General Science Questions from SCERT Text Book


                
     

·       ലോഹങ്ങളെ അടിച്ചുപരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റാൻ കഴിയുന്നത് അതിന്റെ ഏത് സവിശേഷത മൂലമാണ് ?
മാലിയബിലിറ്റി

·       മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹമാണ് ?
സ്വർണ്ണം

·       ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ കഴിയുന്നത് അതിന്റെ ഏത് സവിശേഷത മൂലമാണ് ?
ഡക്റ്റിലിറ്റി

·       ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം ?
പ്ലാറ്റിനം



·       ലോഹങ്ങളെ മുറിക്കുമ്പോൾ പുതിയതായി രൂപം കൊള്ളുന്ന പ്രതലം തിളക്കമാർന്നത് ആയിരിക്കും.ഈ സവിശേഷതയാണ് ?
ലോഹദ്യുതി

·       താപം കടത്തിവിടാനുള്ള ലോഹങ്ങളുടെ കഴിവാണ് ?
താപചാലകത

·       താപചാലകത ഏറ്റവും കൂടിയ ലോഹം ?
വെള്ളി

·       ഒരു പദാർത്ഥത്തിന് അതിലൂടെ വൈദ്യുതി കടത്തിവിടാനുള്ള കഴിവാണ് ?
വൈദ്യുതചാലകത

·       വൈദ്യുതചാലകത ഏറ്റവും കൂടിയ ലോഹം ?
വെള്ളി






·       കട്ടിയുള്ള വസ്തുകൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്‍ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ് ?
സൊണോരിറ്റി

·       ഖര പദാർത്ഥം ദ്രാവകമായി മാറുന്ന താപനിലയാണ് ?
ദ്രവണാങ്കം

·       ദ്രാവകം തിളച്ച് വാതകമായി മാറുന്ന താപനിലയാണ് ?
തിളനില


·       രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖര ലായനികളാണ് ?
ലോഹസങ്കരങ്ങൾ


·       ബ്രാസ് അഥവാ പിച്ചള എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങൾ ഏതെല്ലാം ?
കോപ്പർ , സിങ്ക്

·       കോപ്പർ , ടിൻ എന്നീ ലോഹങ്ങൾ ചേർന്നുണ്ടാകുന്ന ലോഹസങ്കരമാണ് ?
ബ്രോൺസ് (ഓട്)

·       ലോഹസങ്കരമായ നിക്രോമിലെ ഘടക ലോഹങ്ങൾ ?
നിക്കൽ , ക്രോമിയം , അയൺ

·       അൽനിക്കോ എന്ന ലോഹസങ്കരത്തിലെ ഘടക ലോഹങ്ങൾ ഏതെല്ലാം ?
അയൺ , അലൂമിനിയം , നിക്കൽ , കൊബാൾട്ട്

·       ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
അലൂമിനിയം

              
     

Comments

Popular posts from this blog

ജീവകങ്ങൾ - മുഴുവൻ ചോദ്യങ്ങളും

SCERT - ക്ലാസ് 8 - സോഷ്യൽ സയൻസ് - നമ്മുടെ ഗവണ്മെന്റ്

കുണ്ടറ വിളംബരം [1809]