ആനുകാലിക സംഭവങ്ങൾ 2020

 കലാപാനി വിഷയത്തിൽ തർക്കത്തിലേർപ്പെട്ട രാജ്യങ്ങൾ 

ഇന്ത്യ നേപ്പാൾ 


കേന്ദ്രസർക്കാരിന്റെ ദേശീയ അമുല്യ സാംസ്കാരിക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം

ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച 


ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാസവസ്തു നിർമാണശാലയിൽ നിന്ന് ഏത് വിഷവാതകം ചോർന്നാണ് 12 പേർ മരിച്ചത്

 സ്റ്റെറീൻ 


രബീന്ദ്രനാഥ ടാഗോറിന്റെ 159 -ാമത് ജന്മവാർഷികത്തിന്റെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം

 ഇസ്രായേൽ


Sample Registration System -ന്റെ ബുള്ളറ്റിൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും  ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനം 

കേരളം


ടോം ആൻഡ് ജെറി, പോപോയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ അടുത്തിടെ അന്തരിച്ച വ്യക്തി ജീൻ ഡീച്ച് 


അന്തരിച്ച ഇന്ത്യൻ ചലച്ചിത്ര താരം ഇർഫാൻഖാന് 2013- ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രം

 പാൻസിങ് തോമർ 


ചെന്നെയിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകമാക്കി മാറ്റുന്ന വസതിയുടെ പേര്

 വേദ നിലയം


2020 -ൽ  അന്തരിച്ച ഇന്ത്യൻ ഫുട്ബോളിലും ക്രിക്കറ്റിലും ഒരുപോലെ തിളങ്ങിയ ഇതിഹാസ താരം

 ചുനി ഗോസ്വാമി


ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആഘോഷിച്ചത് 

 70- ാമത്  


ഐ.എസ്.ഒ. അംഗീകാരം ലഭിച്ച കേരളാ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

 സ്ട്രെയിറ്റ് ഫോർവേഡ്


2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി

 ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി 


ദൂരദർശന്റെ മുൻകാല പരമ്പരകൾ പുനസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ

 DD Retro


 പ്രശസ്ത ചിത്രകാരൻ വിൻസൻറ് വാൻഗോഗിന്റെ 136 വർഷം പഴക്കമുള്ള ഒരു ചിത്രം അടുത്തിടെ മോഷണം പോയി. ചിത്രമേത്

 സ്പ്രിങ് ഗാർഡൻ


രാജ്യത്ത് ആദ്യത്തെ യാത്രാ തീവണ്ടി ഓടിയതിന്റെ എത്രാമത് വാർഷികമാണ് 2020 ഏപ്രിൽ 16- ന് ആചരിക്കുന്നത്

 167 


ഇന്ത്യയിൽ വനിത സംരംഭകത്വം ഉയർത്തുന്നതിനായി അടുത്തിടെ ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം

 പ്രഗതി


World Wide Fund- ന്റെ പരിസ്ഥിതി വിദ്യാഭ്യാസ പഠനത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യക്കാരൻ

 വിശ്വനാഥൻ ആനന്ദ് 


ഓസ്ട്രേലിയൻ തീരത്തെ ആഴക്കടലിൽ ഗവേഷകർ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി

 സെഫോണൊഫോർ


1500 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മഹാശിലാ കാല ഘട്ടത്തിലെ അറകൾ കണ്ടെത്തിയ കാസർഗോഡ് ജില്ലയിലെ പ്രദേശം പെരളം


കോവിഡ് 19- നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അടുത്തിടെ ഇന്ത്യയുടെ ത്രിവർണ്ണ പതാക പ്രകാശിപ്പിച്ച കൊടുമുടി

 മാറ്റർഹോൺ കൊടുമുടി


ചരിത്രത്തിലാദ്യമായി എണ്ണ വില പൂജ്യം ഡോളറിൽ എത്തിയ രാജ്യമേതാണ്

 അമേരിക്ക 


കേരള സർക്കാർ കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനത്തെ ജില്ലകളെ എത്ര സോണുകളായാണ് വിഭജിച്ചത്

 4 


2020- ലെ World Press Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം

142 

(ഒന്നാം സ്ഥാനം - നോർവേ)


2020- ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം

 ക്വാലലംപൂർ (മലേഷ്യ) 


 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021- ലെ വേദി ഹരിദ്വാർ


ചന്ദ്രന്റെ ആദ്യ ഡിജിറ്റൽ ജിയോളജിക്കൽ മാപ് പുറത്തിറക്കിയ സ്ഥാപനം

 യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ 


മലയാള സിനിമാരംഗത്തെ സ്ത്രീകളുമായും തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മിഷൻ ജസ്റ്റിസ് കെ. ഹേമ കമ്മിഷൻ 


അയ്യങ്കാളിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച മലയാള നോവൽ 

സംവത്സരങ്ങൾ [എസ് ഇ ജെയിംസ് ]



സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്തതിന്റെ എത്രാം വാർഷികമാണ് 2019- ൽ ആഘോഷിച്ചത്

 150 


തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിന്റെ പുതിയ പേര് 

മഹാത്മാ അയ്യൻ‌കാളി ഹാൾ



ബംഗളുരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ പുറത്തിറക്കിയ 2020- ലെ പൊതുകാര്യ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്

 കേരളം  

[ഏറ്റവും പിന്നിൽ - ഉത്തർപ്രദേശ്]



മലയാളസിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് സംസ്ഥാന സർക്കാർ നിർമിക്കുന്ന സ്മാരകം എവിടെയാണ്

ചിറയിൻകീഴ് 


ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായി ‘ഫിഫ' തിരഞ്ഞെടുത്തത് ആരെയൊക്കെയാണ്

 പെലെ, മറഡോണ 


കേളത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗം നടന്നതെന്ന്

 2020 ജൂലൈ 27 


21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരമായി വിസ്ഡൻ മാസിക തിരഞ്ഞെടുത്തത് ആരെയാണ്

 രവീന്ദ്ര ജഡേജ


കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരിൽ വൈറസ് ബാധയുള്ളവരുടെ ഓക്സിജന്റെ അളവ് കുറയുകയും മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ

 സൈലന്റ് ഹൈപോക്സിയ


എല്ലാ വീടുകളിലും എ ൽ പി.ജി കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

 ഹിമാചൽ പ്രദേശ് 


 3- വയസു മുതൽ 6- വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടി

 കിളികൊഞ്ചൽ



ഇന്ത്യയിലാദ്യമായി സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം

 കേരളം  


ബാലവേല നിരോധനത്തിനായുള്ള അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വർഷം

 2021 


ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ സുഫിയും സുജാതയും 


ഇന്ത്യയിലെ ആദ്യ പ്ലാസ്മാ ബാങ്ക് സ്ഥാപിതമായത്

 ഡൽഹി


ലോക പബ്ലിക് സർവ്വീസ് ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പാനൽ ചർച്ചയിലേക്ക് ക്ഷണം ലഭിച്ചത് ഏത് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്കാണ്

 കേരളം 


ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക്

മാവേലിക്കരയിലെ കൊച്ചാലുംമൂട് 


കേരളത്തിന്റെ അതിവേഗ റെയിൽവേ പദ്ധതി

സിൽവർ ലൈൻ 


അന്താരാഷ്ട്ര ഫുഡ്ബോളിൽ 15 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ ഫുഡ്ബോളിലെ ഇതിഹാസ താരം

സുനിൽ ഛേത്രി 



2020 ജനുവരിയിൽ വി.കെ.എൻ സ്മാരക സമിതിയുടെ വി.കെ.എൻ പുരസ്കാരത്തിന് അർഹനായത്

 പോൾ സക്കറിയ


2020 -ലെ പുതുവത്സര ദിനത്തിൽ ഏറ്റവും കുടുതൽ കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തിയ രാജ്യം

 ഇന്ത്യ 


സാംസ്കാരിക വകുപ്പിന്റെ തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി

 ശ്രീകുമാരൻ തമ്പി 


രാജ്യത്ത് ആദ്യമായി മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം എന്ന പദവി ലഭിച്ചത്

ആന്ധ്രാപ്രദേശ് 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]