SCERT - Basic Science - ആസിഡുകളും ആൽക്കലികളും

എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം ?
ഹൈഡ്രജൻ



ഹൈഡ്രജൻ വാതകം കണ്ടെത്തിയത് ?
ഹെൻറി കാവൻഡിഷ്



ആസിഡും ലോഹവുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്രമാകുന്ന വാതകം ?
ഹൈഡ്രജൻ



ആസിഡും ലോഹവുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്രമാകുന്ന വാതകത്തിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ ?
ലാവോയ്സിയർ



ഹൈഡ്രജൻ എന്ന വാക്കിന്റെ അർഥം ?
ജലം ഉൽപ്പാദിപ്പിക്കുന്നത്



കത്തുന്ന വാതകമാണ്  ___?
ഹൈഡ്രജൻ



നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്ന പദാർത്ഥങ്ങൾ ?
ആസിഡുകൾ



ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ?
കാർബൺ ഡൈ ഓക്സൈഡ്



തീ കെടുത്തുന്ന വാതകമാണ് ?
കാർബൺ ഡൈ ഓക്സൈഡ്



ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോർമിക് ആസിഡ്



ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർഥങ്ങളാണ് ?
ആൽക്കലികൾ



നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് ?
സൂചകങ്ങൾ



ഫിനോഫ്തലിന് ആൽക്കലിയിലെ നിറം ?
പിങ്ക്



ഫിനോഫ്തലിന് ആസിഡിലെ നിറം ?
നിറമില്ല



മീഥൈൽ ഓറഞ്ചിന് ആസിഡിലെ നിറം ?
ഇളം പിങ്ക്



മീഥൈൽ ഓറഞ്ചിന് ആൽക്കലിയിലെ നിറം ?
ഇളം മഞ്ഞ



ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ജലവും ലവണവും ഉണ്ടാകുകയും ചെയ്യുന്ന പ്രവർത്തനമാണ് ?
നിർവീരീകരണം



ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരീക്ഷിച്ച് അറിയുന്നതിനുള്ള ഉപകരണം ?
പി എച്ച് സ്കെയിൽ



pH -ന്റെ പൂർണ രൂപം ?
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ



pH സ്കെയിൽ കണ്ടെത്തിയത് ?
സൊറൻസൺ



pH സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ള മൂല്യം ?
0 മുതൽ 14 വരെ



pH മൂല്യം 7 -ന് മുകളിൽ ആണെങ്കിൽ ആ വസ്തുവിന് എന്ത് സ്വഭാവം ആയിരിക്കും ?
ആൽക്കലി സ്വഭാവം



pH മൂല്യം 7 -ന് താഴെയാണെങ്കിൽ ആ വസ്തുവിന് എന്ത് സ്വഭാവം ആയിരിക്കും ?
ആസിഡ് സ്വഭാവം



നിർവീര്യ വസ്തുവിന്റെ pH മൂല്യം ?
7



ശരിയായ രീതിയിൽ ആഹാരം കഴിക്കാതിരിക്കുക , വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക , തെറ്റായ ആഹാരശീലങ്ങൾ പിന്തുടരുക തുടങ്ങിയ കാരണങ്ങളാൽ ആമാശയത്തിൽ ആസിഡിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ?
അസിഡിറ്റി



അച്ചാറുകളും മറ്റ് ഭക്ഷ്യ വസ്തുക്കളും കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
അസറ്റിക് ആസിഡ്



മഷി , തുകൽ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ് ?
ടാനിക് ആസിഡ്



രാസവളം , പെയിന്റ് , ഡൈ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡുകൾ ?
നൈട്രിക് ആസിഡ് & സൾഫ്യുരിക് ആസിഡ്



മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
സൾഫ്യുരിക് ആസിഡ്



സോപ്പ് നിർമാണത്തിനുപയോഗിക്കുന്ന ആൽക്കലി ?
സോഡിയം ഹൈഡ്രോക്സൈഡ്



Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]