പൊതുവിജ്ഞാന ചോദ്യങ്ങൾ
സംബൽപ്പൂർ ഏത് നദിയുടെ തീരത്താണ്
മഹാനദി
സംരക്ഷക പ്രഭു എന്നറിയപ്പെട്ടത്
ഒളിവർ ക്രോംവെൽ
സംവാദ് കൗമുദി എന്ന പത്രം സ്ഥാപിച്ചത്
രാജാറാം മോഹൻ റോയ്
സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത്
പൈഥഗോറസ്
സംഖ്യാദര്ശനത്തിന്റെ ഉപജ്ഞാതാവ്
കപിലൻ
ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
ഗംഗയുടെ ഉത്ഭവസ്ഥാനം
ഗംഗോത്രി
ഗംഗയുടെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്
യമുന
സംഗീത രത്‌നാകരം രചിച്ചത്
ശാർങ്ധരൻ
സംഗീതജ്ഞനായിരുന്ന ഗുപ്ത രാജാവ്
സമുദ്രഗുപ്തൻ
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം
സാമവേദം
സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ്
സ്വാതി തിരുനാൾ
സംഘകാല ചോളന്മാരുടെ ചിഹ്‌നം
കടുവ
സംഘകാലത്ത് കുറിഞ്ചി എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു
പർവ്വത പ്രദേശം
സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി
ഔവ്വയാർ
സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണ ഗ്രന്ഥം
തോൽക്കാപ്പിയം
സംസ്ഥാന കായികദിനം
ഒക്ടോബർ 13
സത്യം സൗന്ദര്യമാണ് , സൗന്ദര്യം സത്യവും എന്ന് പറഞ്ഞതാര്
കീറ്റ്സ്
സ്യാനന്ദൂരപുരം എന്ന് സംസ്‌കൃതത്തിൽ പരാമർശിക്കുന്ന നഗരം
തിരുവനന്തപുരം
ഗ്യാലപ് പോൾ എന്ന സങ്കേതത്തിന് തുടക്കം കുറിച്ചത്
USA
സ്വപ്ന ശൃംഗങ്ങളുടെ നഗരം
ഓക്സ്ഫോർഡ്
സ്വപ്ന വാസവദത്തം , ഊരുഭംഗം എന്നിവ രചിച്ചത്
ഭാസൻ
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം
സരസ്സ്
സ്വന്തമായി വാഹനം നിർമിച്ച് മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച രാജ്യങ്ങൾ
അമേരിക്ക , റഷ്യ , ചൈന
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്
മാങ്കുളം
സ്വന്തം ഭാരത്തോട് തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി
കിവി
സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി
ഷാജഹാൻ
സ്വാമി ചിന്മയാനന്ദന്റെ പൂർവ്വാശ്രമത്തിലെ പേര്
ബാലകൃഷ്ണമേനോൻ
ഗ്വാളിയോർ മുൻപ് ഭരിച്ച രാജവംശം
സിന്ധ്യ
സ്വാതന്ത്ര്യ ലബ്ദി വരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്
രജപുത്താന
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ
വില്യം ലോഗൻ
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം
ശരത് ചന്ദ്ര ബോസും സുഭാഷ് ചന്ദ്ര ബോസും
സ്വാതന്ത്ര്യസമര ചരിത്രം അടിസ്ഥാനമാക്കിയുള്ള മോഹൻലാൽ ചിത്രം
കാലാപാനി
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം
തിരുവിതാംകൂർ
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്
പനമ്പിള്ളി ഗോവിന്ദമേനോൻ
സ്വാതന്ത്ര്യ ദിനത്തിൽ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്
ചെങ്കോട്ട
സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സ് പ്രസിഡന്റായത്
മൗലാനാ അബ്ദുൾകലാം ആസാദ്
സ്വീഡനിലെ പാർലമെന്റ്
റിക്സ് ഡാഗ്
സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്
കുമരപ്പ കമ്മിറ്റി
സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശം
വിക്കിപീഡിയ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ
എസ് എച്ച് എഫ് ജെ മനേക്ഷാ
ഗദ്യരൂപത്തിലുള്ള ഏക വേദം
യജുർ വേദം
ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യ രൂപം
ചമ്പു
ഘനജലത്തിന്റെ രാസനാമം
ഡ്യൂട്ടീരിയം ഓക്സൈഡ്
ഹട്ടി , രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത്
സ്വർണ്ണം
ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
ട്രിനിഡാഡ്
ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം
എ ഡി 647
ഹർഷന്റെ തലസ്ഥാനം
കനൗജ്
ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗർ
ഹരിയാന ഹരിക്കേൻ എന്നറിയപ്പെടുന്ന ക്രിക്കറ്റർ
കപിൽദേവ്
Comments
Post a Comment