടെ ആക്രമണത്തിന് ശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച 5 രാജവംശങ്ങൾ അറിയപ്പെടുന്ന പേര്  - ഡൽഹി സുൽത്താനേറ്റ് 


ഡൽഹി സുൽത്താനേറ്റിലെ 5 രാജവംശങ്ങൾ - അടിമവംശം , ഖിൽജി വംശം , തുഗ്ലക് വംശം , സയ്യിദ് വംശം , ലോദി വംശം 


സുൽത്താനേറ്റ് [സൽത്താനേറ്റ്] എന്ന പദം രൂപം കൊണ്ടത് - അധികാരം എന്നർത്ഥം വരുന്ന സൽത്ത് എന്ന പദത്തിൽ നിന്നും 


ഇന്ത്യ ഭരിച്ച ആദ്യ മുസ്ലിം രാജവംശം - അടിമവംശം 


അടിമവംശം സ്ഥാപിച്ചത് - എ ഡി 1206 


മാംലുക്ക് രാജവംശം , ഇൽബാരി രാജവംശം , യാമിനി രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം - അടിമവംശം 


അടിമവംശത്തിന്റെ സ്ഥാപകൻ - കുത്ബുദ്ദീൻ ഐബക് 


കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണകാലഘട്ടം 

1206 - 1210 


ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി - കുത്ബുദ്ദീൻ ഐബക് 


ഐബക് എന്ന തുർക്കി പദത്തിന്റെ അർത്ഥം - വിശ്വാസത്തിന്റെ കേന്ദ്രം 


കുത്ബുദ്ദീൻ ഐബക്കിന്റെ കാലത്ത് ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനം - ലാഹോർ 


ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമിതി - കുവത്ത് ഉൽ ഇസ്ലാം പള്ളി 


ഡൽഹിയിലെ കുവത്ത് ഉൽ ഇസ്ലാം പള്ളി പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി 

കുത്ബുദ്ദീൻ ഐബക് 


അജ്മീറിലെ അധായി ദിൻ ക ജോൻപ്ര നിർമിച്ചത് 

കുത്ബുദ്ദീൻ ഐബക്


ലാക്ബക്ഷ് [ലക്ഷങ്ങൾ കൊടുക്കുന്നവൻ] എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി 

കുത്ബുദ്ദീൻ ഐബക്


കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം 

താജ് ഉൽ മാസിർ


താജ് ഉൽ മാസിർ രചിച്ചത് 

ഹസൻ നിസാമി 


കുത്ബുദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ 

ഹസൻ നിസാമി 


1210 -ൽ ലാഹോറിൽ വെച്ച് പോളോ കളിക്കിടെ കുതിരപ്പുറത്തുനിന്നും 

വീണു മരിച്ച ഭരണാധികാരി 

കുത്ബുദ്ദീൻ ഐബക്


കുത്ബുദ്ദീൻ ഐബക്കിനെ തുടർന്ന് അധികാരത്തിൽ വന്നത് 

ആരംഷാ


കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി 

കുത്ബുദ്ദീൻ ഐബക്


കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ 

ഇൽത്തുമിഷ് 


കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ ഓർമ്മയ്ക്കാണ് 

സൂഫി സന്യാസിയായ ഖ്വാജാ കുത്ബുദ്ദീൻ ബക്തിയാർ കാക്കി 


കുത്തബ് മിനാറിന്റെ ഉയരം 

237.8 അടി 


കുത്തബ്മിനാറിന്റെ പ്രവേശന കവാടം 

അലൈ ദർവാസ


ആരംഷായെ വധിച്ച് അധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി  


ഇൽത്തുമിഷ് ആരംഷായെ പരാജയപ്പെടുത്തിയ സ്ഥലം 

ബാഗ് ഇ ജൂദ് മൈതാനം 


അധികാരത്തിൽ വരുന്നതിനു മുൻപ് ഇൽത്തുമിഷ് എവിടുത്തെ ഗവർണർ ആയിരുന്നു 

ബദായൂം 


ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് 

ഷംസുദ്ദീൻ 


ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി 

ഇൽത്തുമിഷ് 


ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിനു നൽകിയ ബഹുമതി 

സുൽത്താൻ ഇ അസം


ഭൂനികുതി സമ്പ്രദായമായ ഇഖ്‌ത സമ്പ്രദായത്തിന് തുടക്കം കുറിച്ചത് 

ഇൽത്തുമിഷ് 


ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ 

തങ്ക [വെള്ളി നാണയം]

ജിറ്റാൾ [ചേമ്പ് നാണയം]


ലഫ്റ്റനന്റ് ഓഫ് ഖലീഫ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ സുൽത്താൻ 

ഇൽത്തുമിഷ് 


അടിമയുടെ അടിമ , ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ 

ഇൽത്തുമിഷ് 


ഭഗവദ് ദാസന്മാരുടെ സഹായി എന്നറിയപ്പെട്ട സുൽത്താൻ 

ഇൽത്തുമിഷ് 


ശവകുടീര നിർമാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് 

ഇൽത്തുമിഷ് 


നാണയങ്ങളിൽ ''ഖലീഫയുടെ പ്രതിനിധിയാണ് താൻ'' എന്ന് രേഖപ്പെടുത്തിയ സുൽത്താൻ 

ഇൽത്തുമിഷ് 


അടിമവംശത്തിന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് അറിവ് നൽകുന്ന ഗ്രന്ഥം 

തബാക്കത്ത് ഇ നസിറി


തബാക്കത്ത് ഇ നസിറി എഴുതിയത് 

മിൻഹജ് അൽ സിറാജ് 


ഭരണകാര്യങ്ങളിൽ ഉപദേശം നൽകാനായി ഇൽത്തുമിഷ് രൂപീകരിച്ച തുർക്കി പ്രമാണിമാരുടെ സംഘം 

ചാലിസ / ചഹൽഗാനി


മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിന് വേണ്ടി ഇൽത്തുമിഷ് നിർമിച്ച ശവകുടീരം 

സുൽത്താൻ ഘരി


ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ശവകുടീരം [മുസോളിയം]

സുൽത്താൻ ഘരി  


ഇൽത്തുമിഷിന്റെ ഖബർ സ്ഥിതി ചെയ്യുന്നത് 

കുത്തബ് കോംപ്ലക്സ് [മെഹ്‌റൗളി]


ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി 

ചെങ്കിസ്ഖാൻ 


ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം

1221 


കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി 

ചെങ്കിസ്ഖാൻ 


ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് 

തെമുജിൻ 


ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി 

റസിയ സുൽത്താൻ 


ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി 

റസിയ സുൽത്താന 


ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി 

റസിയ സുൽത്താന 


റസിയ സുൽത്താനയെ വിവാഹം കഴിച്ച ഭട്ടിൻഡയിലെ ഗവർണ്ണർ 

മാലിക് അൽത്തൂനിയ


അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ സ്ഥാപകൻ എന്നറിയപ്പെടുന്നത് 

ബാൽബൻ 


രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പെടുന്നത് 

ഗിയാസുദ്ദീൻ ബാൽബൻ 


സിജ്ദ [രാജാവിന്റെ മുൻപിൽ സാഷ്ടാംഗ പ്രണാമം] , പൈബോസ് [രാജാവിന്റെ പാദം ചുംബിക്കൽ] എന്നീ ആചാരങ്ങൾ നടപ്പിലാക്കിയത് 

ബാൽബൻ 


നവ്‌റോസ് എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ചത് 

ബാൽബൻ 


കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി 

ബാൽബൻ 


ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത് 

ബാൽബൻ 


ഉല്ലുഘ്ഖാൻ എന്നറിയപ്പെട്ടിരുന്ന  അടിമവംശ ഭരണാധികാരി 

ബാൽബൻ


ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി 

ബാൽബൻ 


രാജാധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരി 

ബാൽബൻ 


രാജാവ് ദൈവത്തിന്റെ നിഴലാണെന്ന് വിശ്വസിച്ചിരുന്നത് 

ബാൽബൻ 


നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ 

ബാൽബൻ 


സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ 

പേർഷ്യൻ 


ചാലീസ [ ടർക്കിഷ് ഫോർട്ടി] നിരോധിച്ച അടിമവംശ ഭരണാധികാരി 

ബാൽബൻ 


കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടി കർഷകർക്ക് വീതിച്ചുകൊടുത്ത പ്രദേശം 

ദൊവാബ് പ്രദേശം 

[ഗംഗ , യമുന നദികൾക്കിടയിലുള്ള പ്രദേശം]


ബാൽബന്റെ കൊട്ടാരം അറിയപ്പെട്ടത് 

ചുവന്ന കൊട്ടാരം [ലാൽ മഹൽ]


ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം 

മെഹ്‌റൗളി [ന്യൂഡൽഹി]


ഗിയാസുദ്ദീൻ ബാൽബന്റെ കാലത്ത് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ദ്വൈത സിദ്ധാന്ത വക്താവ് 

മാധ്വാചാര്യർ 


അടിമവംശത്തിലെ അവസാന സുൽത്താൻ 

കൈക്കോബാദ് 


 

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]