ആനുകാലിക സംഭവങ്ങൾ - 5 - 6 ജനുവരി 2021 - Current Affairs in Malayalam - 5th - 6th January 2021
ബിസിസിഐ -യുടെ പുതിയ വൈസ് പ്രസിഡന്റ്
രാജീവ് ശുക്ല
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പട്ടിക വർഗ്ഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റ്
രാധിക മാധവൻ [മലമ്പുഴ പഞ്ചായത്ത്]
ശബരിമല വിജ്ഞാന കോശം എന്ന ഗ്രന്ഥം രചിച്ചത്
കെ എസ് വിജയനാഥ്
ഹിമാചൽ പ്രദേശിലെ ഏത് വന്യ ജീവി സങ്കേതത്തിലാണ് 750 -ൽ അധികം വരുന്ന ദേശാടനപ്പക്ഷികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്
Pong Dam Lake
ഏത് രാജ്യമാണ് 143 വർഷങ്ങൾക്ക് ശേഷം അവരുടെ ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയത്
ഓസ്ട്രേലിയ [ Young എന്ന പദം One എന്നാക്കിയാണ് തിരുത്തിയത്]
2020 ഡിസംബർ 31 -നു സർവീസിൽ നിന്നുംവിരമിച്ച സംസ്ഥാനത്തെ ആദ്യത്തെ വനിതാ IPS ഓഫിസർ
ആർ ശ്രീലേഖ
ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത് ഏത് വിദേശ സേന വിഭാഗമാണ്
ബംഗ്ലാദേശ് സൈന്യം
ഇന്ത്യയിൽ കോവിഡിന് എതിരെ ഉപയോഗിക്കാൻ തീരുമാനിച്ച അടുത്തിടെ Central Drugs and Standards Committee അംഗീകാരം നൽകിയ വാക്സിനുകൾ
Covaxin , Covishield
ഇന്ത്യൻ റെയിൽവേ അടുത്തിടെ വിനോദ സഞ്ചാരികൾക്കായി നിർമിച്ച് വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ലോകോത്തര നിലവാരമുള്ള റെയിൽ കോച്ചുകൾ
Vistadome Coaches
കേരള സംസ്ഥാന ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റെ പാലാ കെ എം മാത്യു പുരസ്‌കാരത്തിന് 2020 -ൽ അർഹനായത്
ശ്രീജിത്ത് പെരുന്തച്ചൻ [കൃതി - കുഞ്ചുവിനുണ്ടൊരു കഥ പറയാൻ]
ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ Knighthood Award -നു അർഹനായ ഫോർമുല വൺ ഡ്രൈവർ
ലൂയിസ് ഹാമിൽട്ടൺ
ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയുടെ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ ആയി 2020 -ൽ തിരഞ്ഞെടുക്കപ്പെട്ടത്
കെ കെ ശൈലജ
കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന വിവിധ പൈതൃക മന്ദിരങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ടുകൊണ്ട് കേരളാ ടൂറിസം ആരംഭിക്കുന്ന പദ്ധതി
തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പ്രൊജക്റ്റ്
Comments
Post a Comment