Posts

Showing posts from August, 2019

സാമൂഹ്യക്ഷേമ പദ്ധതികൾ Part 2

സാമൂഹ്യക്ഷേമ പദ്ധതികൾ ജനനി സുരക്ഷാ യോജന ( JSY) u   ജനനി സുരക്ഷാ യോജന ( JSY) ആരംഭിച്ച പ്രധാനമന്ത്രി - മൻമോഹൻ സിങ് u   പത്താം പഞ്ചവത്സര പദ്ധതി കാലത്താണ് ജനനി സുരക്ഷാ യോജന ( JSY) ആരംഭിച്ചത് u   JSY ആരംഭിച്ച തീയതി - 2005 ഏപ്രിൽ 12 u   നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് JSY u   JSY ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻസിങ് u   1995 ആഗസ്റ്റിൽ നിലവിൽ വന്ന നാഷണൽ മെറ്റേർണിറ്റി ബെനിഫിറ്റ് സ്‌കീമിന്റെ പരിഷ്‌കൃത രൂപമാണ് JSY u   JSY - യുടെ കീഴിൽ വരുന്ന സ്ത്രീകൾക്ക് ഗവണ്മെന്റിന്റെ സേവനങ്ങൾ എത്തിച്ച് കൊടുക്കുന്നത് - ASHA പ്രവർത്തകർ u   Accredited Social Health Activist എന്നതാണ് ASHA എന്നതിന്റെ പൂർണരൂപം