SCERT - Basic Science - 5th Standard Text Book Questions


 


സസ്യങ്ങളിലെ ആഹാരനിർമ്മാണ പ്രക്രിയ 

പ്രകാശസംശ്ലേഷണം (Photosynthesis )


സസ്യങ്ങളിൽ എവിടെ വച്ചാണ് ആഹാരനിർമ്മാണം നടക്കുന്നത് 

ഇലകൾ 


സസ്യങ്ങളിൽ ആഹാരനിർമ്മാണത്തിനു സഹായിക്കുന്ന വർണ്ണവസ്തു 

ഹരിതകം (Chlorophyll) 


പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നങ്ങൾ 

ഗ്ലൂക്കോസും ഓക്സിജനും 


പ്രകാശസംശ്ലേഷണ സമയത്ത് പുറത്തു വിടുന്ന വാതകം 

ഓക്സിജൻ 


രാത്രി സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ് 


സസ്യങ്ങൾ ആഹാരനിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന വാതകം 

കാർബൺ ഡൈ ഓക്സൈഡ് 


പ്രകാശസംശ്ലേഷണ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കപ്പെടുന്നത് 

അന്നജം 


സ്വന്തമായി ആഹാരം നിർമിക്കുന്ന  സസ്യങ്ങൾ  

സ്വപോഷികൾ 


സസ്യങ്ങളിൽ വാതകവിനിമയം നടക്കുന്ന ഇലകളിലെ ചെറിയ  സുഷിരങ്ങളാണ് 

ആസ്യരന്ധ്രങ്ങൾ (Stomata )


സസ്യങ്ങളിൽ കാണുന്ന പച്ച നിറമുള്ള വർണ്ണകം

ഹരിതകം 


മഞ്ഞ നിറത്തിലുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം

സാന്തോഫിൽ 


കരോട്ടിൻ എന്ന വർണ്ണകം അടങ്ങിരിക്കുന്ന ഇലകളുടെ നിറം 

ഓറഞ്ചും മഞ്ഞയും കലർന്ന നിറം 


ആന്തോസയാനിൻ എന്ന വർണ്ണകമുള്ള ഇലകൾ ഏത് നിറത്തിലാണ് കാണപ്പെടുന്നത്

ചുവപ്പ് 


വാസസ്ഥലത്തിനായി മാത്രം മറ്റുള്ളവയെ ആശ്രയിക്കുന്ന സസ്യങ്ങൾ 

എപ്പിഫൈറ്റുകൾ 


എപ്പിഫൈറ്റുകൾക്ക് ഉദാഹരണം 

മരവാഴ


ഓർക്കിഡുകൾ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ് 

എപ്പിഫൈറ്റുകൾ 


ആഹാരത്തിനും വാസസ്ഥലത്തിനും വേണ്ടി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് 

 പരാദ സസ്യങ്ങൾ (Parasitic Plants )


പരാദ സസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ് 

ഇത്തിൾ , മൂടില്ലാത്താളി , ‌റഫ്ളീഷ്യ


ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് 

പൂർണ്ണപരാദങ്ങൾ 


പൂർണ്ണപരാദങ്ങൾക്ക് ഉദാഹരണമാണ് 

മൂടില്ലാത്താളി 


ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യങ്ങളാണ് 

അർധപരാദങ്ങൾ 


അർധപരാദങ്ങൾക്ക് ഉദാഹരണങ്ങളാണ് 

ഇത്തിൾക്കണ്ണി 


ജീർണാവശിഷ്ടങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ ആഗീരണം ചെയ്ത്  വളരുന്ന സസ്യങ്ങളാണ് 

ശവോപജീവികൾ (Saprophytes )


ശവോപജീവികൾക്ക് ഉദാഹരണങ്ങളാണ് 

കൂൺ ഫംഗസ് മോണോട്രോപ്പ നിയോട്ടിയ 


മറ്റു ചെടികളിൽ പടർന്ന് കയറുന്ന ദുര്ബലകാണ്ഡ സസ്യങ്ങളാണ് 

ആരോഹികൾ (Climbers)


ആരോഹികളിൽ കാണപ്പെടുന്ന സ്പ്രിങ് പോലുള്ള ഭാഗങ്ങളാണ് 

പ്രതാനങ്ങൾ (Tendrils )


ആരോഹികൾക്ക് ഉദാഹരണങ്ങളാണ് 

കുരുമുളക് പാവൽ പടവലം 


നിലത്ത് പടർന്ന് വളരുന്ന ദുര്ബലകാണ്ഡ സസ്യങ്ങളാണ് 

ഇഴവള്ളികൾ (Creepers )


ഇഴവള്ളികൾക്ക് ഉദാഹരണങ്ങളാണ് 

മധുരക്കിഴങ്ങ് , കൊടങ്ങൽ , സ്ട്രോബെറി  


പേരാലിൽ കാണപ്പെടുന്നത് ഏത് തരം വേരുകളാണ് 

താങ്ങുവേരുകൾ (Prop Roots )


ശിഖരങ്ങളിൽ നിന്നും താഴേക്ക് വളരുന്ന വേരുകൾ 

താങ്ങുവേരുകൾ 


കൈതയിൽ കാണപ്പെടുന്നത് ഏത് തരം വേരുകളാണ് 

പൊയ്ക്കാൽ വേരുകൾ  (Stilt Roots )


തണ്ടിൽ നിന്നും താഴേക്ക് വളരുന്ന വേരുകൾ 

പൊയ്ക്കാൽ വേരുകൾ 


കണ്ടൽച്ചെടികളിലെ വേരുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത് 

ശ്വസന വേരുകൾ (Pneumatophores )


ചില സസ്യങ്ങൾ അവയുടെ വേരുകളിലാണ് ആഹാരം സംഭരിച്ച് വയ്ക്കുന്നത്.അത്തരം വേരുകളാണ് 

സംഭരണവേരുകൾ (Storage Roots )

ഉദാഹരണം : മരച്ചീനി 


ചില സസ്യങ്ങൾ ആഹാരം സംഭരിച്ച് വയ്ക്കുന്നത് മണ്ണിനടിയിലേക്ക് വളരുന്ന കാണ്ഡങ്ങളിലാണ്.ഇത്തരം കാണ്ഡങ്ങളാണ് 

ഭൂകാണ്ഡങ്ങൾ (Underground Stems )


ജലം ഏതൊക്കെ അവസ്ഥകളിലാണ് കാണപ്പെടുന്നത് 

ഖരം , ദ്രാവകം , വാതകം 


ലയിക്കുന്ന വസ്തുവാണ് 

ലീനം (Solute )


ലീനത്തെ ലയിപ്പിക്കുന്ന വസ്തുവാണ് 

ലായകം (Solvent )


ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്ന വസ്തുവാണ് 

ലായനി (Solution )


സോഡാവെള്ളത്തിലെ ലീനം 

കാർബൺ ഡൈ ഓക്സൈഡ് 


സാർവിക ലായകം എന്നറിയപ്പെടുന്നത് എന്തിനെയാണ് 

ജലത്തെ 


ദ്രാവകങ്ങൾ ചൂടേറ്റ് വാതകമായി മാറുന്ന പ്രക്രിയ 

ബാഷ്പീകരണം 


വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ 

സാന്ദ്രീകരണം 


പ്രകാശത്തെ പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ 

സുതാര്യ വസ്തുക്കൾ (Transparent Objects )


പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ 

അതാര്യവസ്തുക്കൾ (Opaque Objects )


പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ 

അർധതാര്യ വസ്തുക്കൾ (Translucent Objects )


സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രന്റെ നിഴൽപ്പാതയിൽ വരുകയും ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു.നിഴൽ പതിയുന്ന പ്രദേശത്ത് നിന്ന് നോക്കുമ്പോൾ സൂര്യനെ കാണാൻ കഴിയില്ല.

ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു 

സൂര്യഗ്രഹണം 


ഏത് ദിവസമാണ് സൂര്യഗ്രഹണം സംഭവിക്കുന്നത് 

അമാവാസി (കറുത്തവാവ്)


സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേർരേഖയിൽ വരുമ്പോൾ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു. ആ സമയത്ത് ചന്ദ്രനെ കാണാൻ കഴിയാതെ വരുന്നു.

ഈ പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു 

ചന്ദ്രഗ്രഹണം 


 ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഏത് ദിവസമാണ് 

പൗർണമി (വെളുത്തവാവ്)


വിത്ത് മുളയ്ക്കാൻ ആവശ്യമായ ഘടകങ്ങൾ 

വായു , ജലം , അനുകൂല താപനില 


അനുകൂലസാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് 

വിത്തുമുളയ്ക്കൽ (ബീജാങ്കുരണം) or Germination Of Seeds 


വിത്തമുളയ്ക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം 

ബീജമൂലം (Radicle )



സസ്യത്തിന്റെ വേരായി മാറുന്നത് 

ബീജമൂലം 


വിത്തിനുള്ളിലെ ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വളരുന്ന ഭാഗം 

ബീജശീർഷം (Plumule )



സസ്യത്തിന്റെ കാണ്ഡമായി മാറുന്നത് 

ബീജ ശീർഷം 


സ്വന്തമായി ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യത്തിനുള്ള ആഹാരം എവിടെ നിന്നുമാണ് ലഭിക്കുന്നത് 

ബീജപത്രം


സസ്യങ്ങളുടെ കായികഭാഗങ്ങളായ വേര് , തണ്ട് , ഇല മുതലായവയിൽ നിന്ന് പുതിയ സസ്യം ഉണ്ടാകുന്നതാണ് 

കായികപ്രജനനം (Vegetative Propagation )


കാറ്റ് വഴി വിത്ത് വിതരണം ചെയ്യപ്പെടുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ 

അപ്പൂപ്പൻതാടി , മഹാഗണി 


ജലം വഴി വിത്ത് വിതരണം ചെയ്യപ്പെടുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ 

തെങ്ങ് , താമര 


ജന്തുക്കൾ വഴി വിത്ത് വിതരണം ചെയ്യപ്പെടുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ 

ആൽമരം , പ്ലാവ് , പേര , അസ്ത്രപുല്ല്


പൊട്ടിത്തെറിച്ച് വിത്ത് വിതരണം ചെയ്യപ്പെടുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ 

വെണ്ട , കാശിത്തുമ്പ 


കൈതച്ചക്ക , മരച്ചീനി , തക്കാളി , ഉരുളക്കിഴങ്ങ് , പേരയ്ക്ക ,പപ്പായ , കാപ്പി എന്നീ സസ്യങ്ങളുടെ ജന്മദേശം 

അമേരിക്ക 


തേയിലയുടെ ജന്മദേശം 

ചൈന 


കാബേജിന്റെ ജന്മദേശം 

യൂറോപ്പ് 


റബ്ബർ , കശുമാവ് എന്നിവയുടെ ജന്മദേശം 

ബ്രസീൽ 


കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് 

ഇന്ധനങ്ങൾ 


ഖര ഇന്ധനങ്ങൾക്ക് ഉദാഹരണങ്ങൾ 

വിറക് , കൽക്കരി 


ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണങ്ങൾ 

ഡീസൽ , പെട്രോൾ , മണ്ണെണ്ണ 


വാതകഇന്ധനകൾക്ക് ഉദാഹരണം 

ഹൈഡ്രജൻ , LPG , CNG 


ഇന്ധനങ്ങളിൽ നിന്ന് ഊർജ്ജം പുറത്തുവരുന്ന പ്രതിഭാസം 

ജ്വലനം 


ജ്വലനത്തിനു സഹായിക്കുന്ന വാതകം 

ഓക്സിജൻ 


ഏത് വാതകവുമായി പ്രവർത്തിച്ചാണ് ഇന്ധനങ്ങൾ ഊർജ്ജം പുറത്തുവിടുന്നത് 

ഓക്സിജൻ 


ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം 

സൂര്യൻ 


ജൈവാവശിഷ്ടങ്ങളിൽ നിന്നും ഉണ്ടാകുന്ന ഇന്ധനങ്ങൾ 

ഫോസിൽ ഇന്ധനങ്ങൾ 


ഉപയോഗിക്കും തോറും തീർന്ന് പോകുന്ന (പുനഃസ്ഥാപിക്കാൻ കഴിയാത്ത ) ഇന്ധനങ്ങൾ 

പാരമ്പര്യ ഊർജ്ജസ്രോതസുകൾ (Conventional Energy Sources )


പാരമ്പര്യ ഊർജ്ജസ്രോതസുകൾക്ക് (പുനഃസ്ഥാപിക്കാൻ കഴിയാത്തവ) ഉദാഹരണങ്ങൾ 

 കൽക്കരി , പെട്രോളിയം , പ്രകൃതിവാതകം 


എത്ര ഉപയോഗിച്ചാലും തീർന്ന് പോകാത്ത ഊർജ്ജ സ്രോതസ്സുകളാണ് 

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ (Non Conventional Energy Sources)


പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾക്ക്  (പുനഃസ്ഥാപിക്കാൻ കഴിയുന്നവ) ഉദാഹരണങ്ങൾ 

സൗരോർജ്ജം , കാറ്റ് , തിരമാല 


സൗരോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം 

സോളാർ സെൽ 


സോളാർ സെല്ലുകൾ നിരകളായി ക്രമീകരിച്ചിരിക്കുന്ന സംവിധാനം 

സോളാർ പാനൽ 


ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢ ദണ്ഡുകളാണ് 

ഉത്തോലകങ്ങൾ 


ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലം 

യത്നം (Effort )


ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദു 

ധാരം (Fulcrum )


യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധം 

രോധം (Resistance )


ഉത്തോലക തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ 

ആർക്കിമിഡീസ് 


ധാരം യത്നത്തിനും രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം 

ഒന്നാം വർഗ്ഗ ഉത്തോലകം


ഒന്നാം വർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ 

കപ്പി , നെയിൽ പുള്ളർ , സീസോ , ത്രാസ് , കത്രിക 


രോധം ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം 

രണ്ടാം വർഗ്ഗ ഉത്തോലകം 


രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ 

വീൽബാരോ , പാക്കുവെട്ടി , നാരങ്ങാഞെക്കി , ബോട്ടിൽ ഓപ്പണർ 


യത്നം രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം 

മൂന്നാം വർഗ്ഗ ഉത്തോലകം 


മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം 

ചവണ , ഐസ് ടോങ്സ് , ചൂണ്ട 


കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം 

റെറ്റിന 


റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത 

യാഥാർത്ഥവും തലകീഴായതും 


രണ്ടു കണ്ണുകളും ഒരേസമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാഴ്ച സാധ്യമാക്കുന്ന കണ്ണിന്റെ സവിശേഷത ഏത് പേരിൽ അറിയപ്പെടുന്നു 

ദ്വിനേത്ര ദർശനം (Binocular Vision )


അന്ധരായ ആളുകളെ സഹായിക്കുന്ന സംവിധാനങ്ങൾ 

വൈറ്റ് കെയിൻ , ബ്രെയിൽ ലിപി , ടോക്കിങ് വാച്ച് , ടാക്റ്റൈൽ വാച്ച് 


അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കുവാൻ ഉപയോഗിക്കുന്ന വെളുത്ത വടി

വൈറ്റ് കെയിൻ 


വൈറ്റ് കെയിൻ നിർമിച്ചിരിക്കുന്നത് ഏത് ലോഹം കൊണ്ടാണ് 

അലൂമിനിയം 


അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായം 

ബ്രെയിൽ ലിപി 


ബ്രെയിൽ ലിപി വികസിപ്പിച്ചെടുത്തത് 

ലൂയിസ് ബ്രെയിൽ 


ഒരേസമയം കണ്ണുകളെ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ ഒരേസമയം കാണാൻ കഴിയുന്ന ജീവിയാണ് 

മരയോന്ത് 


തല പിറകിലോട്ട് തിരിച്ച് പിറകിലെ കാഴ്ച കാണാൻ സാധിക്കുന്ന ജീവി 

മൂങ്ങ 


ഘ്രാണ ശക്തി ഏറ്റവും കൂടുതലുള്ള ജീവി 

സ്രാവ് 


പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് 

മധുരം , കയ്പ്പ് , പുളി , ഉപ്പ് 


മധുരം തിരിച്ചറിയാനുള്ള സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ ഏത് ഭാഗത്താണ് 

നാവിന്റെ മുൻഭാഗത്ത് 


പുളി തിരിച്ചറിയാനുള്ള സ്വാദ് മുകുളങ്ങൾ നാവിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് 

നാവിന്റെ ഇരുവശങ്ങളിലും 


കയ്പ്പ് തിരിച്ചറിയാനുള്ള സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് 

നാവിന്റെ ഉൾഭാഗത്ത് 


മനുഷ്യനിലെ ജ്ഞാനേന്ദ്രിയങ്ങൾ (Sense Organs )

കണ്ണ് ചെവി മൂക്ക് നാക്ക് ത്വക്ക് 


കാഴ്ച ശക്തി പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ചാർട്ട് 

സ്നെല്ലൻ ചാർട്ട് 


സ്നെല്ലൻ ചാർട്ട് വികസിപ്പിച്ചത് 

ഹെർമൻ സ്നെല്ലൻ 


എത്ര മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത് 

6 മീറ്റർ 


ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങൾ 

പകർച്ചവ്യാധികൾ 


വായുവിലൂടെ പകരുന്ന രോഗങ്ങൾ 

ജലദോഷം , ചിക്കൻപോക്സ് , മീസിൽസ് , ക്ഷയം 


വെള്ളം , ആഹാരം എന്നിവ വഴി പകരുന്ന രോഗങ്ങൾ 

എലിപ്പനി , ടൈഫോയ്ഡ് , കോളറ , മഞ്ഞപ്പിത്തം 


ഈച്ച മുഖേനെ പകരുന്ന രോഗങ്ങൾ 

കോളറ , വയറിളക്കം 


കൊതുകു മേഖേനെ പകരുന്ന രോഗങ്ങൾ 

മന്ത് , മലമ്പനി , ഡെങ്കിപ്പനി , ചിക്കൻഗുനിയ 


സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ 

ചെങ്കണ്ണ് , കുഷ്ഠം 


കപ്പലുകളിൽ നിന്നും ഉണ്ടാകുന്ന എണ്ണചോർച്ച വഴി കടൽ മലിനമാകുന്നത് തടയാനായി വികസിപ്പിച്ചെടുത്ത എണ്ണ ഭക്ഷിക്കുന്ന ബാക്റ്റീരിയ 

സൂപ്പർബഗ്


സൂപ്പർബഗ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ ശാസ്തജ്ഞൻ 

ആനന്ദ മോഹൻ ചക്രബർത്തി 


ഭൂമിയുടെ അന്തരീക്ഷത്തിനു അപ്പുറമുള്ള വിശാലമായ ശൂന്യ പ്രദേശമാണ് 

ബഹിരാകാശം 


ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം 

ചന്ദ്രൻ 


 ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി 

യൂറി ഗഗാറിൻ 


യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകം 

വോസ്‌റ്റോക്ക് - 1 


യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ ദിവസം 

1961 ഏപ്രിൽ 12 


വിവിധ ആവശ്യങ്ങൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് അയക്കുന്ന ഉപകരണങ്ങളടങ്ങിയ പേടകങ്ങളാണ് 

കൃത്രിമോപഗ്രഹങ്ങൾ 


ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം 

സ്പുട്നിക് 1 


സ്പുട്നിക് 1 വിക്ഷേപിച്ച രാജ്യം 

സോവിയറ്റ് യൂണിയൻ 


സ്പുട്നിക് 1 വിക്ഷേപിച്ച തീയതി 

1957 ഒക്ടോബർ 4 


അന്താരാഷ്ട്ര ബഹിരാകാശ വാരമായി ആചരിക്കുന്നത് 

ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ 


എന്തിന്റെ ഓർമയ്ക്കായിട്ടാണ് ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ  അന്താരാഷ്ട്ര ബഹിരാകാശ വാരമായി ആചരിക്കുന്നത് 

1957 ഒക്ടോബർ 4 ന് നടന്ന സ്പുട്നിക് 1 വിക്ഷേപണത്തിന്റെയും 1959 ഒക്ടോബർ 10 ന് നടന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓർമയ്ക്ക് 


ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം 

ആര്യഭട്ട 


ആര്യഭട്ട ഏത് വർഷമാണ് വിക്ഷേപിച്ചത് 

1975 


അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഏത് വർഷമാണ് നടന്നത് 

1958 


ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി 

ലൈക്ക എന്ന നായ 


ലൈക്കയെ ബഹിരാകാശത്ത് എത്തിച്ച രാജ്യം 

സോവിയറ്റ് യൂണിയൻ (1957 )


കൃത്രിമോപഗ്രഹങ്ങളേയും മറ്റും ബഹിരാകാശത്തു എത്തിക്കാൻ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനങ്ങൾ  

റോക്കറ്റുകൾ 


ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ 

രാകേഷ് ശർമ്മ 


ബഹിരാകാശത്തു എത്തിയ ആദ്യ ഇന്ത്യൻ വംശജ 

കൽപ്പന ചൗള 


ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ 

സുനിത വില്യംസ് 


ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിത

സുനിത വില്യംസ്


അമേരിക്കയുടെ കൊളംബിയ സ്‌പേസ് ഷട്ടില്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി 

കൽപ്പന ചൗള 


ബഹിരാകാശത്തു ഏറ്റവും കൂടുതൽ സമയം കഴിച്ചു കൂട്ടിയ വനിത

സുനിത വില്യംസ് 


ബഹിരാകാശത്തു ഏറ്റവും കൂടുതൽ സമയം നടന്ന വനിത 

സുനിത വില്യംസ് 


മനുഷ്യൻ ഇന്നേവരെ കാലുകുത്തിയ ഏക അന്യ ഗോളം 

ചന്ദ്രൻ 


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് 

1969 ജൂലൈ 21 


ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി 

നീൽ ആംസ്ട്രോങ് 


ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തി

എഡ്വിൻ ആൽഡ്രിൻ 


മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ വാഹനം 

നാസയുടെ അപ്പോളോ 11 


നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചത് 

മൈക്കിൾ കോളിൻസ് 


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്ക് ഏത് ജൂലൈ 21 ഏത് ദിവസമായിട്ടാണ് ആഘോഷിക്കുന്നത് 

ചാന്ദ്രദിനം


ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി 

ISRO 


ISRO സ്ഥാപിതമായ വർഷം

1969 


ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് 

വിക്രം സാരാഭായി 


USA -യുടെ ബഹിരാകാശ ഏജൻസി 

നാസ 


നാസ സ്ഥാപിതമായത് 

1958 


യൂറോപ്യൻ യൂണിയന്റെ ബഹിരാകാശ ഏജൻസി 

ESA 


ചൈനയുടെ ബഹിരാകാശ ഏജൻസി 

CNSA 


ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസി 

JAXA 


റഷ്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി 

RSA 


വാർത്താവിനിമയത്തിനായി ഇന്ത്യ ആശ്രയിക്കുന്ന ഉപഗ്രഹങ്ങളാണ്‌ 

ഇൻസാറ്റുകൾ


ഭൂവിഭവ പഠനം , കാലാവസ്ഥ പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ 

IRS ഉപഗ്രഹങ്ങൾ 


വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്ന ഉപഗ്രഹങ്ങൾ 

എഡ്യൂസാറ്റ് 


ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതി 

ചാന്ദ്രയാൻ 


ഇന്ത്യയുടെ പ്രഥമ ചന്ദ്ര ദൗത്യം 

ചാന്ദ്രയാൻ 1 


ചാന്ദ്രയാൻ 1 വിക്ഷേപിച്ച തീയതി 

2008 ഒക്ടോബർ 22 


കോഴികളുടെ അടയിരിപ്പുകാലം 

21 ദിവസം 


പ്രാവുകളുടെ അടയിരുപ്പ് കാലം എത്ര ദിവസമാണ് 

14 ദിവസം 


കുരുവിയുടെ അടയിരുപ്പ് കാലം 

14 ദിവസം 


ഒട്ടകപ്പക്ഷിയുടെ അടയിരുപ്പ് കാലം എത്ര ദിവസമാണ് 

42 ദിവസം 


ലൗബേഡ്സിന്റെ അടയിരുപ്പ് കാലം 

22 മുതൽ 25 ദിവസം വരെ 


അന്യദേശങ്ങളിൽ നിന്ന് അനുകൂല ജീവിത സാഹചര്യങ്ങൾ തേടി നമ്മുടെ നാട്ടിലെത്തുന്ന പക്ഷികളാണ് 

ദേശാടന പക്ഷികൾ 


ഇന്ത്യയിൽ ഏത് പക്ഷി നിരീക്ഷകന്റെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് 

ഡോ സാലിം അലിയുടെ ജന്മദിനമായ നവംബർ 12 


സാലിം അലിയുടെ ആത്മകഥ 

ഒരു കുരുവിയുടെ പതനം 


സാലിം അലിയുടെ പ്രസിദ്ധമായ രചനകൾ 

ബേഡ്‌സ് ഓഫ് ഇന്ത്യ , ബേഡ്‌സ് ഓഫ് കേരള


വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ജീവികൾ 

ഉഭയജീവികൾ (Ambhibians )


ചില ജീവികളുടെ മുട്ട വിരിഞ്ഞു പുറത്തുവരുന്ന മാതൃ ജീവിയോട് സാദൃശ്യമില്ലാത്ത കുഞ്ഞുങ്ങൾ അറിയപ്പെടുന്ന പേര് 

ലാർവകൾ 


ലാർവാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു 

രൂപാന്തരണം 


കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളാണ് 

സസ്തനികൾ (Mammals )


പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത് 

വവ്വാൽ 


മുട്ടയിടുന്ന സസ്തനികൾ എന്നറിയപ്പെടുന്ന ജീവികൾ 

പ്ലാറ്റിപ്പസ് , എക്കിഡ്ന


ശരീരഭാഗങ്ങൾ മുറിഞ്ഞാൽ ആ ഭാഗങ്ങൾ വളർന്ന് പുതിയ ജീവികളായി മാറുന്ന ജീവികളാണ് 

മണ്ണിര , പ്ലാനേറിയ


പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന ജീവി 

കടൽക്കുതിരകൾ 


സഞ്ചി മൃഗം എന്നറിയപ്പെടുന്ന ജീവി വർഗ്ഗം 

കങ്കാരു 


കങ്കാരുക്കൾ കാണപ്പെടുന്ന രാജ്യം 

ഓസ്ട്രലിയ 


കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് എന്തിനെയാണ് 

പവിഴപ്പുറ്റുകൾ 


പവിഴപ്പുറ്റുകൾ വംശനാശ ഭീഷണിയിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പവിഴപ്പുറ്റ് ദിനങ്ങളായി ആഘോഷിച്ച വർഷങ്ങൾ 

1997 & 2008 


ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ 

ഗ്രേറ്റ് ബാരിയർ റീഫ് , ഓസ്‌ട്രേലിയ 


Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]