ആനുകാലിക സംഭവങ്ങൾ 9 - 10 ജനുവരി 2021 - Current Affairs in Malayalam - 9th - 10th January 2021
യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം
ഇന്ത്യ
കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ ആകുന്നത്
കണ്ണൂർ സബ് ജയിൽ
സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷ മിഷൻ ആരംഭിച്ച പദ്ധതി
സ്നേഹ സ്പർശം
2021- ലെ ഹരിവരാസനം പുരസ്കാര ജേതാവ്
എം.ആർ. വീരമണി രാജു
ഇന്ത്യയിൽ National Environmental Standards Laboratory എവിടെയാണ് നിലവിൽ വരുന്നത്
ന്യൂഡൽഹി
ദക്ഷിണ ത്രിപുരയേയും ബംഗ്ലാദേശിലെ രംഗാർഹിനേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വരുന്ന പുതിയ പാലം
മൈത്രി സേതു [ഫെനി ബ്രിഡ്ജ്]
അന്താരാഷ്ട്ര തലത്തിൽ പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് ഒഫിഷ്യൽ
ക്ലയർ പൊളോസാക്ക്
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കണ്ടെത്തിയ പകർച്ച വ്യാധി
Disease X
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പുരാവസ്തു പൈതൃക കേന്ദ്രം എവിടെയാണ് നിലവിൽ വരുന്നത്
കാര്യവട്ടം [തിരുവനന്തപുരം]
ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതനായത്
Alexander Ellis
മ്യാൻമാറിൽനിന്ന് പലായനം ചെയ്തെത്തിയ രോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് സർക്കാർ ഒറ്റപ്പെട്ട ഏത് ദ്വീപിലേക്കാണ് മാറ്റുന്നത്- ഭാസൻചാർ (ബംഗാൾ ഉൾക്കടൽ)
ഇന്ത്യയുടെ അന്റാർട്ടിക്കയിലേയ്ക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പൽ
MV Vasiliy Golovnin
രാജ്യത്തെ ആദ്യത്തെ ഫയർ പാർക്ക് അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്
ഒഡിഷ
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപാ വീതം സ്കോളർഷിപ്പ് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി
വിദ്യാർത്ഥി പ്രതിഭ ധനസഹായ പദ്ധതി
പ്രളയവും കോവിഡും കാരണം ബുദ്ധിമുട്ടിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി അതിജീവനം സമാശ്വാസ പദ്ധതി
Comments
Post a Comment