കുറിച്യ കലാപം (1812 )
കേരളത്തിൽ ബ്രിട്ടീഷുകാർക്ക് എതിരെ നടന്ന ആദ്യത്തെ ഗോത്ര കലാപം ആണ് കുറിച്യർ ലഹള
ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം കുറിച്യർ ലഹളയാണ്
കുറിച്യ കലാപം നടന്ന സ്ഥലം - വയനാട്
കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
കുറിച്യ കലാപത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്ന വ്യക്തി - രാമനമ്പി
കുറിച്യ ലഹളയുടെ നേതാക്കന്മാർ - പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻയാമു, വെൺകലോൻ കേളു
കുറിച്യ കലാപത്തിന്റെ കാരണങ്ങൾ - ബ്രിട്ടിഷുകാർ അധികം നികുതി ചുമത്തിയത് , നികുതി പണമായി തന്നെ അടക്കണം എന്ന നിബന്ധന വെച്ചത് , നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷി ഭൂമി പിടിച്ചെടുത്തത് എന്നിവയാണ് കുറിച്യ കലാപത്തിന്റെ കാരണങ്ങൾ
കുറിച്യ കലാപത്തിൽ പങ്കെടുത്ത ആദിവാസി വിഭാഗങ്ങൾ - കുറിച്യർ , കുറുമ്പർ
കുറിച്യ കലാപത്തിന്റെ മുദ്രാവാക്യം - വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
കുറിച്യ കലാപം അടിച്ചമർത്തിയ വർഷം - 1812 മെയ് 8
ഒരു മാസം കൂടി പിടിച്ചു നിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നു എങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ എന്ന് അഭിപ്രായപ്പെട്ടത് - TH ബേബർ
Comments
Post a Comment