2020 മാർച്ചിലെ മുഴുവൻ ആനുകാലിക സംഭവങ്ങളും

 1 . കെ ടി അഷ്‌റഫ് രചിച്ച 'നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ് 

ജസ്റ്റിസ് ഫാത്തിമാബീവി 


2 . 'BACKSTAGE: The Story Behind India's High Growth Years' എന്ന പുസ്തകത്തിൻറെ രചയിതാവ്

മൊണ്ടേക്സിങ്  അലുവാലിയ 


3 . 2020- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീട ജേതാവ് 

റാഫേൽ നദാൽ


4 .  ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ഭാരത് മാതാ ചൗക്ക്  


5 .  മികച്ച ജില്ലാതല ആശുപ്രതിക്കുള്ള സംസ്ഥാന കായകൽപ്പ് അവാർഡ് 2019  -ൽ   ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

 പൊന്നാനി മാതൃ-ശിശു ആശുപ്രതി

 

6. ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം

 മഹാരാഷ്ട 


7. 2020 മാർച്ചിൽ ഇക്കോ-സെൻസിറ്റീവ് സോണായി കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചത്

 National Chambal Sanctuary (മധ്യപ്രദേശ്) 


8. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് (2020)- ൽ ചാംപ്യൻഷിപ്പ് ജേതാക്കൾ

പഞ്ചാബ് യൂണിവേഴ്സിറ്റി 

(വേദി- ഭുവനേശ്വർ) 


9. 2020 മാർച്ചിൽ ഇന്ത്യൻ നിർമ്മിത Swati Weapon Locating Radar കൈമാറുവാൻ ഇന്ത്യയുമായി 40 മില്ല്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച രാജ്യം

അർമേനിയ 


10. ഇന്ത്യയിൽ Light Combat Helicopter Production Hanger നിലവിൽ വന്നത്

 HAL Complex (ബംഗളുരു)


11. ISRO- യുടെ NAVIC സാങ്കേതിക വിദ്യ സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനി

 Xiaomi 


 12. 'The ThinMind Map Book' എന്ന പുസ്തകത്തിന്റെ രചയിതാവ്

 ധർമ്മേന്ദ്ര റായി


13. 2020- ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്

 എൽ. സുബ്രഹ്മണ്യം (വയലിനിസ്റ്റ്)  


14. ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം  ഗെർസെൻ


15. ഇന്ത്യയിൽ ജൻഔഷധി വാരമായി ആചരിക്കുന്നത്

 മാർച്ച് 1- 7


16. മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ ദമ്പതികളെ താമസിപ്പിക്കാൻ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഒരുക്കുന്ന താമസ സൗകര്യം

 സേഫ് ഹോം


 17. ലോകത്തിലാദ്യമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാക്കിയ രാജ്യം

 ലക്സംബർഗ് 


18. വിരമിച്ച ശേഷവും ജീവനക്കാർക്ക് സേവനം ചെയ്യാം എന്ന രീതിയിലുള്ള നയം 2020 മാർച്ചിൽ നിർത്തലാക്കിയ സംസ്ഥാനം

 പഞ്ചാബ് 


19. സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ

 എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ) 


20 . സംസ്ഥാന സർക്കാരിന്റെ 2019- ലെ വനിതാരത്ന പുരസ്കാരത്തിന് അർഹരായവർ 

പി.യു ചിത്ര (കായികം)

സി.ഡി. സരസ്വതി (സാമൂഹിക സേവനം) 

പി.പി. രഹനാസ് (പ്രതികൂലാവസ്ഥയിൽ നിന്നുള്ള മുന്നേറ്റം)

ഡോ: പാർവതി പി.ജി. വാര്യർ BLICATIONS (സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം)

ഡോ: വനജ (വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല) 


25. രാജ്യത്ത് ആദ്യമായി സർവകലാശാല യുവജനോത്സവത്തിൽ ആൺ - പെൺ വിഭാഗത്തോടൊപ്പം ട്രാൻസ് ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിയി സർവകലാശാല

 കേരള സർവകലാശാല 


26. സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താനുള്ള പ്രമേയം 2020 മാർച്ചിൽ പാസാക്കിയ സംസ്ഥാനം

 ബീഹാർ 


27. ലോക വന്യജീവി ദിനം

മാർച്ച് 3 

(പ്രമേയം- ഭൂമിയിലെ എല്ലാ ജീവനും പരിപാലനം)  


28. 2020- ലെ സ്വാമി വിവേകാനന്ദ കർമ്മ യോഗ അവാർഡ് ലഭിച്ച വ്യക്തി ജാദവ് പയംഗ് (Forest man of India)


29. ഇന്ത്യൻ റയിൽവേയുടെ ആദ്യത്തെ റെസ്റ്റോറന്റ് ഓൺ വീൽസ് ആരംഭിച്ച റെയിൽവേ സ്റ്റേഷൻ

അസൻസോൾ സ്റ്റേഷൻ, പശ്ചിമബംഗാൾ 


30. ലോകത്ത് രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി തെരഞ്ഞെടുക്കപ്പെട്ട റിതേഷ് അഗർവാൾ ഏത് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പിനിയുടെ സ്ഥാപകനാണ്

 ഒയോ ഹോട്ടലുകൾ 


31. ഇന്ത്യയിലാദ്യമായി 100% എൽ. പി. ജി. ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം

 ഹിമാചൽപ്രദേശ് 


32. രാജ്യത്തെ പ്രഥമ ഡിജിറ്റൽ സമഗ്രഭൗമ വിവരശേഖരണ ബ്ലോക്ക് ചിറയിൻകീഴ് 


33. ദേശീയ സുരക്ഷാദിനം

മാർച്ച് 4 


34. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മലയാളി എൻ.എസ്. ജി. കമാൻഡോ മേജർ സന്ദീപ് ഉണ്ണി കൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയുള്ള ചലച്ചിത്രം

മേജർ 

(സംവിധാനം- ശശി കിരൺ ടിക്ക)


35. ഉക്രൈനിന്റെ  പ്രധാനമന്ത്രി

 Denys Shmygal  


36. മഹാരാഷ്ട്രയിലെ ഔറംഗബാദ് എയർപോർട്ടിന്റെ പുതിയ പേര് ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട്


37. നാസയുടെ ചൊവ്വാ ദൗത്യമായ Mars 2020 Rover- ന്റെ ഔദ്യോഗിക നാമം Perseverance 


38. 2020 മാർച്ചിൽ CISF സുരക്ഷാ ചുമതല ഏറ്റെടുത്ത വിമാനത്താവളം

 ജമ്മു വിമാനത്താവളം

(CISF- ന്റെ സുരക്ഷയിലുള്ള 63-ാമത്തെ വിമാനത്താവളം) 


39. നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ Securities and Exchange Board of India (SEBI) പുറത്തിറക്കിയ മൊബൈൽ ആപ്പ്

SCORES (SEBI Complaints Redress System)


40. 2020 മാർച്ചിൽ 'Namaste Orchha Festival'- ന് വേദിയായ സംസ്ഥാനം  മധ്യപ്രദേശ് 


41. ഇന്ത്യയിലെ ആദ്യ ഇന്റർ സിറ്റി ഇലക്ട്രിക് സർവ്വീസ് പ്രവർത്തനമാരംഭിച്ച സംസ്ഥാനം

 മഹാരാഷ്ട്ര


42. 2020 മാർച്ചിൽ ഡെന്നിസ് കൊടുങ്കാറ്റ് നാശം വിതച്ച രാജ്യം

 ബ്രിട്ടൺ


43. റാഡ് II ക്രൂയിസ് മിസൈൽ വിക്ഷേപിച്ച രാജ്യം

 പാക്കിസ്ഥാൻ


44. ഡിപ്പാർട്ട്മെന്റ് ഓഫ് മിഷൻ ശക്തി എന്ന പേരിൽ വനിതകൾക്കായി സ്വയം സഹായ സംഘം രുപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താദ്യമായി ഒരു വകുപ്പ് ആരംഭിച്ച സംസ്ഥാനം

 ഒഡീഷ


 45. 'I am also Digital' എന്ന പേരിൽ ഒരു ഡിജിറ്റൽ സാക്ഷരത പദ്ധതിക്ക് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം

 കേരളം 


46. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ വനിത ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആയി 2020 മാർച്ചിൽ  നിയമിതയായത് 

 Nupur Kulshrestha 


47. 150 രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി ലഭിച്ച വ്യക്തി

 Wasim Jaffer 


48. കേരള പ്രീമിയർ ലീഗ് 2019 - 2020- ലെ ജേതാക്കൾ

 കേരള ബ്ലാസ്റ്റേഴ്സ് 

(റണ്ണറപ്പ്- ഗോകുലം കേരള)  


49. മണ്ണിന്റെ പോഷക നിലവാരം മനസിലാക്കുന്നതിനായി  സംസ്ഥാന സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

 മണ്ണ്   


50. 2020 മാർച്ചിൽ കേരള സർക്കാരിന്റെ പ്രഥമ കൈരളി പുരസ്കാരത്തിന് അർഹരായവർ

പ്രൊഫ. എം. വിജയൻ,

ഡോ.പുതുശ്ശേരി രാമചന്ദ്രൻ 

(ഗവേഷണ രംഗത്തെ അതുല്യ സംഭാവനകൾ നൽകുന്ന കേരളീയർക്ക്  വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം)  


51. സധൈര്യം മുന്നോട്ട് എന്ന കേരള സർക്കാർ പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കായി നടത്തിയ രാത്രി നടത്തത്തിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്

 തൃശ്ശൂർ 


52.2020 മാർച്ചിൽ ഇന്ത്യൻ ഓഷ്യൻ കമ്മീഷന്റെ നിരീക്ഷക പദവി ലഭിച്ച രാജ്യം

 ഇന്ത്യ


53. അമേരിക്കയിലെ ഫ്രീഡം ഹൗസ് എന്ന സംഘടന പ്രസിദ്ധീകരിച്ച 'Freedom in the World 2020' റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം

 83 


54. 2020 മാർച്ചിൽ Paytm- മായി ചേർന്ന് QR കോഡ് അധിഷ്ഠിത മെട്രോ ടിക്കറ്റിംഗ് സംവിധാനം ആരംഭിച്ച മെട്രോ 

 ഹൈദരാബാദ് മെട്രോ 


55. ലോക കിഡ്നി ദിനം  

 മാർച്ച് 12


56. Business Line Changemaker Awards- ൽ Change Maker of the year title ലഭിച്ച ഇന്ത്യൻ കായിക താരം

 Dutee Chand 


57. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങൾക്കും നഗരവാസികൾക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി മിഷൻ ഭഗീരഥ എന്ന പദ്ധതി  ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം

 തെലങ്കാന 


58. Internet Index 2020- ൽ ഇന്ത്യയുടെ സ്ഥാനം

 46 

(ആദ്യ സ്ഥാനം- സ്വീഡൻ) 


59. 2036 വരെ പ്രസിഡന്റിന് അധികാരത്തിൽ തുടരാം എന്നനുശാസിക്കുന്ന ഒരു പ്രമേയം അടുത്തിടെ പാസാക്കിയത് ഏത് രാജ്യത്തെ പാർലമെന്റാണ്

റഷ്യൻ പാർലമെന്റ് 


60. കോവിഡ്- 19- നെ പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

 Gok Direct 


61. BBC-യുടെ പ്രഥമ 'Indian Sportswoman of the Year 2019' പുരസ്കാരം നേടിയത് പി.വി. സിന്ധു 

(ബാഡ്മിന്റൺ) 


62. 2019-20 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ

 മോഹൻ ബഗാൻ  


63. കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം

 സിംഗപ്പൂർ 


64. BIMSTEC രാജ്യങ്ങളുടെ കൂട്ടായ്മയിൽ ശാസ്ത്ര, സാങ്കേതികവിദ്യ, മേഖലകളിൽ നയിക്കാൻ നിയമിക്കപ്പെട്ട രാജ്യം

 ശ്രീലങ്ക


65. കേരളത്തിൽ കുപ്പിവെള്ളത്തിന് പരമാവധി വിൽപ്പന വില എത്ര  രൂപയായി നിശ്ചയിച്ചാണ് കേരള സർക്കാർ ഉത്തരവിറക്കിയത് 

13 


66. പഞ്ചാബ് ഹരിയാന ഹൈക്കോടതികൽ വ്യക്തിത്വ പദവി നൽകിയ തടാകം

സുഖ്ന തടാകം, ചണ്ഡീഗഡ്


67. 2023- ലെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വാർഷിക സമ്മേളന വേദി

 മുംബൈ


68. ബിബിസിയുടെ ഇന്ത്യൻ കായിക രംഗത്ത് നിന്നുള്ള  സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് 

 പി ടി ഉഷ


69. അടിത്തിടെ 100 അടി പൊക്കമുള്ള ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ

കമ്മം റെയിൽവേ സ്റ്റേഷൻ , തെലങ്കാന


70. രാജ്യത്ത് ആദ്യമായി മെറ്റേർണിറ്റി ബെനിഫിറ്റ് നിയമ പരിധിയിൽ അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ അടക്കമുള്ളവരെ ഉൾപ്പെടുത്തുന്ന സംസ്ഥാനം

 കേരളം


71. ലോകമെമ്പാടുമുള്ള പാർലമെന്റുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ എത്ര ശതമാനമാണ് സ്ത്രീകൾ

24.9% 


സ്ത്രീ സമാജികരുടെ എണ്ണത്തിൽ മുൻപിലുള്ള രാജ്യങ്ങൾ

           1.റുവാണ്ട (61.3%)

           2.ക്യൂബ(53.2%)

           3.ബൊളീവിയ(53.1%)

                 ഇന്ത്യ(14.39%) 


72.രാഷ്ട്രീയത്തിലെ ലിംഗനീതിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം 

ഫിൻലാൻഡ്


73. ഐക്യരാഷ്ട്ര സംഘടന  ലിംഗസമത്വ വർഷമായി പ്രഖ്യാപിച്ച വർഷം

2020 


74. വനിതാ ദിനം 

മാർച്ച് 8 


75. COVID- 19 രോഗം തടയുന്നതിനായി 2020 മാർച്ചിൽ 'Namaste Over Handshake' എന്ന പേരിൽ ക്യാംപെയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം

 കർണാടക 


76. ലോക പൈ ദിനം 

 മാർച്ച് 14 


77. ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി ഉത്തരവിറക്കിയത് 

'ജോയ് ബംഗ്ലാ'


78. മുൻ കോളനിയായ ഇൻഡോനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തോട് നടത്തിയ അതിക്രമങ്ങൾക്കെതിരെ 70 വർഷത്തിന് ശേഷം മാപ്പ് പറഞ്ഞ ഡച്ച് രാജാവ് 

വില്യം അലക്സാണ്ടർ


79. ഫെയ്സ് ബുക്കിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആരംഭിച്ച Corporate Social Responsibility Initiative- ന് നൽകിയ പേര്

 പ്രഗതി


80. ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ പാഴ്സൽ ലോക്കർ സർവ്വീസ് 2020 മാർച്ചിൽ  ആരംഭിച്ച നഗരം

kolkkatha 


 81. കോവിഡ് 19- നെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ക്യാംപെയിൻ

 ബ്രേക്ക് ദ ചെയിൻ 


82. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ 2020- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത്

 അക്കിത്തം അച്യുതൻ നമ്പൂതിരി 


83. 2019-20 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ

സൗരാഷ്ട്ര 


84. 2020-ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ (മാർച്ച്- 15) പ്രമേയം The Sustainable Consumer 


85. BBC World Histories Magazine- ന്റെ Greatest Leader of all time ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 

മഹാരാജ രഞ്ജിത് സിംഗ് 


86. 2020 മാർച്ചിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വനം-കടുവ സംരക്ഷണത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാർഡ് നേടിയ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ വാച്ചർ

 കെ. ശ്രീനിവാസൻ 


87. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ വ്യക്തി

 അമിതാഭ് ബച്ചൻ 


 88. 'Hola Mohella' ഉത്സവം ആഘോഷിച്ച സംസ്ഥാനം

 പഞ്ചാബ് 


89. 2020- ലെ ബ്ലൂം ബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി

ജാക്ക് മാ


90. 2019- ലെ നാരീശക്തി പുരസ്കാരം ലഭിച്ച 'മഷ്റൂം മഹിള' എന്നറിയപ്പെടുന്ന വ്യക്തി

ബീനാ ദേവി


91. കൊറോണ വൈറസിനെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്ളിക്കേഷൻ

 കോവ പഞ്ചാബ് 


92. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പുറത്തിറക്കിയ പുസ്തകമായ 'The Adventures of the Daredevil Democrat' എന്ന പുസ്തകം ആരുടെ ജീവിതത്തെക്കുറിച്ചുള്ളതാണ്

ബിജു പട്നായിക് (ഒഡിഷയുടെ മുൻമുഖ്യമന്ത്രി) 


93. 2020 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലിംഗവിവേചനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച രാജ്യം മാലിദ്വീപ് 


94. തിരഞ്ഞെടുപ്പ് ദുരുപയോഗം നിയന്ത്രിക്കാനായി 'നൈഗ' എന്ന ആപ്പ്ളിക്കേഷൻ ആരംഭിച്ച സംസ്ഥാനം

 ആന്ധ്രാപ്രദേശ്


95. 2020- ലെ വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

ഓസ്ട്രേലിയ 

റണ്ണറപ്പ്- ഇന്ത്യ


96. 'The 12 Commandments of Being a Woman' എന്ന പുസ്തകത്തിന്റെ രചയിതാവ് താഹിറ കശ്യപ് 


97. കലാപകാരികളിൽ നിന്നും പൊതുസ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി അടുത്തിടെ ഒരു ഓർഡിനൻസ് പാസാക്കിയ സംസ്ഥാന മന്ത്രിസഭ

ഉത്തർപ്രദേശ് 


98. 2020 മാർച്ചിൽ രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്

 രഞ്ജൻ ഗൊഗോയ്


99. 2020 മാർച്ചിൽ Phool Dei Festival ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ഉത്തരാഖണ്ഡ്


100. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് മരണം നടന്ന സംസ്ഥാനം കർണാടക 


101. എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് ആവശ്യകത ഒഴിവാക്കിയ ഇന്ത്യൻ പൊതുമേഖലാ ബാങ്ക്

 എസ്. ബി. ഐ


102. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്

 നാന ശങ്കർഷത്ത് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 


103. 2020- ലെ ഒമാൻ ഓപ്പൺ ടേബിൾ ടെന്നീസിൽ ജേതാവായ ഇന്ത്യൻ താരം ശരത് കമൽ അജന്ത  


104. Uttaran' പദ്ധതിയുടെ ഭാഗമായി 33 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം

 അസം


105. 'Ropax' എന്ന പേരിൽ ഫെറി സർവ്വീസ് ആരംഭിച്ച സംസ്ഥാനം

maharashtra 


106. സ്ത്രീകൾക്കുവേണ്ടി 'Career Back 2 Women' എന്ന പേരിൽ ഒരു Re-Skilling Programme ആരംഭിച്ച ഇന്ത്യയിലെ സ്ഥാപനം

 Indian Institute of Technology- Madras


 

107. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനക്കുള്ള ഐ .വി. ദാസ് പുരസ്കാരം ലഭിച്ചത്  

ഏഴാച്ചേരി രാമചന്ദ്രൻ


108. 2020 മാർച്ച് 17- ന് ഏത് ബംഗ്ലാദേശ് നേതാവിന്റെ 100-ാം ജന്മവാർഷികമാണ് ആഘോഷിച്ചത്

 ഷെയ്ഖ് മുജീബുർ റഹ്മാൻ  


109. വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി

 ഗ്രീൻ ഗ്രാസ്


110. 'Invincible- A Tribute to Manohar Parrikar' എന്ന പുസ്തകത്തിന്റെ രചയിതാവ് തരുൺ വിജയ്  


111.വേൾഡ് സ്ലീപ് ഡേ ആയി ആചരിക്കുന്നതെന്ന്

 മാർച്ച് - 13


112. ദണ്ഡിയാത്രയുടെ എത്രാമത് വാർഷികമാണ് മാർച്ച് 12 ആചരിച്ചത്

 90-മത്


113. വ്യാജ ഫോൺ വിളിയിലൂടെ ഉള്ള ഓൺലൈൻ തട്ടിപ്പ് തടയാൻ കേരള പോലീസ് സൈബർ ഡോം പുറത്തിറക്കിയ ആപ്ലിക്കേഷൻ

 ബി സേഫ്


114. കളളനോട്ടുകൾ പ്രിന്റ് ചെയ്യുന്നത് തടയാനായി ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത അച്ചടി മഷി ഏതാണ്

 ബൈ -ലൂമിനസന്റ് സെക്യൂരിറ്റി ഇങ്ക് 


115. കൊറോണ ബാധയെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ജനത കർഫ്യു ആചരിച്ച ദിവസം 

2020 മാർച്ച് 22 


116. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയ തീയതി

 2020 മാർച്ച് 20 


117. 2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത് വാട്സാപ്പ്  


118. കേരള നിയമസഭയുടെ ഔദ്യോഗിക പത്രിക

 അറിവോരം


119. കോവിഡ് ബോധവത്ക്കരണത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ

1075


120. COVID- 19 മഹാമാരിയെപ്പറ്റി അഭിസംബോധന ചെയ്യാൻ G-20 രാജ്യങ്ങളുടെ 'വിർച്വൽ' സമ്മേളനം നടന്ന രാജ്യം 

സൗദി അറേബ്യ 


121. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്നത്

 തിരുവയ്യാർ (തമിഴ്നാട്)


122. ദ ഓക്സ്ഫെഡ് ഓഫ് ഇന്ത്യ ഗാന്ധി എന്ന പുസ്തകത്തിന്റെ കർത്താവ് ഗോപാൽ കൃഷ്ണ ഗാന്ധി


123. ഇന്ത്യയിൽ ആദ്യമായി കൃഷി ഭൂമി പാട്ടത്തിന് കൊടുക്കുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം

 ഉത്തരാഖണ്ഡ്


124. ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോഡോടെ Limca Book of Records- ൽ ഇടം നേടിയ വ്യക്തി

സത്യരൂപ് സിദ്ധാന്ത


125. 2020- ലെ International Day of Happiness (March 20)- ന്റെ പ്രമേയം

 "Happiness for all, together” 


126. ശുചീകരണ തൊഴിലാളികളെ 'Cleanliness Workers' എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം

 തമിഴ്നാട് 


127. 2020- ലെ ലോക വന ദിനത്തിന്റെ (മാർച്ച് 21)- ന്റെ പ്രമേയം

 Forests and Biodiversity 


128. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക് പ്രകാരം വൈദ്യുതി ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര

3 -ാം സ്ഥാനം 


129. 2020- ലെ ലോക ജല ദിനത്തിന്റെ (മാർച്ച് 22)- ന്റെ പ്രമേയം

Water and Climate Change 


130. ആന്ധ്രാ പ്രദേശിന്റെ എക്സിക്യൂട്ടീവ് തലസ്ഥാനമാകുന്ന സ്ഥലം  വിശാഖപട്ടണം


131. World Happiness Report 2020- ൽ ഇന്ത്യയുടെ സ്ഥാനം

 144 

(ഒന്നാമത്- ഫിൻലാന്റ് )  


132. സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം 2020 മാർച്ചിൽ ഒഴിവാക്കിയ സംസ്ഥാനം

 ഉത്തരാഖണ്ഡ് 


133. ഇന്ത്യ 880 കോടി ചിലവിൽ 16,489 ലൈറ്റ് മെഷീൻ ഗണ്ണുകൾ വാങ്ങാൻ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് 

 ഇസ്രായേൽ


134. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലു പേരെ ഒന്നിച്ചു തൂക്കികൊന്ന ജയിൽ

തിഹാർ ജയിൽ


135. ഫിഷറീസ് വകുപ്പ് കൊച്ചിയിൽ നീറ്റിലിറക്കിയ സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്

 പ്രതീക്ഷ


136. സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളം ആയി തെരഞ്ഞെടുത്തത്

 ചണ്ഡീഗഡ് എയർപോർട്ട്


137. മിൽമയുടെ ഓൺലൈൻ മിൽക്ക് ഡെലിവറി ആപ്ലിക്കേഷൻ

 എ എം നീഡ്സ്


138. കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുന്ന താപനില എത്ര

 56 ഡിഗ്രി സെൽഷ്യസ്


139. വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ്- 19 ബോധവൽക്കരണത്തിനും വിവരശേഖരണത്തിനുമായി സംഘടിപ്പിച്ച ക്യാമ്പയിൻ

കുടുംബങ്ങളിലേക്ക് അങ്കണവാടി


140. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ

 കേരള നീം-ജി


141. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ആദ്യമായി നിരോധനാജ്ഞ പ്രാബല്യത്തിൽ വന്ന ജില്ല

കാസർഗോഡ്


142. തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം

ഫിൻലൻഡ് 


143. ക്ഷീരകർഷകർക്കായി കന്നുകാലി വില്പനയ്ക്കു വേണ്ടി മിൽമ  തയ്യാറാക്കിയ ആപ്പ്

 മിൽമ കൗ ബസാർ


144. കോവിഡ്- 19 നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ കൈകളിൽ മുദ്രണം ഏർപ്പെടുത്തിയ സംസ്ഥാനം

 മഹാരാഷ്ട്ര


145. ഭൂമിയിലെ വളർത്തുപക്ഷികളുടെ പൂർവ്വികനെന്നു കരുതപ്പെടുന്ന ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കോഴിയുടെ ഫോസിലിന് ഗവേഷകർ നൽകിയ വിളിപ്പേര് 

വണ്ടർ ചിക്കൻ


146. യു.എസിലെ ടൈം മാഗസിൻ പ്രസിദ്ധപ്പെടുത്തിയ, ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വനിതകളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ

 ഇന്ദിരാഗാന്ധി, രാജ്കുമാരി അമൃത്കൗർ 


147. കൊറോണ ബാധയെ തുടർന്ന് ഇന്ത്യയിൽ പൂർണമായി അടച്ചിടീൽ  നിലവിൽ വന്നതെന്ന്

 24 മാർച്ച് 2020 അർദ്ധരാത്രി മുതൽ


148. കൊറോണയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഇന്ത്യ ഗവൺമെന്റ് വാട്ട്സാപ്പുമായി ചേർന്ന് ആരംഭിച്ച സംരംഭമേത്

 MyGov Corona Helpdesk


149. 25 രൂപക്ക് സബ്സിഡി നിരക്കിൽ ഭക്ഷണം നൽകുന്നതിനായി കുടുംബശ്രീ ഹോട്ടലുകൾ ആരംഭിച്ച സംസ്ഥാനം

 കേരളം 


150. കൊറോണ വൈറസുകൾക്കെതിരായി രാസവസ്തുക്കൾ വിതറിക്കൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ വിന്യസിപ്പിച്ച ആദ്യ ഇന്ത്യൻ നഗരം

ഇൻഡോർ 


151. 2020- ലെ World Meteorological Day (മാർച്ച് 23)- ന്റെ പ്രമേയം

 Climate and Water 


152. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടം നേരിടുന്ന MSME മേഖലയിൽ ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിനായി Emergency Credit Facility ആരംഭിച്ച ബാങ്ക്

 SBI 


153. 2020- ലെ World Tuberculosis Day (മാർച്ച് 24)- ന്റെ പ്രമേയം

 It's time 


154. കേരള സർക്കാർ ആരംഭിച്ച കൊറോണ Helpline

ദിശ [ടോൾ ഫ്രീ നമ്പർ 1056 ]


 155. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 'Do The Five' എന്ന കാമ്പയിൻ ആരംഭിച്ച ഐ ടി കമ്പനി

ഗൂഗിൾ 


156. കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമാക്കി G20 virtual leaders summit- ന് അധ്യക്ഷ്യം വഹിക്കുന്നത്

സൽമാൻ രാജാവ് (സൗദി അറേബ്യ) 


157. Covid 19- നെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച ആദ്യ സംസ്ഥാനം

കേരളം


158. ഇന്ത്യയിലാദ്യമായി Covid- 19 തടയുന്നതിനായി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം

 രാജസ്ഥാൻ 


159. FIFA- യുടെ 'Pass the message to kick out Corona virus' video campaign- ലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഫുട്ബോൾ താരം

 സുനിൽ ഛേത്രി  


160. ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി  'കമ്മ്യൂണിറ്റി കിച്ചൺ' ആരംഭിച്ച സംസ്ഥാനം കേരളം 


161. ലോക നാടക ദിനം എന്നാണ്

 മാർച്ച്- 27


162. രാജ്യം സമ്പൂർണ അടച്ചിടിൽ നേരിടുമ്പോൾ പുസ്തകവായന പ്രോത്സാഹിപ്പിക്കാൻ നാഷണൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ച പദ്ധതി ഏതാണ്- സ്റ്റേ ഹോം ഇന്ത്യ വിത്ത് ബുക്ക്സ് 


163. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ വാർ റൂം തുറക്കാൻ തീരുമാനിച്ച സംസ്ഥാനം

കേരളം


164. 2020 മാർച്ചിൽ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ജമ്മു കാശ്മീർ രാഷ്ട്രീയ നേതാവ്

 ഒമർ അബ്ദുള്ള


165. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസറിന്  വിപണിയിൽ ഉള്ള ലഭ്യതക്കുറവ് പരിഗണിച്ച് 'ഫ്രീഡം സാനിറ്റൈസർ' നിർമ്മാണം ആരംഭിച്ച ജില്ലാ ജയിൽ

 ആലപ്പുഴ ജില്ലാ ജയിൽ 


166. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ 'Mo Jeeban' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം

ഒഡിഷ 


167. ഭൂമിയിലെ പാമ്പ് വർഗങ്ങളിലേക്ക് കേരളത്തിൽ നിന്ന് പുതിയതായി കണ്ടെത്തിയ ഇനം ഏതാണ്

സൈലോഫിസ് മൊസേക്കസ് (പുൽമണ്ണൂലി) 


168. Legacy of Learning എന്ന പുസ്തകത്തിന്റെ രചയിതാവ്

 Savita Chhabra 


169. Covid- 19 ബാധിതരെ പരിചരിക്കുന്നതിനായി റോബോട്ടിനെ ഉപയോഗിച്ച സംസ്ഥാനം

രാജസ്ഥാൻ  


170. Missing in Action- The Prisoners Who Never Came Back എന്ന പുസ്തകത്തിന്റെ രചയിതാവ്

Chander Suta Dogra 


171. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് 

പോസ്റ്റ് ഓഫീസ് ഓൺ വീൽസ്


172. കോവിഡ് പ്രതിരോധത്തിന് നൂതന ആശയങ്ങൾ സമർപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് പദ്ധതി

 ബ്രേക്ക് കൊറോണ


173. കേരളത്തിലെ ആദ്യ കോവിഡ്- 19 മരണം സംഭവിച്ചത്

എറണാകുളം


174. സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ ഏത് സംവിധാനത്തിലൂടെയാണ് കൊറോണ ബോധവത്കരണവും മറ്റ് വിവരങ്ങളും നൽകിവരുന്നത് 

പോഷൺവാണി


175. അവയവദാനത്തിലും ട്രാൻസ്പ്ലാന്റേഷനിലും രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനം

 മഹാരാഷ്ട്ര


176. ലോക്ക്ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് അവശ്യസാധനങ്ങൾ, ഔഷധങ്ങൾ മുതലായവ വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ ആരംഭിച്ച പദ്ധതി 

കരുതൽ 


177. NATO- ൽ അംഗമായ 30-ാമത് രാജ്യം

 നോർത്ത് മാസിഡോണിയ


178. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ആശുപ്രതികളിൽ എത്താൻ കഴിയാത്തവർക്ക് രോഗവിവരം മൊബൈലിലൂടെ ഡോക്ടറെ അറിയിച്ച് ഉചിത നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി 'Doctor Online' സംവിധാനം ആരംഭിച്ച ജില്ല

 ആലപ്പുഴ


179. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പ്രോജക്ടുകൾ തയ്യാറാക്കുന്നതിനായി IIT- Gandhinagar ആരംഭിച്ച സംരംഭം

Project Issac 


180. Covid 19- നെ നേരിടുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച ദൗത്യം Operation Namaste 


181. Covid- 19 ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി Assessment tool for Covid- 19 വികസിപ്പിച്ച സംസ്ഥാനം ഗോവ 


182. Covid- 19 എതിരെ പോരാടുന്നതിനായി Global Humanitarian Response Plan ആരംഭിച്ച സംഘടന

 United Nations 


183. 2020 മാർച്ചിൽ കേന്ദ്രസർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ഫണ്ട്

 PM CARES 


184. ഹിമാലയൻ മലനിരകളിൽ ഏറ്റവും വേഗത്തിൽ മഞ്ഞുരുകുന്നത് ഏതു ഭാഗത്താണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്

 സിക്കിം ഗ്ലേസിയർ 


185. 'The Death of Jesus' എന്ന പുസ്തകത്തിന്റെ രചയിതാവ്

 J.M. Coetzee 


186. Critics Choice Film Award 2020 

മികച്ച നടൻ- മമ്മൂട്ടി (ചിത്രം - ഉണ്ട) 

മികച്ച നടി- പാർവതി (ചിതം- ഉയരെ) 

മികച്ച സംവിധായകൻ- ആഷിക് അബു (ചിത്രം- വൈറസ്) 

മികച്ച ചിത്രം- കുമ്പളങ്ങി നൈറ്റ്സ്


190. Covid 19- ന്റെ വ്യാപനം നിയന്ത്രിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച സി കൊറോണ വൈറസ് ട്രാക്കിങ് ആപ്പ്ളിക്കേഷൻ 

 Corona Kavach 


191. 2020 -ൽ നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ പുതുക്കിയ തീയതി എന്നാണ്

2021 ജൂലൈ- 23 മുതൽ ആഗസ്റ്റ് 8- വരെ


192. Covid-19 വ്യാപനത്തെ തുടർന്ന് രാജ്യം നേടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്ത ജർമ്മൻ ധനകാര്യ മന്ത്രി 

തോമസ് ഷോഫർ


193. ഇന്ത്യയിലാദ്യമായി Covid 19- നെ നേരിടുന്നതിനായി Hospital isolation coach തയ്യാറാക്കിയ റെയിൽവേ

 Northern Railway  


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]