SCERT അഞ്ചാം ക്ലാസ് സോഷ്യൽ സയൻസിൽ നിന്നുള്ള മുഴുവൻ ചോദ്യങ്ങളും
എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലം
ചരിത്രാതീത കാലം (Pre Historic Period)
എഴുതപ്പെട്ട രേഖകളുള്ള കാലം
ചരിത്ര കാലം (Historic Period)
ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലം
AD (Anno Domini ) or CE (Common Era)
ക്രിസ്തു ജനിക്കുന്നതിന് മുൻപുള്ള കാലം
BC (Before Christ ) or BCE (Before Common Era)
ഒരു നൂറ്റാണ്ട് എന്നാൽ എത്ര വർഷമാണ്
100
പരുക്കൻ കല്ലുകൾകൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്
പ്രാചീന ശിലായുഗം (Palaeolithic Age )
കൂടുതൽ മൂർച്ചയുള്ളതും മിനുസമുള്ളതുമായ ശിലായുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്
നവീനശിലായുഗം (Neolithic Age )
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്
താമ്രശിലായുഗം (Chalcolithic Age )
ഈയവും ചെമ്പും ഉരുക്കിച്ചേർത്ത് വെങ്കലം (ഓട്) കൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്
വെങ്കലയുഗം (Bronze Age )
പ്രധാനപ്പെട്ട വെങ്കലയുഗ സംസ്കാരങ്ങൾ
മെസൊപ്പൊട്ടേമിയൻ സംസ്കാരം , ഈജിപ്ഷ്യൻ സംസ്കാരം , ചൈനീസ് സംസ്കാരം , സിന്ധു - നദീതട സംസ്കാരം
ഏതൊക്കെ നദീതടങ്ങളിലാണ് മെസൊപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്
യൂഫ്രട്ടീസ് - ടൈഗ്രീസ്
മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അർഥം
രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
മെസൊപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം
ഇറാഖ്
ലോകത്തിനു ആദ്യമായി ഒരു എഴുത്തുവിദ്യ സംഭാവന ചെയ്ത സംസ്കാരം
മെസപ്പൊട്ടേമിയൻ സംസ്കാരം
മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്തുവിദ്യ എഴുത്തുവിദ്യ ഏത് പേരിലാണ് അറിയപ്പെട്ടത്
ക്യൂണിഫോം ലിപി
ക്യൂണിഫോം ലിപി ആരംഭിച്ചത്
സുമേറിയയിൽ
ക്യൂണിഫോം എന്ന വാക്കിന്റെ അർഥം
ആപ്പ്
ക്യൂണിഫോം ലിപി എഴുതിയിരുന്നത്
മണ്ണ് കൊണ്ടുള്ള ഫലകത്തിൽ
മെസൊപ്പൊട്ടേമിയൻ സംസ്കാര കാലത്തെ ദേവാലയസമുച്ചയങ്ങളാണ്
സിഗുറാത്തുകൾ
മെസൊപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം
സുമേറിയൻ സംസ്കാരം
ലോകത്തിലെ ആദ്യ നഗരം
ഉർ
സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ സിഗുറാത്ത് ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഉർ
ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്നത്
നൈൽ നദിയുടെ തീരത്ത്
നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം
ഈജിപ്ത്
ഈജിപ്ഷ്യൻ സംസ്കാരത്തിലെ എഴുതുലിപി
ഹൈറോഗ്ലിഫിക്സ്
ഹൈറോഗ്ലിഫിക്സ് എന്ന വാക്കിന്റെ അർഥം
പരിശുദ്ധമായ എഴുത്ത്
ഹൈറോഗ്ലിഫിക്സ് ലിപി പ്രധാനമായും എഴുതപ്പെട്ടിരുന്ന പ്രതലങ്ങൾ
തടി , പാപിറസ്
ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്
ഫറോവ
ഫറോവമാരുടെ ശവകുടീരങ്ങളാണ്
പിരമിഡുകൾ
ഏറ്റവും വലിയ പിരമിഡ് സ്ഥിതി ചെയ്യുന്നത്
ഗിസ
ഗിസയിലെ പിരമിഡ് നിർമിച്ച ഫറോവ
കുഫു രാജാവ്
ചൈനീസ് സംസ്കാരം ഉടലെടുത്തത് ഏത് നദിയുടെ തീരത്താണ്
ഹൊയാൻഹോ
സിന്ധു - നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര്
ഹാരപ്പൻ സംസ്കാരം
സിന്ധു നദീതട സംസ്കാരം ഉടലെടുത്തത്
സിന്ധു നദിയുടെയും അതിന്റെ പോഷക നദികളുടെയും തീരത്ത്
സിന്ധു നദീതട സംസ്കാരത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ
ഹാരപ്പ , മൊഹൻജൊദാരോ , കാലിബംഗൻ , ലോഥൽ
മഹാസ്നാനഘട്ടം (Great Bath ) സ്ഥിതി ചെയ്യുന്നത്
മൊഹൻജൊദാരോ
സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്
കുടുംബം
"കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമ്മം" എന്ന് പറഞ്ഞത് ?
ഓഗ്ബേൺ
"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" എന്ന് പറഞ്ഞത്
മഹാത്മാ ഗാന്ധി
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ പ്രതിഫലമാണ്
കുടുംബ വരുമാനം (Family Income )
കുടുംബത്തിലെ വരവുചെലവ് കണക്കുകൾ മുൻകൂട്ടി എഴുതി സൂക്ഷിക്കുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു
കുടുംബ ബജറ്റ് (Family Budget )
സ്ഥാപനങ്ങളും സംഘടനകളും ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി തയ്യാറാക്കുന്ന വരവുചെലവ് കണക്കുകളാണ്
പ്രവർത്തന ബജറ്റ്
ഇന്ത്യയിലെ സാമ്പത്തികവർഷമായി (Financial Year ) കണക്കാക്കുന്നത്
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
സൂര്യൻ , സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ , ഉപഗ്രഹങ്ങൾ , ഉൽക്കകൾ , ധൂമകേതുക്കൾ , ഛിന്ന ഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്
സൗരയൂഥം
സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം
സൂര്യൻ
സൗരയൂഥത്തിന്റെ കേന്ദ്രം
സൂര്യൻ
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം
സൂര്യൻ
സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലം വെക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്
ഗ്രഹങ്ങൾ (Planets )
സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത
ഭ്രമണപഥം (Orbit )
ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾ
ഉപഗ്രഹങ്ങൾ (Satellites )
ഭൂമിയുടെ ഉപഗ്രഹം
ചന്ദ്രൻ (Moon )
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
നിക്കോളാസ് കോപ്പർനിക്കസ്
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
8
ചുറ്റും വലയങ്ങളുള്ള ഗ്രഹം
ശനി
ഏറ്റവും വലിയ ഗ്രഹം
വ്യാഴം
വ്യാഴത്തിന് സൂര്യനെ വലം വെക്കാൻ എത്ര വർഷങ്ങൾ വേണം
12
ഏറ്റവും ചെറിയ ഗ്രഹം
ബുധൻ
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം
ബുധൻ
സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം
നെപ്ട്യൂൺ
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ
ബുധൻ , ശുക്രൻ
ഏറ്റവും തിളക്കമുള്ള ഗ്രഹം
ശുക്രൻ
ഏറ്റവും ചൂടുള്ള ഗ്രഹം
ശുക്രൻ
നീലഗ്രഹം എന്നറിയപ്പെടുന്നത്
ഭൂമി
നെപ്ട്യൂണിനു സൂര്യനെ വല വെയ്ക്കാൻ എത്ര വർഷങ്ങൾ വേണം
164
യുറാനസിനു സൂര്യനെ വലം വെയ്ക്കാൻ എത്ര വർഷങ്ങൾ വേണം
84
ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലായി സൂര്യനെ വലം വെയ്ക്കുന്ന പാറ കഷ്ണങ്ങൾ
ക്ഷുദ്രഗ്രഹങ്ങൾ (Asteroids )
സൗരയൂഥത്തിൽ ശയനപ്രദക്ഷിണം നടത്തുന്ന ഗ്രഹം
യുറാനസ്
പ്ലൂട്ടോയുടെ ഗ്രഹ പദവി നഷ്ടപ്പെട്ട വർഷം
2006 ഓഗസ്റ്റ്
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം
സൂര്യൻ
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി
ക്ഷീരപഥം (Milkyway )
ഒരു ആകാശവസ്തുവിനു നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന
ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ
സമുദ്രങ്ങളാൽ ചുറ്റപ്പെട്ട വിസ്തൃതമായ കരഭാഗങ്ങളാണ്
വൻകരകൾ
വൻകരകളുടെ എണ്ണം
7
ഏറ്റവും വലിയ വൻകര
ഏഷ്യ
ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന വൻകര
ഏഷ്യ
വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്
ഏഷ്യ
ഇന്ത്യ സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം
നേപ്പാൾ
ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന വൻകര
ഏഷ്യ
ലോകത്തിലെ ഏറ്റവും വലിയ പര്വതനിര
ഹിമാലയം
ഹിമാലയം സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
ഏറ്റവും വലിയ രണ്ടാത്തെ വൻകര
ആഫ്രിക്ക
ആഫ്രിക്കൻ വൻകര സ്ഥിതി ചെയ്യുന്നത്
ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനുമിടയിൽ
ജനവാസത്തിൽ രണ്ടാം സ്ഥാനത്തുള്ള വൻകര
ആഫ്രിക്ക
മരുഭൂമികൾ ഏറ്റവും കൂടുതലുള്ള വൻകര
ആഫ്രിക്ക
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്ന വൻകര
ആഫ്രിക്ക
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
നൈൽ
നൈൽ നദി സ്ഥിതി ചെയ്യുന്ന വൻകര
ആഫ്രിക്ക
അന്താരാഷ്ട്ര നദി എന്നറിയപ്പെടുന്ന നദി
നൈൽ നദി
നൈൽ നദി എത്ര രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്
11
ഈജിപ്ത് , സുഡാൻ എന്നീ രാജ്യങ്ങളുടെ ജീവനാഡി എന്ന് വിശേഷിപ്പിക്കുന്ന നദി
നൈൽ
നൈലിന്റെ ദാനം
ഈജിപ്ത്
ലോകത്ത് ഏറ്റവും കൂടുതൽ വന്യജീവി സമ്പത്തുള്ള നിബിഢവനങ്ങൾ കാണപ്പെടുന്ന വൻകര
ആഫ്രിക്ക
ഏറ്റവും വലിയ മൂന്നാമത്തെ വൻകര
വടക്കേ അമേരിക്ക
പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദാത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വൻകരകൾ
വടക്കേ അമേരിക്ക & തെക്കേ അമേരിക്ക
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
മാക്കിൻലി
പഞ്ച മഹാതടാകങ്ങൾ സ്ഥിതി കാണപ്പെടുന്ന വൻകര
വടക്കേ അമേരിക്ക
ഏതൊക്കെയാണ് പഞ്ചമഹാതടാകങ്ങൾ
സുപ്പീരിയർ , മിഷിഗൺ , ഹ്യുറൻ , ഇറി & ഒന്റാരിയോ
ഇന്യൂട്ടുകൾ (എസ്കിമോകൾ) കാണപ്പെടുന്ന വൻകര
വടക്കേ അമേരിക്ക
ഇന്യൂട്ടുകളുടെ താൽക്കാലിക വീടുകളാണ്
ഇഗ്ലു
ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന വൻകര
വൻകര
വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ള വൻകര
തെക്കേ അമേരിക്ക
തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൗണ്ട് അകോങ്ഗുവാ
ആമസോൺ നദി ഒഴുകുന്ന വൻകര
തെക്കേ അമേരിക്ക
ആമസോൺ നദിയിൽ കാണപ്പെടുന്ന മൂർച്ചയേറിയ പല്ലുകളുള്ള മൽസ്യങ്ങൾ
പിരാന
മരച്ചീനിയുടെ ജന്മദേശം എന്നറിയപ്പെടുന്ന വൻകര
തെക്കേ അമേരിക്ക
വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള വൻകര
അന്റാർട്ടിക്ക
ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ വൻകര
അന്റാർട്ടിക്ക
വെളുത്തഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര
അന്റാർട്ടിക്ക
സ്ഥിരമായ ജനവാസമില്ലാത്ത വൻകര
അന്റാർട്ടിക്ക
ഇന്ത്യയുടെ അന്റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങൾ
മൈത്രി , ഭാരതി
ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്ക ഗവേഷണ കേന്ദ്രം
ദക്ഷിണ ഗംഗോത്രി
വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള വൻകര
യൂറോപ്പ്
അറ്റ്ലാന്റിക് സമുദ്രത്തിനും ഏഷ്യ വൻകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വൻകര
യൂറോപ്പ്
യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്ന വൻകര
യുറാൽ
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വൻകര
യൂറോപ്പ്
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
നോർവേ
പാതിരാസൂര്യന്റെ നാട്ടിൽ എന്ന പുസ്തകത്തിന്റെ രചയിതാവ്
എസ് കെ പൊറ്റക്കാട്
ലോകത്തിലെ ഏറ്റവും ചെറിയ വൻകര
ഓസ്ട്രേലിയ
ഓഷ്യാനിയ എന്ന പേരിൽ അറിയപ്പെടുന്ന വൻകര
ഓസ്ട്രേലിയ
വൻകര ദ്വീപ് എന്നറിയപ്പെടുന്ന വൻകര
ഓസ്ട്രേലിയ
മുട്ടയിടുന്ന സസ്തനിയായ പ്ലാറ്റിപ്പസുകൾ കാണപ്പെടുന്ന വൻകര
ഓസ്ട്രേലിയ
കങ്കാരുവിന്റെ നാട് എന്നറിയപ്പെടുന്ന വൻകര
ഓസ്ട്രേലിയ
നായവർഗ്ഗത്തിൽപ്പെടുന്ന ഡിങ്കോകൾ കാണപ്പെടുന്ന വൻകര
ഓസ്ട്രേലിയ
പൂർണമായും ജലത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കരഭാഗങ്ങൾ
ദ്വീപുകൾ
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രീൻലാൻഡ്
ഭാഗികമായി കരകളാൽ ചുറ്റപ്പെട്ട സമുദ്രഭാഗങ്ങളാണ്
കടലുകൾ
ഏറ്റവും വലിയ മഹാസമുദ്രം
പസഫിക്
ഏറ്റവും ആഴം കൂടിയ സമുദ്രം
പസഫിക്
ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്ന സമുദ്രം
പസഫിക് സമുദ്രം
ലോകത്ത് ഏറ്റവും കൂടുതൽ മൽസ്യബന്ധനം നടക്കുന്ന സമുദ്രം
പസഫിക്
ലോകവിസ്തൃതിയുടെ എത്രഭാഗമാണ് പസഫിക് സമുദ്രം
മൂന്നിലൊന്ന്
ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗം
ചലഞ്ചർ ഗർത്തം
ചലഞ്ചർ ഗർത്തം സ്ഥിതി ചെയ്യുന്ന സമുദ്രം
പസഫിക്
വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം
അറ്റ്ലാന്റിക്
ലോകത്തിലെ പ്രധാനപ്പെട്ട മൽസ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക്സ് സ്ഥിതി ചെയ്യുന്ന സമുദ്രം
അറ്റ്ലാന്റിക്
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാത
നോർത്ത് അറ്റ്ലാന്റിക് പാത
S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
അറ്റ്ലാന്റിക് സമുദ്രം
വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം
ഇന്ത്യൻ മഹാ സമുദ്രം
ഒരു രാജ്യത്തിൻറെ പേരിലറിയപ്പെടുന്ന സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
അറബിക്കടൽ , ബംഗാൾ ഉൾക്കടൽ എന്നിവ ഏത് സമുദ്രത്തിന്റെ ഭാഗമാണ്
ഇന്ത്യൻ മഹാസമുദ്രം
ഇന്ത്യൻ മഹാസമുദാത്തിനു വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വൻകര
ഏഷ്യ
പവിഴപ്പുറ്റുകൾ കൂടുതലായി കാണപ്പെടുന്ന സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
ഏത് സമുദ്ര ജീവിയുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകൾ രൂപപ്പെടുന്നത്
കോറൽ പോളിപ്പുകൾ
വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ള സമുദ്രം
അന്റാർട്ടിക് സമുദ്രം
അന്റാർട്ടിക്ക വൻകരയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സമുദ്രം
അന്റാർട്ടിക്ക സമുദ്രം
സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്ന സമുദ്രം
അന്റാർട്ടിക് സമുദ്രം
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം
അന്റാർട്ടിക് സമുദ്രം
ഉത്തരധ്രുവത്തെ ചുറ്റിക്കിടക്കുന്ന സമുദ്രം
ആർട്ടിക് സമുദ്രം
ഏറ്റവും ചെറിയ സമുദ്രം
ആർട്ടിക് സമുദ്രം
ഏകദേശം 3500 വർഷങ്ങൾക്ക് മുൻപ് സപ്ത സൈന്ധവ പ്രദേശത്തേക്ക് കുടിയേറിയവർ ഏത് പേരിൽ അറിയപ്പെടുന്നു
ആര്യന്മാർ
ആര്യ സംസ്കാര കാലഘട്ടം പൊതുവെ അറിയപ്പെടുന്നത്
വേദകാലഘട്ടം
ആര്യന്മാരുടെ ഭാഷ
സംസ്കൃതം
വേദകാലഘട്ടം നിലനിന്നിരുന്നത് എന്ന് മുതൽ എന്ന് വരെയാണ്
1500 - 600 ബി സി
വേദകാലഘട്ടത്തെ പ്രധാനമായും എത്രയായി തിരിച്ചിരിക്കുന്നു ? ഏതെല്ലാം ?
ഋഗ്വേദ കാലഘട്ടം , പിൽക്കാല വേദകാലം
ഋഗ്വേദ കാലഘട്ടം നിലനിന്നിരുന്ന കാലയളവ്
1500 - 1000 ബി സി
ആദ്യം വേദം
ഋഗ്വേദം
പിൽക്കാലവേദകാലത്തിന്റെ കാലഘട്ടം
1000 - 600 ബി സി
സാമവേദം , യജുർവേദം , അഥർവ്വ വേദം എന്നിവയിൽ പരാമർശിച്ചിരിക്കുന്ന മനുഷ്യജീവിതം നിലനിന്നിരുന്ന കാലഘട്ടം
പിൽക്കാലവേദകാലഘട്ടം
ഋഗ്വേദകാലത്ത് ജനങ്ങൾ ആരാധിച്ചിരുന്നത്
ഇന്ദ്രൻ , വരുണൻ , അഗ്നി എന്നീ ദേവന്മാരെയും അതിഥി ഉഷസ് എന്നീ ദേവതകളെയും
പിൽക്കാലവേദകാലഘട്ടത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ എത്രായി തിരിച്ചിരിക്കുന്നു ? ഏതെല്ലാം ?
നാലായി
ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശൂദ്രർ
പിൽക്കാലവേദകാലഘട്ടത്തിലെ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ചിരുന്ന രീതി
ചാതുർവർണ്യം
പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിനു മുകളിൽ നാട്ടിയിരുന്ന വലിയ കല്ലുകളാണ്
മഹാശിലകൾ
മഹാശിലകൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ/പ്രാചീന തമിഴകത്തെ ഇരുമ്പ് യുഗം അറിയപ്പെട്ടിരുന്ന പേര്
മഹാശിലാസംസ്കാര കാലഘട്ടം
പാണ്ഢ്യന്മാരുടെ തലസ്ഥാനം
മധുര
പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മ അറിയപ്പെട്ട പേര്
സംഘം
പ്രാചീന തമിഴകം ഭരിച്ചിരുന്ന ചേരന്മാർ , ചോളന്മാർ , പാണ്ഢ്യന്മാർ എന്നിവരെ ഒരുമിച്ച് അറിയപ്പെട്ട പേര്
മൂവേന്തന്മാർ
പ്രാചീന തമിഴകത്തെപ്പറ്റി വിവരങ്ങൾ ലഭിച്ചിരുന്നത് എവിടെനിന്നാണ്
സംഘംകൃതികൾ
പ്രാചീന തമിഴകം എത്ര ഭൂവിഭാഗങ്ങളായിട്ടാണ് തിരിച്ചിരുന്നത്
5
പ്രാചീന തമിഴകത്തിലെ ഭൂവിഭാഗങ്ങൾ ഏത് പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്
തിണകൾ (കുറിഞ്ചി , മരുതം , നെയ്തൽ , പാലൈ , മുല്ലൈ)
പ്രാചീന തമിഴകത്തിലെ പർവ്വതപ്രദേശങ്ങൾ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്
കുറിഞ്ചി
പ്രാചീന തമിഴകത്തിലെ പുൽമേടുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ അറിയപ്പെട്ട പേര്
മുല്ലൈ
വരണ്ട പ്രദേശങ്ങൾ പ്രാചീന തമിഴകത്തെ ഏത് പേരിലാണ് അറിയപ്പെട്ടത്
പാലൈ
മരുതം എന്നപേരിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശം ഏതാണ്
കൃഷി ഭൂമി
പ്രാചീന തമിഴകത്തിലെ തീരപ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്
നെയ്തൽ
ബി സി ആറാം നൂറ്റാണ്ടിൽ നോർത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപദങ്ങളുടെ എണ്ണം
16
മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത്
മഗധ
വൻതോതിൽ ഇരുമ്പ് നിക്ഷേപം ഉണ്ടായിരുന്ന മഹാജനപദം
മഗധ
ബുദ്ധമതം സ്ഥാപിച്ചത്
ഗൗതമബുദ്ധൻ
ജൈനമതം പ്രചരിപ്പിച്ചത്
വർധമാനമഹാവീരൻ
മഹാവീരൻ സാധാരണക്കാരോട് സംസാരിക്കാൻ ഉപയോഗിച്ച ഭാഷ
പ്രാകൃത്
സാധാരണക്കാർക്കിടയിൽ ബുദ്ധമത ആശയങ്ങൾ പ്രചരിപ്പിക്കാൻ ബുധൻ ഉപയോഗിച്ച ഭാഷ
പാലി
ശരിയായ ജ്ഞാനം , ശരിയായ വിശ്വാസം , ശരിയായ പ്രവൃത്തി എന്നിവ ത് മതത്തിന്റെ തത്വങ്ങളാണ്
ജൈനമതം
ഇന്ത്യയുടെ ദേശീയ മുദ്ര എവിടെ നിന്നുമാണ് എടുത്തിട്ടുള്ളത്
അശോകചക്രവർത്തി സാരാനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്ന്
മൗര്യരാജവംശം സ്ഥാപിച്ചത്
ചന്ദ്രഗുപ്ത മൗര്യൻ
ചന്ദ്രഗുപ്തമൗര്യന്റെ ഭരണ ഉപദേഷ്ടാവ്
ചാണക്യൻ
കൗടില്യൻ എന്ന പേരിൽ അറിയപ്പെട്ടത്
ചാണക്യൻ
അർഥശാസ്ത്രം രചിച്ചത്
ചാണക്യൻ
ധമ്മം (ധർമ്മം) എന്ന നയം സ്വീകരിച്ച ഭരണാധികാരി
അശോകൻ
അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ സംഭവം
കലിംഗ യുദ്ധം
സഞ്ചി സ്തൂപം സ്ഥാപിച്ചത്
അശോകൻ
എ ഡി നാലാം നൂറ്റാണ്ടോടെ ഗംഗാതടത്തിൽ ഉയർന്നുവന്ന രാജവംശം
ഗുപ്ത രാജവംശം
ഇന്ത്യ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്
ഗുപ്തകാലഘട്ടം
ഗുപ്തകാലഘട്ടത്തിലെ പ്രമുഖനായ കവി
കാളിദാസൻ
അഭിജ്ഞാനശാകുന്തളം , കുമാരസംഭവം , മേഘസന്ദേശം എന്നിവ രചിച്ചത്
കാളിദാസൻ
നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിതന്മാർ ഏത് ഗുപ്ത രാജാവിന്റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
ചന്ദ്രഗുപ്തൻ രണ്ടാമൻ
മെഹ്റൗളിയിലെ പ്രസിദ്ധമായ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ഏത് ഗുപ്തരാജാവാണ്
ചന്ദ്രഗുപ്തൻ രണ്ടാമൻ
പുരാതന ഇന്ത്യയിലെ പ്രസിദ്ധമായ വിദ്യാഭ്യാസകേന്ദ്രമായ നളന്ദ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജവംശത്തിന്റെ കാലത്താണ്
ഗുപ്തകാലം
വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ്
ഗ്രാമസഭ (നഗരങ്ങളിൽ വാർഡ് സഭ)
വാർഡുകളിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ്
വാർഡ് മെമ്പർ (നഗരങ്ങളിൽ കൗൺസിലർ)
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന് പറഞ്ഞത്
മഹാത്മാഗാന്ധി
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന് അഭിപ്രായപ്പെട്ട വ്യക്തി
എബ്രഹാം ലിങ്കൺ
ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ് എന്ന് പറഞ്ഞത്
അമർത്യാസെൻ
ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന പ്രക്രിയയാണ്
ജനാധിപത്യം
ജനാധിപത്യം എന്നർത്ഥം വരുന്ന ഡെമോക്രസി എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നാണ്
ഡെമോക്രാറ്റിയ (ഗ്രീക്ക് പദം)
ഡമോക്രാറ്റിയ എന്ന ഗ്രീക്ക് പദം ഏതൊക്കെ വാക്കുകൾ ചേർന്നാണ് രൂപപ്പെട്ടിട്ടുള്ളത്
ഡമോസ് (ജനം) & ക്രാറ്റോസ് (അധികാരം)
പ്രധാന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ടെടുക്കുന്ന തരം ജനാധിപത്യമാണ്
പ്രത്യക്ഷ ജനാധിപത്യം
ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുന്ന പ്രാതിനിധ്യ ജനാധിപത്യമാണ്
പരോക്ഷ ജനാധിപത്യം
ജനാധിപത്യത്തിന്റെ നിലനിൽപ്പിനു ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം
നിയമവാഴ്ച , അവകാശങ്ങൾ , സാമൂഹ്യ - സാമ്പത്തിക നീതി , മാധ്യമങ്ങൾ , പ്രതിപക്ഷം
ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ എത്രയായി തിരിച്ചിരിക്കുന്നു ? ഏതെല്ലാം ?
മൂന്നായി
മലനാട് , ഇടനാട് , തീരപ്രദേശം
കേരളത്തിന്റെ ഏത് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്
കിഴക്ക് ഭാഗത്ത്
സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂവിഭാഗം
മലനാട്
പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ഭൂവിഭാഗം
മലനാട്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പശ്ചിമ ഘട്ട വനപ്രദേശം
സൈലന്റ് വാലി
വാമശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനപ്രദേശം
സൈലന്റ് വാലി
സമുദ്രനിരപ്പിൽ നിന്നും 7 .5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂവിഭാഗം
ഇടനാട്
സമുദ്രനിരപ്പിൽ നിന്നും 7 .5 മീറ്റർ വരെ ഉയരമുള്ള ഭൂവിഭാഗമാണ്
തീരപ്രദേശം
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മഴക്കാലം
തെക്ക് പടിഞ്ഞാറൻ മൺസൂൺ
തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ മറ്റ് പേരുകൾ
ഇടവപ്പാതി , കാലവർഷം
വൈകുന്നേരങ്ങളിൽ ഇടിയോടു കൂടിയ മഴയുള്ള മഴക്കാലമാണ്
വടക്കു കിഴക്കൻ മൺസൂൺ
വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര്
തുലാവർഷം
കേരളത്തിലെ ആകെ നദികളുടെ എണ്ണം
44
കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം
3
പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികൾ എത്ര
41
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പെരിയാർ
കാൽ നൂറ്റാണ്ട് മുൻപ് വറ്റിവരണ്ടു പോയ അട്ടപ്പപ്പടിയിലെ ഏത് പുഴയാണ് വീണ്ടും അതിന്റെ നീരൊഴുക്ക് വീണ്ടെടുത്തത്
കൊടുങ്ങരപ്പള്ളം പുഴ
കൊടുങ്ങരപ്പളളം ഉത്ഭവിക്കുന്നത്
തമിഴ്നാട്ടിലെ പെരുമാൾമുടിയിൽ നിന്ന്
കടലിനോട് ചേർന്ന് കാണപ്പെടുന്ന വലിയ ജലാശയങ്ങളാണ്
കായലുകൾ
കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്ട് കായൽ
വേമ്പനാട്ട് കായൽ ഒഴുകുന്ന ജില്ലകൾ
ആലപ്പുഴ കോട്ടയം എറണാകുളം
കരയാൽ ചുറ്റപ്പെട്ട വലിയ ജലാശങ്ങളാണ്
തടാകങ്ങൾ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ശാസ്താംകോട്ട തടാകം
ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം
28
ഏറ്റവും അവസാനമായി രൂപം കൊണ്ട സംസ്ഥാനം
തെലങ്കാന
സംസ്ഥാനങ്ങളുടെ ഭരണകേന്ദ്രങ്ങളാണ്
തലസ്ഥാനങ്ങൾ
ഇന്ത്യയുടെ തലസ്ഥാനം
ന്യൂഡൽഹി
കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം
8
അതിവിശാലവും നിരപ്പായതുമായ ഭൂവിഭാഗങ്ങൾ
സമതലങ്ങൾ
ഥാർ മരുഭൂമി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
രാജസ്ഥാൻ
ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറക്കുറെ നിരപ്പായതുമായ ഭൂപ്രദേശങ്ങളാണ്
പീഠഭൂമികൾ
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
ഡക്കാൻ പീഠഭൂമി
സമുദ്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നിരപ്പായ ഭൂപ്രദേശങ്ങളാണ്
തീരപ്രദേശങ്ങൾ
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങൾ
ദ്വീപ്
അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപ സമൂഹം
ലക്ഷദ്വീപ്
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപ സമൂഹം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയിൽ/ലോകത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം
മൗസിൻറാം
Comments
Post a Comment